For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാൽ അത്തരത്തിലുള്ള പരസ്യം ചെയ്യരുത്, ഇതാണ് ലാലും ഫഹദുമായുള്ള വ്യത്യാസം, ശാന്തിവിള ദിനേശ്

  |

  സിനിമകളിൽ മാത്രമല്ല പരസ്യങ്ങളിലും സജീവമാണ് താരങ്ങൾ. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമ താരങ്ങൾ എത്തുന്ന പരസ്യങ്ങൾക്ക് ലഭിക്കുന്നത്. ചില പരസ്യങ്ങൾ താരങ്ങൾക്ക് തന്നെ തലവേദന സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിത പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മോഹൻലാലിനോട് ഒരു അഭ്യർഥനയുമായി സംവിധായകൻ ശാന്തിവിള ദിനേശ്. പരസ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ യൂട്യൂബ് ചാനലായ ലൈറ്റ് ആക്ഷൻ ക്യാമറയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ലുക്കില്‍ നവ്യ നായര്‍; ബാലാമണിയുടെ മോഡേണ്‍ അവതാരം!

  ഭർത്താവിനോടൊപ്പം താമസിച്ചത് മാസങ്ങൾ മാത്രം, കുഞ്ഞുങ്ങളെ ആഗ്രഹിച്ചു, എന്നാൽ രേഖയ്ക്ക് സംഭവിച്ചത്

  മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

  മോഹൻലാലിന്റെ പരസ്യം കണ്ട് ഒരു ധനകാര്യസ്ഥാപനത്തിലെത്തിയ ആരാധകന്റെ ശബ്ദസംഭാഷണം പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം പറയുന്നത്. പരസ്യം ഫേക്ക് ആയിരുന്നു എന്നാണ് ആരാധകന്റെ ഭാഷ്യം. കൂടാതെ മോഹൻലാലിനോട് ഇത്തരത്തിലുള്ള പരസ്യ ചിത്രങ്ങളിൽ അഭിനയിക്കരുതെന്ന് പറയണമെന്നും ഇയാൾ ശാന്തിവിള ദിനേശിനോട് പറയുന്നുണ്ട്.

  കുഞ്ഞിനെ മുലയൂട്ടാൻ സാധിച്ചിരുന്നില്ല, ആദ്യത്തേത് പോലെയായിരുന്നില്ല രണ്ടാമത്തെ പ്രസവം, വെളിപ്പെടുത്തി നടി

  കോടിക്കണക്കിന് ആരാധകരുള്ള മോഹൻലാൽ ഇത്തരത്തിലുള്ള പരസ്യങ്ങളിൽ അഭിനയിക്കരുതെന്നാണ് സംവിധായകൻ ശാന്തിവിള ദിനേശ് പറയുന്നത്. മോഹൻലാലിന്റെ വായിൽ നിന്ന് വരുന്ന മൊഴിമുത്തുകൾ കേട്ട് വിശ്വസിക്കുന്നവരാണ് കേരളത്തിലെ പ്രേക്ഷകർ. അതിനാൽ അവരെ പറ്റിക്കുന്ന പരസ്യങ്ങളിൽ ഇനിയെങ്കിലും അഭിനയിക്കരുതെന്നും സംവിധായകൻ പറയുന്നു ഒരു ബ്രാൻഡ് അംബാസിഡർ ആകുമ്പോൾ അൽപം ഉത്തരവാദിത്വം വേണമെന്നും ഇദ്ദേഹം പറയുന്നുണ്ട്.

  അഭിനേതാക്കൾ സിനിമയിൽ സരോജ് കുമാർ ചെയ്യുന്നത് പോലെ പപ്പടം കയറ്റി അയച്ചും മറ്റ് ബിസിനസ് ചെയ്തുമൊക്കെ പൈസ ഉണ്ടാക്കിക്കോ. എന്നാൽ നിങ്ങളെ വശ്വസിക്കുന്ന ആരാധിക്കുന്ന ഒരു വലിയ സമൂഹം ഈ നാട്ടിലുണ്ട്. അവരെ ഒരിക്കലും ഒറ്റുകൊടുക്കരുത്. പ്രത്യേകിച്ച് മമ്മൂട്ടിയും മോഹൻലാലും. കഴിഞ്ഞ 40 വർഷമായി പൊന്നു പോലെയാണ് ജനങ്ങൾ കെണ്ട് നടക്കുന്നത്. അവരെ പറ്റിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ മേഹാൻലാൽ ചെയ്യരുതെന്നും ശാന്തിവിളി ദിനേശ് തന്റെ യുട്യൂബ് ചാനലിലൂടെ വീണ്ടും പറയുന്നുണ്ട്.

  മോഹൻലാലിന്റെ പരസ്യ ചത്രത്തിനെ കുറിച്ച് സംസാരിക്കവെ മറ്റൊരു പരസ്യത്തെ കുറിച്ചും സംവിധായകൻ വാചാലനാവുന്നുണ്ട്. നടൻ ഫഹദ് ഫാസിൽ അഭിനയിച്ച ഒരു എണ്ണയുടെ പരസ്യത്തെ കുറിച്ചാണ് സംവിധായകൻ പറയുന്നത്. നടനേയും പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ച ആളുകളേയും ശാന്തിവിള ദിനേശൻ അഭിനന്ദിക്കുന്നുണ്ട്. എണ്ണയുടെ പരസ്യമാണെങ്കിലും മികച്ച സന്ദേശം നൽകി കൊണ്ടാണ് ആഡ് ഒരുക്കിയിരിക്കുന്നത്. പരസ്യത്തിന്റെ അവസാനം മാത്രമാണ് പ്രൊഡക്ട് കാണിക്കുന്നത്. കേരളജനതയെ ഒന്ന് ചിന്തിപ്പിക്കുന്ന പരസ്യമാണെന്നും മോഹൻലാൽ ഇനിയെങ്കിലും ഫേക്ക് പരസ്യങ്ങളിൽ അഭിനയിക്കരുതെന്നും ശാന്തിവിള ദിനേശ് ഒരിക്കൽ കൂടി പറഞ്ഞ് കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ''ലാലിന്റേയും, ഫഹദിന്റേയും വ്യത്യാസം ഇതാണ്, വിശ്വസിക്കുന്ന പ്രേക്ഷകരെ വഞ്ചിക്കുന്ന പരസ്യങ്ങളിൽ'' എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  സംവിധായകന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതാണ് ശാന്തിവിള സ്റ്റോറി.ഇടയ്ക്കു ഓഡിയോ ക്ലിപ്പുകൾ ചേർത്ത് വിശദികരിക്കും മ്പോൾ ആണ് നന്നാകുന്നത്. തുടരുക,നമ്മൾ ശ്രദ്ധിക്കാതെ പോയ ഒരു ചെറിയ വലിയ കാര്യം ഇത്രയും മനോഹരമായി പറഞ്ഞുതന്നതിന് ഒരു വലിയ നന്ദി. ഒപ്പം എല്ലാ സൂപ്പർ സ്റ്റാറുകൾക്കും സൂപ്പർ സ്റ്റാറി കൾക്കും ഒരു കൊട്ട് കൊടുക്കാൻ കാണിച്ച ധൈര്യത്തിന് ഒരു സല്യൂട്ട്, സൂപ്പർ എപ്പിസോഡ് ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു,ദിനേശ്ട്ടൻ പറയുന്നകാര്യം ശെരിക്കും ചിന്തിക്കുക, സത്യത്തിൽ ഇദ്ദേഹംമാണ് ഹീറോ, ഞാൻ 2പ്രാവശ്യം അങ്ങേക്ക് വിളിച്ചിരുന്നു, എത്രമാന്യമായി സംസാരിച്ചു അന്ന് ഇദ്ദേഹം,ആരും പറയാൻ മടിക്കുന്ന കാര്യം വളരെ നല്ല രീതിയിൽ അവതരിപ്പിച്ച ദിനേശിന് അഭിനന്ദനങ്ങൾ,ദിനേശേട്ട സീമ ജി നായരേക്കുറിച്ചു ഒരു എപ്പിസോഡ് ചെയ്യുമോ,സൂപ്പർ എപ്പിസോഡ്,, മലയാളത്തിൽ എത് ഉഡായിപ്പ് പരസ്യത്തിലും അഭിനയിക്കുന്ന രണ്ടു പേരാണ് മോഹൻലാലും മഞ്ജു വാര്യരും,സാറിന്റെ വളരെ ഉയർന്ന ചിന്താഗതി മറ്റുള്ളവർക്ക് പ്രചോദനമാവട്ടെ ഇത് ഒരു നല്ല സന്ദേശം കൂടിയാണ്,ഇവിടെയാണ് നമ്മൾ രജനികാന്തിനെ നമിക്കേണ്ടത് എത്ര കോടി വേണമെങ്കിലും ആരും കൊടുക്കും പരസ്യത്തിൽ അഭിനയിക്കാൻ എന്നാൽ അദ്ദേഹം ഇന്നുവരെ ഒരു പരസ്യത്തിലും അഭിനയിച്ചിട്ടില്ല.

  മോഹൻലാലിനെ പരസ്യത്തിന്റെ പേരിൽ വിമർശിക്കുന്നതിനോടൊപ്പം പിന്തുണക്കുന്ന കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. മോഹൻലാൽ എന്ന നടനുള്ള മൂല്യം ഫഹദിനില്ല അതിന് അസൂയപെട്ടിട്ടു കാര്യമില്ല നല്ല എത്രയോ സർക്കാർ പരസ്യങ്ങളിൽ മോഹൻലാൽ പൈസ പോലും വാങ്ങാതെ അഭിനയിക്കുന്നു, എത്രയോ നല്ല പരസ്യങ്ങളിൽ മോഹൻലാൽ അഭിനയിക്കുന്നുണ്ട് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ,താങ്കൾ ലാലിനെ പറ്റി പറഞ്ഞത് ശരി തന്നെ... പക്ഷെ സൺഫ്ലവർ ലാബിൽ ചെക്ക് ചെയ്തു നോക്കൂ.... എല്ലാം ബിസിനസ്‌ തന്നെ.. പാവങ്ങളെ വിൽക്കുന്ന ബിസിനസ്‌, കള്ളപരസ്യങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല. പരസ്യം മാത്രം നോക്കി, സാധനങ്ങൾ, സേവനങ്ങൾ തുടങ്ങിയവയുടെ പുറകെ പോകുന്ന മണ്ടൻമാർ ആണ് മനസ്സിലാക്കേണ്ടത്. ഈ ലോകത്ത് എല്ലാ തരത്തിലുമുള്ള പരസ്യങ്ങളുടെ ഷൂട്ടിങ്ങും, അഭിനയവും ഒക്കെ തുടർന്ന് കൊണ്ടേ ഇരിക്കും. ഇപ്പോൾ, നല്ല ഒരു സന്ദേശമുള്ള ഈ പരസ്യത്തിലഭിനയിച്ച ഫഗത് ഫാസിൽ ചിലപ്പോൾ നാളെ ഒരു മഹാ ഉടായിപ്പ് പരസ്യത്തിൽ അഭിനയിച്ചു എന്നിരിക്കും. അപ്പോൾ അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല. എല്ലാം നിലനിൽപ്പിന്റെ പ്രശ്നമാണ്, അതിനാരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. താങ്കളുടെ ഈ വൈകാരികമായ പ്രതികരണം വെറും താത്കാലികം. ഉറപ്പാണ്. സദ്യ കഴിഞ്ഞു ആഹാരം അധികം ഉണ്ടെങ്കിൽ, ഇപ്പോൾ പല കേറ്ററിംഗ് കാരും ഭക്ഷണം ആവശ്യം ഉള്ള സ്ഥാപനങ്ങളിൽ എത്തിച്ചു കൊടുക്കാറുണ്ട് - കൊണ്ടു കൊടുക്കാനുള്ള ചെലവ് നമ്മൾ കൊടുത്താൽ മതി...എന്നിങ്ങനെയുള്ള കമന്റുകളും ലഭിക്കുന്നുണ്ട്.

  വീഡിയോ കാണാം

  Read more about: mohanlal
  English summary
  Santhivila Dinesh Opens up about the biggest difference between mohanlal and fahadh faasil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X