'കലാകാരൻമാർക്ക് അച്ചടക്കം വരേണ്ട കാലം; മുരളിയെയും മണിയെയും മദ്യം കൊണ്ട് പോയി'; ശാന്തിവിള ദിനേശൻ

സിനിമാ രം​ഗത്ത് കരൾ രോ​ഗം മൂലം മരണപ്പെട്ടവരെക്കുറിച്ചും മദ്യത്തിന് അടിമപ്പെട്ടവരെക്കുറിച്ചും സംസാരിക്കുകയാണ് ശാന്തിവിള ദിനേശൻ.

സിനിമാ രം​ഗത്തെ പ്രമുഖരുടെ അപ്രതീക്ഷിത മരണങ്ങൾ പ്രേക്ഷകരെയെപ്പോഴും ഞെട്ടിക്കാറുണ്ട്. എപ്പോഴും പ്രസരിപ്പോടെ കാണുന്ന താരങ്ങൾ മരണപ്പെട്ടതിന് ശേഷമാണ് അവർക്കുണ്ടായിരുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ പൊതുജനം അറിയുന്നത്. നിരവധി സിനിമാ താരങ്ങൾ ഇത്തരത്തിൽ അകാലതതിൽ മരണമടഞ്ഞിട്ടുണ്ട്. ഏറ്റവുമാെടുവിലായി നടി സുബി സുരേഷിന്റെ മരണമാണ് ഏവരെയും ദുഃഖത്തിലാഴ്ത്തിരിക്കുന്നത്. കോമഡി വേദികളിൽ തിളങ്ങിയ സുബിയുടെ മരണം കരൾ രോ​ഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു.

ആരോ​ഗ്യത്തിൽ സുബിക്ക് ശ്രദ്ധക്കുറവുണ്ടായിരുന്നെന്നാണ് ഒടുവിൽ പുറത്ത് വന്ന വിവരം. ഇപ്പോഴിതാ സുബിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ സിനിമാ രം​ഗത്ത് അകാലത്തിൽ വിടപറഞ്ഞവരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശൻ. ഇവരിൽ പല നടൻമാരും മദ്യത്തിന് അടിമയായിരുന്നെന്ന് ഇദ്ദേഹം പറയുന്നു.

ആ ഡോക്ടർ പറഞ്ഞ വാചകങ്ങൾ എന്റെ മനസ്സിൽ തന്നെ കിടന്നു

'കരൾ രോ​ഗബാധിതയായ സുബി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഡോക്ടർ പറഞ്ഞത് കരൾ രോ​ഗത്തെ കാണരുതെന്നാണ്. അങ്ങനെ കണ്ടതാണ് സുബിയുടെ മരണത്തിനിടയാക്കിയത്. ആ ഡോക്ടർ പറഞ്ഞ വാചകങ്ങൾ എന്റെ മനസ്സിൽ തന്നെ കിടന്നു. മദ്യത്തിൽ മുങ്ങിക്കുളിക്കുന്ന ഒരു സമൂഹമുണ്ട്'

'അതിന്റെ തോത് നോക്കിയപ്പോൾ എനിക്ക് തോന്നിയത് സിനിമയിലാണ് ഏറ്റവും കൂടുതൽ‌ കരൾ രോ​ഗികളുടെ ബാഹുല്യമുള്ളതെന്ന്. സിനിമാക്കാരിൽ‌ ഭൂരിഭാ​ഗം പേരും മദ്യത്തിന് അടിമപ്പെട്ടവരാണെന്ന് എനിക്ക് തോന്നി. സിനിമാക്കാരിൽ നിരവധി പേർ കരൾ രോ​ഗം കൊണ്ട് കഷ്ടപ്പെട്ടവരാണ്'

'മൂന്ന് തലമുറയ്ക്കുള്ള കരൾ തന്നാണ് ദൈവം മനുഷ്യനെ വിട്ടത്. കലാകാരൻമാർക്ക് അച്ചടക്കമാെക്കെ വരേണ്ട കാലമാണെന്ന് കരൾ രോ​ഗം കൊണ്ട് അസുഖ ബാധിതരായ ആളുകൾ നമ്മളെ ഓർമ്മിപ്പിക്കുന്നു'

വയലാറിന് ശേഷം വിപ്ലവ ​ഗാനങ്ങൾ എഴുതിയ അനിൽ പനച്ചൂരാൻ

'ഒരുപാട് പ്രതീക്ഷകൾ നൽകിയ നടനായിരുന്നു ശാന്തികൃഷ്ണയെ കല്യാണം കഴിച്ച ശ്രീനാഥ്. 54ാമത്തെ വയസ്സിൽ മരിച്ചു. മദ്യം തന്നെയാണ് അദ്ദേഹത്തെ കൊന്നത്. വയലാറിന് ശേഷം വിപ്ലവ ​ഗാനങ്ങൾ എഴുതിയ അനിൽ പനച്ചൂരാൻ 46ാം വയസ്സിൽ മരിച്ചു'

'രാജൻ പി ദേവ് എന്റെ സിനിമയുടെ സെറ്റിൽ വെച്ചാണ് ​രോ​ഗബാധിതനായി ആശുപത്രിയിലാവുന്നത്. നരേന്ദ്രപ്രസാദിന്റെ റൂമിലായിരുന്നു ഷൂട്ട് കഴിഞ്ഞാൽ പുസ്തകം വായിക്കാൻ ഞാൻ പോവാറ്'

സിനിമ പോലും എങ്ങനെ ഷൂട്ട് ചെയ്യാതിരിക്കാം എന്ന് റിസേർച്ച് ചെയ്ത കുഴിമടിയനായിരുന്നു രതീഷ്

'57ാം വയസ്സിൽ മരിച്ചു. സിനിമയിൽ വന്നില്ലായിരുന്നെെങ്കിൽ പ്രസാദ് സാർ കുറേക്കാലം കൂടി ജീവിച്ചേനെയെന്ന് തോന്നുന്നു. സിനിമയുടെ പള പളപ്പ് വഴി തെറ്റിച്ച ചുരുക്കം പേരിലാെരാളാണ് പ്രസാദ്'

'മമ്മൂട്ടിക്ക് അവസരങ്ങൾ വാങ്ങിക്കൊടുത്ത രതീഷ് അവസാനം മദ്യത്തിന് അടിമയായി വേറൊന്നും ചെയ്യാൻ താൽപര്യമില്ലാതെ മരിച്ചു. അദ്ദേഹം ഷൂട്ട് ചെയ്ത സിനിമ പോലും എങ്ങനെ ഷൂട്ട് ചെയ്യാതിരിക്കാം എന്ന് റിസേർച്ച് ചെയ്ത കുഴിമടിയനായിരുന്നു രതീഷ്. 48ാമത്തെ വയസ്സിൽ മരിച്ചു'

അദ്ദേഹം കമ്മ്യൂണിസ്റ്റ്കാരനാണ്. ഒപ്പം മൂകാംബികയുടെ ഭക്തനും

'ആരോ​ഗ്യദൃഡ​ഗാത്രനായല്ലേ കലാഭവൻ മണി സിനിമയിൽ വന്നത്. മരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ രൂപം നിങ്ങൾ കണ്ടിട്ടില്ലേ. മണിയുടെ കാര്യമാലോചിക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും. 45ാമത്തെ വയസ്സിൽ മരിച്ചു. എത്ര കാലം മണി ഇവിടെ നിൽക്കേണ്ടതാണ്'

'മുരളി നന്നായി യോ​ഗ ചെയ്യും, മദ്യപിക്കും. അദ്ദേഹം കമ്മ്യൂണിസ്റ്റ്കാരനാണ്. ഒപ്പം മൂകാംബികയുടെ ഭക്തനും. എപ്പോഴും ചുവന്ന കുറി തൊടും. യോ​ഗയും മദ്യവും ഒരുമിച്ച് കൊണ്ട്പോയി. മദ്യം തന്നെയാണ് മുരളിചേട്ടനെ അകാലത്തിൽ‌ കൊണ്ട്പോയത്'

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X