അയാൾക്ക് രണ്ട് പെൺകുട്ടികളുണ്ട്; അറസ്റ്റിലായ ദിവസം ദിലീപിന് സംഭവിച്ച പിഴവ്: ശാന്തിവിള ദിനേശ്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാൻ ഇനി ദിവസങ്ങൾ മാത്രം. എട്ടാം പ്രതി നട‌ൻ ദിലീപിന് വിധി നിർണായകമാണ്. കേസിൽ തനിക്ക് പങ്കില്ലെന്നാണ് ദിലീപ് പറയുന്നത്. എട്ട് വർഷമായി അതിജീവിത നടത്തുന്ന നിയമപോരാട്ടത്തിലാണ് വിധി വരുന്നത്. ദിലീപിന് കേസിലെ ​ഗൂഡാലോചനയിൽ പങ്കുണ്ടെന്നും ദിലീപിന് വേണ്ടിയാണ് മറ്റ് പ്രതികൾ ഈ കുറ്റകൃത്യം ചെയ്തതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. കേസിന്റെ തുടക്കം മുതൽ ദിലീപിന് വേണ്ടി മാധ്യമങ്ങളിൽ സംസാരിക്കുന്നയാളാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

വിധി വരാനിരിക്കെ ദിലീപിനെക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആറേഴ് വർഷക്കാലം മലയാളികൾ ആവശ്യത്തിനും ആവശ്യമില്ലാതെയും സംസാരിച്ച, ഒരു നടന്റെ കരിയർ മൊത്തം നശിപ്പിച്ച അയാളുട കോടിക്കണക്കിന് രൂപ നശിപ്പിച്ച, മാനസികമായി പീഡനം നടത്തിയ, അയാൾക്കും ഒരു ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ടെന്ന് ചിന്തിക്കാതെ ഒരു പ്രബല ​ഗ്രൂപ്പ് കേസിന്റെ വിധിയാണ് പറയുന്നതെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

Santhivila Dinesh  Dileep

ദിലീപ് പലപ്പോഴും ഒരു മണ്ടനാണെന്ന് തോന്നുന്നത് അവിടെയാണ്. ഇവൻ ഒരു ശിവകോവിലിൽ രാവിലെ തൊഴുത് കൊണ്ട് നിൽക്കുമ്പോൾ പൊലീസ് ക്യാമ്പിൽ നിന്ന് വിളിക്കുന്നു. കേസന്വേഷിക്കുന്ന സന്ധ്യ മാഡം തിരുവനന്തപുരത്തേക്ക് പോകുകയാണ്. അതിന് മുമ്പ് ദിലീപ് കൊടുത്ത കേസിലെ ചില കാര്യങ്ങൾ കൂടി അറിയണം, ഒന്ന് ക്യാമ്പ് ഓഫീസിൽ വരാമോ എന്ന് ചോദിച്ചു. ദിലീപിന് പേഴ്സണൽ വക്കീലൊക്കെ ഉള്ളതാണ്. അയാളോട് പോലും പോകണ്ടേ എന്ന് ചോദിക്കാതെ അമ്പലത്തിലെ കുറിയും തേച്ച് പ്രസാദവും കൊണ്ട് അങ്ങോട്ട് ചെന്നു. ദിലീപിനെ പിടിച്ച് അകത്തിട്ടു. 88 ദിവസം അകത്ത് കിടന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു. യെസ് മീഡിയ നെറ്റ്വർക്കിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X