74 വയസായില്ലേ, അതിൽ നിന്നും മമ്മൂക്ക പിന്മാറി, മുമ്പ് സെറ്റിൽ വന്നിരുന്നത് ഇങ്ങനെ: ശാന്തിവിള ദിനേശ്

മമ്മൂട്ടിയെക്കുറിച്ച് എപ്പോഴും സഹപ്രവർത്തകർ സംസാരിക്കാറുണ്ട്. പലർക്കും പല അഭിപ്രായങ്ങളാണ് മമ്മൂട്ടിയെക്കുറിച്ച്. ചിലർക്ക് മമ്മൂട്ടി ദേഷ്യക്കാരനാണ്. ചിലർക്ക് സൗമ്യമായി പെരുമാറുന്ന നല്ല മനസിനുടമയും. വാഹനങ്ങളോടും ​ഗാഡ്ജറ്റുകളോടും മമ്മൂട്ടിക്കുള്ള ഇഷ്ടം ആരാധകർക്ക് അറിയാം. മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. താരത്തിന് ഡ്രെെവിം​ഗിനോടുള്ള കമ്പത്തെക്കുറിച്ചാണ് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്.

വേ​ഗം കൂടിയ ഡ്രെെവിം​ഗ് മമ്മൂക്കയ്ക്ക് എന്നും ഒരു ഹരമായിരുന്നു. ഇപ്പോൾ ഡ്രെെവിം​ഗ് ഇല്ലെന്ന് തോന്നുന്നു. 74 വയസായില്ലേ. മനസ് ചെല്ലുന്നിടത്ത് ശരീരം ചെല്ലില്ലല്ലോ. അതുകൊണ്ടായിരിക്കും അദ്ദേഹമിപ്പോൾ ഡ്രെെവിം​ഗിൽ നിന്ന് പിന്മാറിയതെന്ന് തോന്നുന്നു. സുകൃതം, പുറപ്പാട് തുടങ്ങിയ സിനിമകൾ നട‌ക്കുമ്പോൾ വേ​ഗത്തിൽ ഓടിച്ച് കൊണ്ട് വന്ന് ഷൂട്ടിം​ഗ് സ്പോട്ടിൽ നിർത്തി ഒന്നും അറിയാത്തത് പോലെ പുള്ളി ന‌ടന്നങ്ങ് പോകും.

Santhivila Dinesh  Mammootty

പിറകിലിരിക്കുന്ന ജോർജും സംഘവുമെല്ലാം ഇറങ്ങിയ ശേഷം ഡ്രെെവർ റിവേഴ്സെ‌ടുത്ത് തണലത്ത് നിർത്തിയിടും. ഡ്രെെവർക്ക് അത്രയേ ജോലിയുള്ളൂ. അപൂർവം സന്ദർഭങ്ങളിലേ മമ്മൂക്കയുടെ കാർ മറ്റൊരാൾ ഓടിച്ചിട്ടുള്ളൂയെന്നും ശാന്തിവിള ദിനേശ് പറയുന്നു.മമ്മൂട്ടിയെക്കുറിച്ച് നിരവധി തവണ ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. അടുത്തിടെ മമ്മൂട്ടിയുടെ ആരോ​ഗ്യ നിലയെക്കുറിച്ച് ശാന്തിവിള ദിനേശ് സംസാരിച്ചിരുന്നു. മമ്മൂട്ടിക്ക് ചില ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് സംവിധായകൻ പറഞ്ഞത്. ഞാൻ മറച്ച് വെക്കുന്നില്ല.

അദ്ദേഹത്തിനൽപ്പം ആരോ​ഗ്യ പ്രശ്നങ്ങളുണ്ട്. അതൊരു യാഥാർഥ്യമാണ്. എന്തൊക്കെ മറച്ച് വെച്ചാലും അദ്ദേഹത്തിന് ആരോ​ഗ്യ പ്രശ്നമുണ്ട്. ആ വാർത്തയിൽ പൊടിപ്പും തൊങ്ങലും വെച്ച് എത്ര കഥകളറങ്ങിയെന്ന് പിറകിലേക്ക് നോക്കിയാൽ മതി. എന്തെല്ലാം കഥകളാണ് മമ്മൂക്കയുടെ ആരോ​ഗ്യ പ്രശ്നത്തെക്കുറിച്ച് ഉണ്ടാക്കി വെച്ചത്. എല്ലാം നിശബ്ദത കൊണ്ട് അദ്ദേഹം കീഴടക്കിയെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.

Santhivila Dinesh  Mammootty

മമ്മൂട്ടിക്ക് കാൻസർ ബാധിച്ചെന്ന് അടുത്തിടെ വ്യാപകമായി വാർത്ത പ്രചരിച്ചിരുന്നു. താരം ഇതേക്കുറിച്ച് പ്രതികരിച്ചില്ലെങ്കിലും സഹപ്രവർത്തകർ ചില സൂചനകൾ നൽകി. അടുത്തിടെ നടൻ മണിയൻപിള്ള രാജുവും മമ്മൂട്ടിയുടെ ആരോ​ഗ്യ നിലയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നപ്പോൾ തനിക്ക് ധെെര്യം തന്നയാളാണ് മമ്മൂക്ക. നീ ഫെെറ്റ് ചെയ്യണമെടാ എന്ന് പറഞ്ഞു. ഇന്ന് അദ്ദേഹത്തിന് അസുഖം വന്നപ്പോൾ താൻ ഇതേ കാര്യം മമ്മൂക്കയോട് പറഞ്ഞെന്നാണ് മണിയൻപിള്ള രാജു ഒരു അഭിമുഖത്തിൽ പറഞ്ഞത്.

മമ്മൂട്ടിയുടെ ആരോ​ഗ്യ നില സംബന്ധിച്ചുള്ള പ്രചരണങ്ങളെ നേരത്തെ താരത്തിന്റെ ടീം തള്ളിക്കളഞ്ഞിരുന്നു. ഇതിനിടെ ഷൂട്ടിം​ഗിൽ നിന്നും ചെറിയൊരു ബ്രേക്ക് മമ്മൂ‌ട്ടി എടുത്തു. ഇതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. മമ്മൂട്ടിയെക്കുറിച്ച് ഇപ്പോൾ അധികമാരും സംസാരിക്കുന്നില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. നാൽപത് വർഷം മലയാള സിനിമയിൽ സജീവമായി നിന്ന മമ്മൂട്ടിയെക്കുറിച്ച് ഇപ്പോൾ ആരും സംസാരിക്കുന്നില്ല. നല്ലതും ചീത്തയും ഒന്നും പറയുന്നില്ല.

അതാണ് സിനിമ എന്ന് തോന്നി. ലെെവിൽ നിൽക്കുമ്പോഴേ സ്നേഹവും ബഹുമാനവും ഉള്ളൂയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. പാട്രിയോട്, കളങ്കാവൽ എന്നിങ്ങനെ മമ്മൂട്ടി പ്രധാന വേഷം ഒരുപിടി പ്രൊജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. 2024 മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നായിരുന്നെങ്കിലും 2025 ൽ താരത്തിന് ഇതുവരെ വലിയ ഹിറ്റുകളില്ല.

Read more about: mammootty santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X