മറച്ച് വെക്കുന്നില്ല, മമ്മൂക്കയ്ക്ക് ആരോ​ഗ്യ പ്രശ്നമുണ്ട്, എനിക്ക് ഫീൽ ചെയ്യുന്ന ദുരന്തം: ശാന്തിവിള ദിനേശ്

മമ്മൂട്ടിയുടെ ആരോ​ഗ്യ നില സംബന്ധിച്ച് ഇതിനോടകം പല അഭ്യൂഹങ്ങളും വന്നു. നടന് കാൻസർ സ്ഥിരീകരിച്ചെന്ന് ഔദ്യോ​ഗികമായി സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിച്ചു. നടന്റെ ടീം വാർത്ത നിഷേധിച്ചെങ്കിലും മമ്മൂട്ടിക്ക് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെന്ന സൂചന സഹപ്രവർത്തകരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലെ പുതിയ എപ്പിസോഡ് മമ്മൂട്ടിയെക്കുറിച്ചാണ്. ഇതിന് കാരണമുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നുണ്ട്.

ഇപ്പോൾ മമ്മൂക്കയെക്കുറിച്ച് കഥ പറയാൻ കാരണം ഞാൻ മറച്ച് വെക്കുന്നില്ല. അദ്ദേഹത്തിനൽപ്പം ആരോ​ഗ്യ പ്രശ്നങ്ങളുണ്ട്. അതൊരു യാഥാർഥ്യമാണ്. എന്തൊക്കെ മറച്ച് വെച്ചാലും അദ്ദേഹത്തിന് ആരോ​ഗ്യ പ്രശ്നമുണ്ട്. ആ വാർത്തയിൽ പൊടിപ്പും തൊങ്ങലും വെച്ച് എത്ര കഥകളറങ്ങിയെന്ന് നിങ്ങൾ പിറകിലേക്ക് നോക്കിയാൽ മതി. എന്തെല്ലാം കഥകളാണ് മമ്മൂക്കയുടെ ആരോ​ഗ്യ പ്രശ്നത്തെക്കുറിച്ച് ഉണ്ടാക്കി വെച്ചത്. എല്ലാം നിശബ്ദത കൊണ്ട് അദ്ദേഹം കീഴടക്കി. ഇപ്പോൾ ശാന്തമാണ്. ആരും അതേക്കുറിച്ച് സംസാരിക്കുന്നില്ല. പക്ഷെ ഇവിടെ ഒരു ദുരന്തം എനിക്ക് ഫീൽ ചെയ്തു.

Santhivila Dinesh  Mammootty

നാൽപത് വർഷം മലയാള സിനിമയിൽ സജീവമായി നിന്ന മമ്മൂട്ടി എന്ന ആളെക്കുറിച്ച് ഇപ്പോൾ ആരും സംസാരിക്കുന്നില്ല. നല്ലതും ചീത്തയും ഒന്നും പറയുന്നില്ല. അതാണ് സിനിമ എന്ന് എനിക്ക് തോന്നി. ലെെവിൽ നിൽക്കുമ്പോഴേ സ്നേഹവും ബഹുമാനവും ഉള്ളൂ. അതാണ് സിനിമയിലെ നാട്ടുനടപ്പ്. നിർബന്ധമായും മമ്മൂക്കയെക്കുറിച്ച് സംസാരിക്കണമെന്ന് തോന്നിയത് ഇക്കാരണത്താലാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. മമ്മൂട്ടിയുടെ സൗഹൃദങ്ങളെക്കുറിച്ചാണ് ശാന്തിവിള ദിനേശ് സംസാരിക്കുന്നത്.

കഴിഞ്ഞ ദിവസം നടൻ മണിയൻപിള്ള രാജുവും മമ്മൂട്ടിയുടെ ആരോ​ഗ്യ നിലയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നപ്പോൾ തനിക്ക് ധെെര്യം തന്നയാളാണ് മമ്മൂക്ക. നീ ഫെെറ്റ് ചെയ്യണമെടാ എന്ന് പറഞ്ഞു. ഇന്ന് അദ്ദേഹത്തിന് അസുഖം വന്നപ്പോൾ താൻ ഇതേ കാര്യം അദ്ദേഹത്തോടും പറഞ്ഞെന്നാണ് മണിയൻപിള്ള രാജു പറഞ്ഞത്. മമ്മൂട്ടിക്ക് വേണ്ടി നേരത്തെ മോഹൻലാൽ ശബരിമലയിൽ ഉഷപൂജ നടത്തിയിരുന്നു. പിന്നീട് ചെന്നെെയിൽ മാധ്യമങ്ങളോട് മമ്മൂട്ടിക്ക് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ഇദ്ദേഹം പറയുകയും ചെയ്തു. അഭ്യൂഹങ്ങൾ പ്രചരിച്ച ശേഷം മാധ്യമങ്ങൾക്ക് മുമ്പിലും മമ്മൂട്ടിയെ കണ്ടിട്ടില്ല.

Mammootty

74 കാരനാണ് മമ്മൂട്ടി. നടന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആരോ​ഗ്യസ്ഥിതിയെക്കുറിച്ചുള്ള വാർത്തകളോട് മമ്മൂട്ടിയോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ നടൻ ബ്രേക്കിലാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ ഭാര്യാ പിതാവ് പിഎസ് അബു അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

കരിയറിൽ മമ്മൂട്ടി

ഡൊമിനിക് ആന്റ് ലേഡീസ് പഴ്സ്, ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് സിനിമകൾക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അതേസമയം വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്. 2023-2024 മമ്മൂട്ടിയുടെ കരിയറിലെ സുവർണ കാലമായിരുന്നു. ഒന്നിന് പിറകെ ഒന്നായി വ്യത്യസ്ത മമ്മൂട്ടി സിനിമകൾ പ്രേക്ഷകരിലേക്ക് എത്തി. റോഷാക്ക്, ഭ്രമയുഗം, കാതൽ ദ കോർ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകളെല്ലാം കയ്യടി നേടി. 2025 ൽ ഇതേ മാജിക്ക് ആവർത്തിച്ചിട്ടില്ല. എന്നാൽ റിലീസ് ചെയ്യാനുള്ള സിനിമകളിൽ ഏവർക്കും പ്രതീക്ഷയുണ്ട്. കളങ്കാവൽ ആണ് റിലീസ് ചെയ്യാനുള്ള സിനിമ. മഹേഷ് നാരായണന്റെ സിനിമയും വരാനുണ്ട്. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഉഹദ് ഫാസിൽ, നയൻതാര തുടങ്ങി വലിയ താര നിര പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ സിനിമയിൽ അണിനിരക്കുന്നു.

Read more about: mammootty santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X