Don't Miss!
- Sports
രോഹിത്തും കോലിയും ഉടക്കില്‍! ഒന്നിപ്പിക്കാന്‍ ശാസ്ത്രിയുടെ തന്ത്രം-വെളിപ്പെടുത്തി ശ്രീധര്‍
- News
അഞ്ച് ഹൈക്കോടതി ജഡ്ജിമാർ ഇനി സുപ്രീംകോടതിയിലേക്ക്: നിയമനത്തിന് അംഗീകാരം നൽകി കേന്ദ്രസർക്കാർ
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Lifestyle
ധനം, കരിയര്‍, വിവാഹം തൊട്ടതെല്ലാം പൊന്നാക്കും: 9 നാളുകാരില്‍ കുബേരയോഗം
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
കോടികള്‍ അക്കൗണ്ടില്‍ വന്നത് കൊണ്ടാവും; രഞ്ജിത്ത് പണ്ട് സംസാരിച്ചത് ഇങ്ങനെയല്ലെന്ന് ശാന്തിവിള ദിനേശ്
അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് നടന്ന വിവാദങ്ങളൊക്കെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സിനിമ കാണാന്‍ അവസരം ലഭിച്ചില്ലെന്നുള്ള പരാതിയടക്കം ഉയര്‍ന്ന് വന്നു. പിന്നാലെ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ കാണികള്‍ കൂവിയതും വലിയ വാര്‍ത്തയായിരുന്നു.
അതേ സമയം ആരാധകരില്‍ നിന്നുണ്ടായ കൂവലിനെ പുച്ഛിച്ച് തള്ളുകയാണ് രഞ്ജിത്ത് ചെയ്തത്. ഒപ്പം വിവാദമായ ചില പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സംവിധായകന് ശാന്തിവിള ദിനേശ്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ദിനേശ് വിഷയത്തില്‍ പ്രതികരിച്ചത്.

ജുബ്ബ ഇടുമ്പോഴാണ് എല്ലാവരും സിനിമാക്കാരാവുന്നതെന്നാണ് പുതിയ രീതിയെന്ന് പറയുകയാണ് ശാന്തിവിള ദിനേശ്. ഇറക്കം കൂടി കൂടി റോഡിലൂടെ കിടക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ഓരോരുത്തരുടെയും ജുബ്ബ. അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ളവര്‍ മലയാള സിനിമയോട് ചെയ്ത ഏറ്റവും വലിയ ദ്രോഹങ്ങളില്‍ ഒന്ന് ജുബ്ബയാണ്. എല്ലാവര്ക്കും അടൂറിനെ പോലെയാവണം. യാതൊരു യോഗ്യതയുമില്ലാത്തവര്‍ പോലും ഇപ്പോള്‍ ജുബ്ബയുടെ മുകളില്‍ കയറിയാണ് നടക്കുന്നതെന്ന് ദിനേശ് പറയുന്നു.

മുഖ്യമന്ത്രി ഇല്ലാത്തത് കൊണ്ടാണ് ഐഎഫ്എഫ്കെയുടെ സമാപന വേദിയില്‍ രഞ്ജിത്തുമാര്‍ കേറി വിലസിയത്. മുഖത്തെ ജ്യാളിത മറക്കാനാണോ എന്നറിയില്ല, പാതിരാത്രിയിലും അന്ധന്മാര് വെക്കുന്നത് പോലൊരു കൂളിങ് ഗ്ലാസൊക്കെ അദ്ദേഹം വെച്ചിരുന്നു.
അക്കാദമി ചെയര്മാന് ആയാല്‍ ഇതൊക്കെ വേണം എന്നതാണ് രഞ്ജിത്തിന്റെ വിചാരം. എന്തായാലും അദ്ദേഹം സ്വാഗതം പറയാന്‍ മൈക്കിന് മുന്നില്‍ വന്ന അദ്ദേഹത്തിന് നിറയെ കൂവലാണ് കിട്ടിയത്. കൂവലുണ്ടാവുമെന്ന് അദ്ദേഹത്തിന് നേരത്തെ വിവരം ലഭിച്ചെന്ന് പറഞ്ഞത് കൊണ്ടാവും അവിടെ പോലീസിനെ കൊണ്ട് നിറഞ്ഞത്.

പണ്ടൊന്നും രഞ്ജിത്ത് ഇങ്ങനെയല്ല സംസാരിക്കാറുള്ളത്. ചിലപ്പോള്‍ കോടികള്‍ അക്കൗണ്ടില്‍ വന്നത് കൊണ്ടാവും. പത്മരാജനും ലോഹിതദാസും അകാലത്തില്‍ വിട പറഞ്ഞ് പോവുകയും എംടി വാസുദേവന്‍ നായരും ശ്രീനിവാസനുമൊക്കെ അസുഖബാധിതരായി കഴിയുകയുമാണ്.
ഇപ്പോള്‍ വൃത്തിയായി കോമേഴ്സില്‍ ഹിറ്റാവുന്ന സിനിമയ്ക്ക് സ്ക്രീപ്റ്റ് എഴുതുന്നത് രഞ്ജിത്തേ ഉള്ളുവെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവും. ഇതോടെ പുള്ളിയുടെ ജുബ്ബയുടെ ഇറക്കം താണു. അതുപോലെ അദ്ദേഹത്തിന്റെ വര്‍ത്തമാനത്തിന്റെ സ്റ്റൈലും ഏകദേശം മാറി.

രഞ്ജിത്ത് എസ്എഫ്ഐ യിലൂടെ വന്നതാണെന്ന് പറഞ്ഞു. അങ്ങനെ വന്നതാണെന്ന് തനിക്ക് പറയാന്‍ സാധിക്കില്ല. കാരണം അങ്ങനെ ഉള്ള ഒരാള്‍ക്ക് ആറാം തമ്പുരാനും ഏഴാം തമ്പുരാനും ഒന്നും എഴുതാന്‍ സാധിക്കില്ല.
എസ്എഫ്ഐ യിലൂടെ വന്ന ആളാണെങ്കില്‍ അദ്ദേഹം എഴുതേണ്ട വിഷയങ്ങള്‍ വേറയുണ്ട്. അത് എഴുതിയില്ലല്ലോ. അദ്ദേഹം ജന്മിമാരുടെയും ഭൂപ്രഭുക്കന്മാരുടെയും കഥയേ എഴുതിയിട്ടുള്ളു. അങ്ങനെയുള്ള ആള് എസ്എഫ്ഐ കാരന് ആണെന്ന് വിശ്വസിക്കുന്നില്ലെന്ന് ദിനേശ് പറയുന്നു.

സിനിമയുടെ പേരില്‍ സമരം ചെയ്തവരെ പോലീസിനെ കൊണ്ട് പിടിപ്പിച്ചത് മാടമ്പി സ്വഭാവമുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. അതാണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായ രഞ്ജിത്ത് കാണിച്ചതെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
-
കലാഭവൻ മണി അന്ന് നിരാശനായി മടങ്ങി; ആദ്യ സിനിമയിൽ സംഭവിച്ചത്! സംവിധായകൻ സുന്ദർ ദാസിന്റെ വാക്കുകൾ
-
അന്നേ എല്ലാ പുസ്തകങ്ങളും വരുത്തിച്ച് വായിക്കും; 'ഇന്ദ്രൻസ് സീരിയസായ ആളാണെന്ന് അന്ന് ആരും മനസ്സിലാക്കിയില്ല'
-
'മകന് വേണ്ടി ഒരുമിച്ചു'; വർഷങ്ങൾക്ക് ശേഷം പ്രിയനും ലിസിയും ഒറ്റ ഫ്രെയിമിൽ, സിദ്ധാർഥ് പ്രിയദര്ശന് വിവാഹിതനായി