പ്രിയദർശന്റെ വലിയ ആ​ഗ്രഹം, പക്ഷെ മക്കൾ രണ്ട് പേരും...; കല്യാണിയും സിദ്ധാർത്ഥും വരില്ലെന്ന് അറിയാം: സംവിധായകൻ

ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന സംവിധായകനായി മാറിയ പ്രിയ​ദർശന്റെ പിൻതലമുറയും ഇന്ന് സിനിമാ രം​ഗത്ത് ഖ്യാതി നേടുകയാണ്. ലോക ചാപ്റ്റർ വൺ‍: ചന്ദ്ര എന്ന സിനിമയിലൂടെ വൻ ജനപ്രീതി നേടിയിരിക്കുകയാണ് പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ. ഇദ്ദേഹത്തെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

തുട‌ക്ക കാലത്ത് അനുഭവിച്ച ജീവിത സത്യങ്ങളൊന്നും മറക്കാത്ത സംവിധായകനാണ് പ്രിയ​ദർശൻ. തിരുവനന്തപുരത്ത് കട്ടച്ചൽ റോഡിലാണ് പ്രിയദർശന്റെ വീട്. അച്ഛനും അമ്മയും നഷ്ടമായെങ്കിലും ആ വീടിപ്പോഴും പ്രിയനെ കാത്ത് അവിടെയുണ്ട്. റിട്ടയർമെന്റ് കാലത്ത് ചെന്നെെയിൽ നിന്നും തലസ്ഥാനത്തേക്ക് ജീവിതം പറിച്ച് നടണമെന്ന് വലിയ ആ​ഗ്രഹമുണ്ട്. പക്ഷെ മക്കൾ ചെന്നെെ വിട്ടൊരു ജീവിതത്തിലേക്ക് വരാനിടയില്ലെന്ന് പ്രിയൻ ഉറപ്പിക്കുന്നു. അപ്പോൾ പ്രിയനും വരാൻ പറ്റില്ലല്ലോ. മകനിപ്പോൾ വിദേശത്ത് എവിടെയോ ആണ്. കല്യാണി മദ്രാസ് വിട്ട് വരില്ലെന്ന് പ്രിയന് അറിയാം. അപ്പോൾ കട്ടച്ചൻ റോഡിൽ താമസിക്കാം എന്ന സ്വപ്നം നടക്കാൻ സാധ്യതയില്ല എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.

Priyadarshan

‌വിഷ്വൽ എഫക്ട് സൂപ്പർ വെെസറാണ് പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ്. 2023 ലാണ് സി​ദ്ധാർത്ഥ് വിവാ​ഹിതനായത്. സിദ്ധാർത്ഥിന്റെ അതേ മേഖലയിൽ നിന്നുള്ള മെർലിൻ ആണ് ഭാര്യ. അമേരിക്കക്കാരിയാണ് മെർലിൻ. ഇരുവർക്കും ഒരു കുഞ്ഞുണ്ടെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. തീർത്തും സ്വകാര്യമായ ജീവിതമാണ് സി​ദ്ധാർത്ഥ് നയിക്കുന്നത്. അമേരിക്കയിലാണ് സി​ദ്ധാർത്ഥ് ​ഗ്രാഫിക്സ് കോഴ്സ് പൂർത്തിയാക്കിയത്. പഠനം പൂർത്തിയാക്കിയ ശേഷം ആദ്യമായി വിഎഫ്എക്സ് സൂപ്പർവെെസറായി പ്രവർത്തിച്ച സിനിമയാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിലെ വിഷ്വൽ എഫക്ടസിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരം സി​ദ്ധാർത്ഥിന് ലഭിച്ചിരുന്നു.

മറുവശത്ത് കല്യാണി പ്രിയദർശൻ കരിയറിലെ തിരക്കുകളിലാണ്. ലോക ചാപ്റ്റർ വൺ: ചന്ദ്ര വൻ ഹിറ്റായി. കല്യാണി ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നായികയാണ്. ലോകയിലൂടെ കല്യാണിയുടെ താരമൂല്യം കുതിച്ചുയർന്നു. ചെന്നെെയിലാണ് കല്യാണി താമസിക്കുന്നത്. പല ഭാഷകളിൽ അഭിനയിക്കുന്നതിനാൽ കേരളത്തിലേക്ക് മാറുന്നതിനേക്കാൾ ചെന്നെെയാണ് കല്യാണിക്ക് അഭികാമ്യം.

Priyadarshan  Kalyani Priyadarshan

ലിസിയും ചെന്നെെയിലാണ് താമസിക്കുന്നത്. അടുത്തിടെ സംവിധായകൻ ആലപ്പി അഷ്റഫ് പ്രിയദർശനെക്കുറിച്ചും ലിസിയെക്കുറിച്ചും സംസാരിച്ചിരുന്നു. പ്രിയനും ലിസിയും ഇപ്പോൾ നല്ല സൗഹൃദത്തിലാണെന്നും ഇവർ തമ്മിലുള്ള വഴക്കിന്റെ മഞ്ഞുമല ഉരുകിയെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. സൗഹൃദത്തോടെയാണ് അവർ രണ്ട് പേരും സംസാരിക്കുന്നത്. ബന്ധം പിരിഞ്ഞെങ്കിലും കുട്ടികളുടെ കാര്യത്തിൽ തീരുമാനക്കെടുക്കുന്നത് ഒന്നിച്ചാണ്.

അടുത്ത് ലിസിയെ വിളിച്ചപ്പോൾ പ്രിയനെ കാണാറുണ്ടോ എന്ന് ചോദിച്ചു. ഈയടുത്ത് സുരേഷ് ബാലാജിയുമായി വീട്ടിൽ വന്നിരുന്നു. ബ്രേക്ഫാസ്റ്റ് കഴിച്ചിട്ടാണ് പോയതെന്ന് പറഞ്ഞു. അവർ രണ്ട് പേരും വീണ്ടും ഒന്നിക്കുന്നത് മാതൃകാപരമായിരിക്കുമെന്നും ആലപ്പി അഷ്റഫ് അഭിപ്രായപ്പെട്ടു. സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു പ്രിയദർശൻ-ലിസി പ്രണയ വിവാഹം. വീട്ടുകാരുടെ കടുത്ത എതിർപ്പ് മറികടന്നാണ് ലിസി പ്രിയദർശനെ വിവാഹം ചെയ്തത്.

ലിസിയുടെ ആവശ്യപ്രകാരമായിരുന്നു വർഷങ്ങൾക്ക് ശേഷമുള്ള വേർപിരിയൽ. വിവാഹിതയാകുന്ന സമയത്് മലയാളത്തിലെ തിരക്കുള്ള നായികയാണ് ലിസി. വിവാഹത്തോടെ ലിസി അഭിനയ രം​ഗത്ത് നിന്നും ഇടവേള എടുത്തു. വർഷങ്ങൾക്കിപ്പുറം വീണ്ടും അഭിനയ രം​ഗത്ത് സാന്നിധ്യം അറിയിച്ചു. ഇന്ന് മകൾ കല്യാണിയുടെ വിജയത്തിൽ ഏറ്റവും സന്തോഷിക്കുന്നത് ലിസിയാണ്.

More from Filmibeat

Read more about: santhivila dinesh priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X