മുറപ്പെണ്ണിനെ സത്യന്‍ വിവാഹം കഴിച്ചു! 3 മക്കള്‍ക്കും കണ്ണ് കാണില്ല, നടന്‍ സത്യനെ പറ്റി ശാന്തിവിള ദിനേശ്
ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറായിരുന്നു നടന്‍ സത്യന്‍. പ്രേം നസീറും സത്യനുമൊക്കെ ഒരുമിച്ച് കളം നിറഞ്ഞ് നിന്ന കാലത്തെ പറ്റി ഇന്നും ഓര്‍മ്മിക്കുന്നവരാണ് മലയാളികള്‍. ഇന്നിതാ സത്യന്റെ വേര്‍പാടുണ്ടായട്ട് അമ്പത്തിമൂന്ന് വര്‍ഷം പിന്നിടുകയാണ്. 1971 ജൂണ്‍ 15 നായിരുന്നു നടന്റെ അന്ത്യം സംഭവിക്കുന്നത്.
സൂപ്പര്‍താരമായി വെള്ളിത്തിരയില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് സത്യന് രക്താര്‍ബുദം സ്ഥിരീകരിക്കുന്നത്. ദിവസങ്ങളോളം പനിയും വിളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. എങ്കിലും നടന്‍ അഭിനയത്തില്‍ സജീവമാവുകയായിരുന്നു. സത്യന്റെ മരണത്തെ കുറിച്ചും ജീവിതത്തെ പറ്റിയുമൊക്കെ സംവിധായകന്‍ ശാന്തിവിള ദിനേശ് പങ്കുവെച്ച കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ രക്തം ചര്‍ദ്ദിച്ച് കുഴഞ്ഞു വീണപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലര്‍ക്കും മനസ്സിലായത്. തുടര്‍ന്ന് അദ്ദേഹം സ്വയം കാറോടിച്ച് പോയിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ 1971 ജൂണ്‍ 15-ന് പുലര്‍ച്ചെ നാലരയോടെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. മരിക്കുമ്പോള്‍ 59 വയസ്സേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു.
സത്യന്‍ മാഷിന്റെ മക്കളെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളാണ് വരുന്നത്. മൂന്നു ആണ്‍മക്കളാണ് അദ്ദേഹത്തിനുള്ളത്. പ്രകാശ് സത്യന്‍, സതീഷ് സത്യന്‍, ജീവന്‍ സത്യന്‍. മൂന്നുപേരും കൈ കോര്‍ത്ത് പിടിച്ചു വരുന്ന ഒരു ദിവസമുണ്ട്. ജൂണ്‍ 15 പാളയം പള്ളിയില്‍. സത്യന്‍ മാഷ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. മൂന്നുപേര്‍ക്കും കാഴ്ചയ്ക്ക് പ്രശ്‌നമുണ്ട്. അതുതന്നെയാണ് സത്യന്‍ മാഷിനെ വിഷമിപ്പിച്ച സംഗതിയും.
കാഴ്ചയില്ലാത്ത സത്യന്‍ മാഷിന്റെ മൂന്നു ആണ്‍മക്കള്‍. അച്ഛന്റെ ശവകുടീരത്തില്‍ വന്നു നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അത് കണ്ടുനില്‍ക്കുന്നവരെ കൂടി കരയിച്ചു കളയും. ആരുകണ്ടാലും സങ്കടം തോന്നും. കുഴിമാടത്തില്‍ പൂക്കള്‍ അര്‍പ്പിക്കുമ്പോള്‍ അവര്‍ മൂന്നുപേരും കരയും.
സത്യന്‍ മാഷിന്റെ മൂത്തമകന്‍ മരിച്ചിട്ട് ഒന്‍പത് വര്‍ഷമായി. അതുകൊണ്ടു തന്നെ ഇപ്പോള്‍ അച്ഛന്റെ ഓര്‍മ്മ ദിനം ജീവനും സതീഷും മാത്രമാണ് എത്തുന്നത്. പട്ടാളക്കാരന്‍ ആയിരുന്നു സത്യന്‍ മാഷ്. ഭാര്യ ജെസി അദ്ദേഹത്തിന്റെ മുറപ്പെണ്ണായിരുന്നു. പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായതും. ക്രിസ്ത്യാനികള്‍ക്ക് ഇടയില്‍ അങ്ങനെ ഇല്ലെങ്കിലും അവര്‍ ഇരുവരും ഒരുമിച്ചു.

എന്നാല്‍ സത്യന്‍ മാഷിന്റെ അച്ഛന്‍ ആ ബന്ധത്തിന് എതിരായിരുന്നു. കാരണം, ഒരേ ബന്ധത്തില്‍പെട്ട ആളെ വിവാഹം കഴിച്ചാല്‍ ജനിക്കുന്ന മക്കള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും എന്നാണ് മാനുവല്‍ സര്‍ വിശ്വസിച്ചിരുന്നത്. അച്ഛന്റെ വാക്ക് നിഷേധിക്കാന്‍ വയ്യാതെയാണ് സത്യന്‍ മാഷ് പട്ടാളത്തിലേക്ക് പോയത്.
അങ്ങനെ 17 വര്‍ഷത്തോളം വിവാഹം വേണ്ടെന്ന് കരുതിയിരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ സഹോദരന്മാര്‍ എല്ലാവരും വിവാഹം കഴിക്കുകയും ചെയ്തു. സത്യന്‍ വിവാഹം കഴിക്കാതെ നിന്നതു കൊണ്ട് തന്നെ അവസാനം അദ്ദേഹത്തിന്റെ ജെസിയുമായിട്ടുള്ള വിവാഹത്തിന് സമ്മതിച്ചു.
അങ്ങനെ മക്കളായ പ്രകാശും, സതീഷും ജീവനും ജനിച്ചു. മൂവരെയും ഒരുമിച്ചേ അദ്ദേഹം കെട്ടിപിടിക്കുമായിരുന്നൊള്ളൂ. മക്കളെ സ്‌നേഹിച്ചു കൊതി തീരാത്ത അച്ഛനായിരുന്നു അദ്ദേഹം. മൂത്തമകന്‍ ബാത്റൂമില്‍ തലയടിച്ചു വീണാണ് മരിക്കുന്നത്.
പപ്പ ജീവിച്ചിരുന്നപ്പോള്‍, വീട്ടിലെ ആരവവും, ആഘോഷവും അനുഭവിച്ചവരാണ് ഞങ്ങള്‍. പക്ഷേ പപ്പ മരിച്ചതിന് ശേഷം അവരെ ആരെയും ഞങ്ങള്‍ കണ്ടിട്ടില്ല. ചിലര്‍ മനഃപൂര്‍വ്വം ഒളിച്ചു നടന്നു. മറ്റു ചിലര്‍ ഞങ്ങളെ സ്‌നേഹിച്ചു എന്നാണ് മക്കളിലൊരാളായ സതീഷ് പറഞ്ഞത്.
നാളേക്ക് വേണ്ടി ഒന്നും കരുതി വച്ച ആളായിരുന്നില്ല സത്യന്‍. ഒരു പക്ഷെ അതിനു സന്ദര്‍ഭം കിട്ടിയില്ല എന്ന് പറയുന്നതാകും സത്യം. കാരണം ബന്ധങ്ങളുടെ ബന്ധനം എപ്പോഴും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു എന്നും ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications











