ഒന്നുമില്ലായ്മയിൽ നിന്നും കോടീശ്വരി, മനസ് തുറക്കാമെന്ന് ലിസി പറഞ്ഞു, പിന്നീട് വന്ന മെസേജ്: ശാന്തിവിള ദിനേശ്
നടി ലിസിയെക്കുറിച്ച് സംസാരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ് ലിസിയെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. രണ്ട് ദിവസം മുമ്പ് ഞാൻ സിനിമാ നായികാ താരം ലിസിയെ വിളിച്ചിരുന്നു. ഒരു സംശയം ചോദിക്കാനായിരുന്നു. കൃത്യമായി അതിനുത്തരം ലിസി പറയുകയും ചെയ്തു. സംസാരത്തിനിടയിൽ ലോകയെക്കുറിച്ച് സംസാരിച്ചു. ലിസിയുടെ മകൾ കല്യാണി ലോകയിൽ കസറുകയാണല്ലോ.
പ്രിയദർശന്റെ മകൾ ലിസിയുടെ മകൾ എന്ന പരിചയപ്പെടുത്തൽ ഇനി കല്യാണിക്ക് വേണ്ടി വരില്ല എന്ന് പറഞ്ഞപ്പോൾ ലിസിയുടെ സന്തോഷം കേൾക്കണമായിരുന്നു. ഏതൊരു അമ്മയും സന്തോഷിക്കുന്നതിന്റെ പത്തിരട്ടി സന്തോഷം ലിസിയിൽ നിന്നുണ്ടായി. ഏതൊക്കെയോ ദെെവങ്ങളെ ലിസി വിളിക്കുന്നത് കേട്ടു. മലയാളി വേഷത്തിൽ മദ്രാസിൽ ഓണം ആഘോഷിച്ചതൊക്കെ ഞങ്ങൾ തമ്മിൽ സംസാരിച്ചു. ഇതൊക്കെ ഇപ്പോൾ പറയാൻ കാരണം കല്യാണി അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്. അമ്മയുടെ വിചാരം ഞാനാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പർസ്റ്റാറെന്നാണ് കല്യാണി പറയുന്നത്.

ഇൻസ്റ്റഗ്രാമിൽ എല്ലാ ഫാൻപേജിനടിയിലും ലിസി ലക്ഷ്മി ലെെക്ക് ചെയ്യുന്നത് കാണാം. ലിസി ഹിന്ദു മതം സ്വീകരിച്ചപ്പോൾ ലക്ഷ്മി എന്ന് പേര് മാറ്റിയല്ലോ. കല്യാണിയെക്കുറിച്ച് എന്ത് വന്നാലും ലിസി ലക്ഷ്മി ലെെക്ക് ചെയ്തത് കാണാമെന്നും കല്യാണി പറഞ്ഞെന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ലിസിയോട് സംസാരിച്ചപ്പോഴെല്ലാം അമ്മയുടെ അനാരോഗ്യം, പ്രായം, മകന്റെ കുഞ്ഞിന്റെ നൂല് കെട്ട്, കല്യാണിയുടെ വിജയ ചിത്രം എന്നിവ മാത്രമേ ലിസി പറയാറുള്ളൂ. ഞാനതേ ചോദിക്കാറുമുള്ളൂ. ഒരു ദിവസം ലിസിയോട് ഞാൻ തുറന്ന് ചോദിച്ചു. എന്തെങ്കിലും മനസ് തുറന്ന് സംസാരിക്കാനുണ്ടെങ്കിൽ ഞാൻ മദ്രാസിൽ വന്ന് ചിത്രീകരിക്കാം എന്ന്.
പറയാം ചേട്ടാ എന്ന് ലിസി. അന്ന് രാത്രി ലിസി എനിക്കൊരു മെസേജ് ഇട്ടു. എന്തിനാണ് ചേട്ടാ മറ്റുള്ളവരുടെ മനസമാധാനം ഞാൻ കാരണം ഇല്ലാതാകുന്നത്, കുട്ടികൾ വലുതായില്ലേ അവർക്കും പ്രയാസമാകും. ക്യാമറ വെച്ച് സംസാരിക്കേണ്ട, അതല്ലേ ശരി എന്നാണ് ലിസി എനിക്കയച്ച മെസേജ്. ഞാനും അതാണ് നല്ലതെന്ന് പറഞ്ഞു. ഒരു സിനിമയിൽ പോലും ലിസിയോടൊപ്പം സംസാരിച്ചിട്ടില്ല. നേരിട്ട് കണ്ടിട്ടില്ല. ലിസിയോട് എനിക്ക് ബഹുമാനമാണ്. ഒന്നുമില്ലായ്മയിൽ നിന്നും കോടീശ്വരിയായി. രണ്ട് മക്കളെ വളർത്തി വലുതാക്കി. ഇന്നും ആറേഴ് മണിക്കൂർ ജോലി ചെയ്ത് അന്തസായി ജീവിക്കുന്നു. സഹജീവിയോട് സഹാനുഭൂതിയുള്ളയാളാണ് ലിസിയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
ഒരു കാലത്തെ തിരക്കേറിയ നടിയായിരുന്നു ലിസി. പ്രിയദർശന്റെ സിനിമകളിൽ ലിസി തുടരെ നായികയായി വന്നു. ഈ സൗഹൃദം പ്രണയത്തിലേക്ക് എത്തി. പ്രിയദർശനെ വിവാഹം ചെയ്ത ശേഷമാണ് ലിസി സിനിമാ രംഗത്ത് നിന്നും ഇടവേളയെടുത്തത്. സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു പ്രിയദർശൻ-ലിസി പ്രണയം. വീട്ടുകാരുടെ കടുത്ത എതിർപ്പ് മറികടന്നാണ് ലിസി പ്രിയദർശനെ വിവാഹം ചെയ്തത്. ഈ ബന്ധത്തെ സിനിമാ രംഗത്തെ പലരും പിന്തുണച്ചു. 2016 ലായിരുന്നു വേർപിരിയൽ. 26 വർഷത്തെ വിവാഹ ജീവിതം അവസാനിച്ചത് പ്രിയദർശനെ ഏറെ വിഷമിപ്പിച്ചു. ഇതേക്കുറിച്ച് ഇദ്ദേഹം തുറന്ന് സംസാരിച്ചിട്ടുണ്ട്.


Click it and Unblock the Notifications











