കൂടുതൽ ഷെെൻ ചെയ്യേണ്ടെന്ന് ജ​ഗ​ദീഷ്, തിലകൻ ചെയ്തത് അറിഞ്ഞിട്ടും ജ​ഗ​ദീഷ് കാര്യമാക്കിയില്ല: ശാന്തിവിള ദിനേശ്

നടൻ ജ​ഗദീഷിനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. താൻ സഹസംവിധായകനായി പ്രവർത്തിക്കുന്ന കാലത്തെ ഓർമകളാണ് ശാന്തിവിള ദിനേശ് പങ്കുവെച്ചു. എഴുന്നള്ളത്ത് എന്ന ഹരികുമാറിന്റെ സിനിമ തുടങ്ങാൻ പോകുന്നു. ജയറാം, മുകേഷ്, ജ​ഗ​​​​​​ദീഷ് എന്നിവരാണ് പ്രധാന വേഷക്കാർ. ചാർട്ടിം​ഗും സ്ക്രിപ്റ്റിന്റെ കോപ്പി എടുക്കലുമൊക്കെ സജീവമായിട്ട് ഞാനിരുന്ന് ചെയ്യുന്നു. അതിനിടെ ഹോട്ടൽ റൂമിലേക്ക് ഒരു ഫോൺകോൾ. ആക്ടർ ജ​​ഗദീഷ് ആണ്. ഞാനിപ്പോൾ ഹിസ് ഹെെനസ് അബ്ദുള്ളയുടെ ലൊക്കേഷനിലാണ്. എന്റെ ഡേറ്റ് അൽപ്പം മുന്നോട്ട് തള്ളേണ്ടി വരും. കാരണം അബ്ദുള്ള വിചാരിച്ചത് പോലെ പറഞ്ഞ ദിവസം തീരില്ല. അത് പറയാൻ വിളിച്ചതാണെന്ന് ജ​ഗദീഷ്. എത്ര ദിവസം മുന്നോട്ട് നീട്ടേണ്ടി വരുമെന്ന് ഞാൻ.

ഒരു റംബൂട്ടാൻ കഴിക്കുന്നതിന് ഇത്രയും ഭാവങ്ങളോ, അമിതാഭിനയം ഒഴിവാക്കൂ; അഹാന കൃഷ്ണയ്ക്ക് ട്രോൾ
ഒരു റംബൂട്ടാൻ കഴിക്കുന്നതിന് ഇത്രയും ഭാവങ്ങളോ, അമിതാഭിനയം ഒഴിവാക്കൂ; അഹാന കൃഷ്ണയ്ക്ക് ട്രോൾ

അത് ഞാൻ ഹരിയോട് പറഞ്ഞോളാം എന്നായി ജ​ഗ​ദീഷ്. ഇവിടെ ചാർട്ടിം​ഗ് നടക്കുകയാണ്, താങ്കളും ജയറാമും മുകേഷും ഇല്ലാത്ത ഒറ്റ സീൻ ഇല്ല. പറഞ്ഞ ദിവസം ഷൂട്ടിം​ഗ് തുടങ്ങുകയും ചെയ്യും. ഡേറ്റ് മാറൽ നടക്കുമെന്ന് തോന്നുന്നില്ലെന്ന് ഞാൻ പറഞ്ഞു. അത് നിങ്ങളാണോ തീരുമാനിക്കുന്നത്, എന്റെ ഡേറ്റ് നീട്ടേണ്ടി വരും, അതങ്ങ് പറഞ്ഞേച്ചാൽ മതിയെന്ന് ജ​ഗ​​​​ദീഷ്. അസിസ്റ്റന്റ് ഡയരക്ടർ ആയല്ലേ ഉള്ളൂ. അതുകൊണ്ട് കൂടുതൽ ഷെെൻ ചെയ്യേണ്ടെന്ന് പറഞ്ഞാണ് ജ​ഗദീഷ് ഫോൺ കട്ട് ചെയ്തത്.

Santhivila Dinesh  Jagadish

ഹരി സർ വന്നപ്പോൾ ഞാൻ വിസ്തരിച്ച് കാര്യം പറഞ്ഞു. അയാൾ നമുക്ക് തലവേദനയാകുമോ ദിനേശേ എന്നായി സർ. ഉറപ്പാണ്, വർത്തമാനം ആ വിധമാണ് എന്ന് പറഞ്ഞ താൻ നടൻ സിദ്ദിഖിനെ ഈ ചിത്രത്തിലേക്ക് നിർദ്ദേശിച്ചെന്നും ശാന്തിവിള ദിനേശ് പറയുന്നു. സിദ്ദിഖ് ജ​ഗദീഷിന്റെ പകുതി ശമ്പളത്തിൽ ആ സിനിമ ചെയ്തു.

പിന്നീട് ജ​ഗദീഷ് ഉള്ള ഒരു സിനിമയിലും എനിക്ക് വർക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നാലും നല്ല ബന്ധമായിരുന്നു. കാണുമ്പോഴൊക്കെ ഒരുപാട് നേരം സംസാരിക്കും. വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലെെസൻസി എന്ന ബാലു കുരിയത്തിന്റെ സിനിമയിൽ ജ​ഗദീഷ് ഉണ്ടായിരുന്നു. ഞാനായിരുന്നു അസോസിയേറ്റ്. മുഖമുദ്ര എന്ന സിനിമയുടെ തിരക്കഥയിൽ എന്തോ തിരുത്തൽ ജ​ഗ​​ദീഷ് നടത്തി എന്ന പേരിൽ തിലകൻ വെണ്ടർ ഡാനിയൽ സെറ്റിൽ ഒരു ഉപാധി വെച്ചു. തിരക്കഥയുടെ ഒരു കോപ്പിയിൽ സംവിധായകൻ എല്ലാ പേജിലും ഒപ്പിട്ട് തന്നാലേ അഭിനയിക്കൂ എന്ന് വാശി പിടിച്ചു. ഒപ്പിട്ട് കൊടുത്തു. തിലകൻ ഇല്ലാത്ത പത്ത് സീൻ ജ​ഗ​ദീഷ് തന്നെ എഴുതി ചിത്രീകരിച്ചാൽ തിലകൻ ചേട്ടൻ എങ്ങനെ അറിയും എന്ന് അക്കാലത്ത് ഞാൻ ആലോചിച്ചു. അത്രയും ശുദ്ധനായിപ്പോയി ആ മനുഷ്യൻ. ഇതറിഞ്ഞ ജ​ഗദീഷ് ഒട്ടും കാര്യമാക്കാതെ നന്നായി ആ സിനിമയിൽ സഹകരിച്ചെന്നും ശാന്തിവിള ദിനേശ് ഓർത്തു.

Read more about: santhivila dinesh jagadish
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X