വഞ്ചിക്കപ്പെടാൻ നിന്ന് കൊടുക്കേണ്ടി വന്നു, മാധവിക്കുട്ടിയെ പോലെ ഊർമിള ഉണ്ണി നേരിട്ടത്: ശാന്തിവിള ദിനേശ്

മലയാളികൾക്ക് പ്രിയങ്കരിയാണ് നടി ഊർമിള ഉണ്ണി. ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ഊർമിള ഇന്ന് അഭിനയ രം​ഗത്ത് സജീവമല്ല. നടിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. മനസിൽ ചില വിഷമങ്ങൾ‌ ഊർമിള ഉണ്ണിക്കുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

വളരെ കുറച്ച് സിനിമകളിലേ ഊർമിള ഉണ്ണി അഭിനയിച്ചിട്ടുള്ളൂ. മിക്ക വേഷങ്ങളും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. കണ്ടിട്ടുണ്ടെങ്കിൽ ആ സിനിമ നമ്മളെ പിന്തു‌ടരും. ജി അരവിന്ദന്റെ മാറാട്ടം എന്ന സിനിമയുണ്ട്. എത്ര പേർ കണ്ടിട്ടുണ്ടെന്ന് അറിയില്ല. ദൂരദർശനാണ് അത് നിർമ്മിച്ചത്. കാവാലം നാരായണ പണിക്കർ തിരക്കഥയെഴുതിയ സിനിമയാണ്. സം​ഗീതം അരവിന്ദൻ തന്നെ. ഊർമിള ഉണ്ണിയായിരുന്നു നായിക. അരവിന്ദൻ മരിച്ച ദിവസം ദൂരദർശൻ സംപ്രേഷണം ചെയ്തെന്ന് തോന്നുന്നു. ഊർമിള ഉണ്ണിയുടെ ചില സീനുകൾ ഇപ്പോഴും മനസിൽ നിൽക്കുന്നു.

Urmila Unni

​ഗണപതിയുടെ വലിയ ആരാധികയാണ് ഊർമിള ഉണ്ണി. നേരിൽ ഇന്ന് വരെ അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങൾ കണ്ടിട്ടില്ല. പക്ഷെ ഊർമിള എന്റെ നല്ല സുഹൃത്താണ്. ഇടയ്ക്ക് എനിക്ക് ചില പോസ്റ്റുകളി‌ടും. അതിൽ നിന്ന് ഊർമിളയെ ചിലപ്പോൾ ഞാൻ വായിച്ചെ‌ടുക്കും. എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് ഊർമിള ഉണ്ണിക്ക് മാധവിക്കുട്ടിയുമായി നല്ല സാമ്യമുണ്ട് എന്നാണ്. രൂപത്തിൽ അല്ല, സ്വഭാവത്തിൽ.

സ്നേഹത്തിനായി കൊതിച്ച മനസുകളായിരുന്നു ഇരുവരുടെയും. വഞ്ചിക്കപ്പെടാൻ നിന്ന് കൊടുക്കേണ്ടി വന്ന ​ഹതഭാ​ഗ്യകളുമായിരുന്നു ഇരുവരും. എന്നാൽ ചതിച്ചവരെക്കുറിച്ച് ശാപവാക്കുകൾ പറയുകയോ ക്യാമറയ്ക്ക് മുന്നിൽ കള്ളക്കണ്ണീർ വീഴ്ത്തി കള്ള കഥകൾ പറയുകയോ ചെയ്തിട്ടില്ല. അ‌ടുത്തിടെ ഊർമിള ഉണ്ണി ഒരു പോസ്റ്റ് എനിക്കിട്ടു. ഒരു കാർഡാണ്.

Urmila Unni

എന്നെ വല്ലാതെ വേ‌ട്ടയാടിയ വരികളായിരുന്നു അത്. ഇടിച്ച് കയറി വന്നി‌ട്ട് തകർത്തെറിഞ്ഞ് പോകുന്നവർക്ക് കാണത്തക്ക വിധത്തിൽ ഹൃദയത്തിൽ ഒരു ബോർഡ് സ്ഥാപിക്കണം. നന്ദി വീണ്ടും വരാതിരിക്കുക എന്നായിരുന്നു വരികൾ. മുഹമ്മദ് മുഹ്സിൻ ഓച്ചിറ ഫേസ്ബുക്കിലിട്ട പോസ്റ്റാണ്. അത് റീ പോസ്റ്റ് ചെയ്തതാണ് ഊർമിള ഉണ്ണി എനിക്ക്.

അപ്പോൾത്തന്നെ ഞാനവർക്ക് ഒരു മറുപടിയിട്ടു. ഞാൻ താങ്കളോട് എവിടെയെങ്കിലും വെച്ച് നേരിൽ കാണുമ്പോൾ പറയാനിരുന്നതാണ് ഇത് പോലൊരു വെക്കാൻ എന്ന് പറഞ്ഞു. സ്വന്തം മനസിനെ വേദനിപ്പിക്കേണ്ട, നമ്മളെ മനസിലാക്കാത്തവർ പോകട്ടെ എന്നും ഞാൻ അയച്ചു. അതിനവർ ഉം എന്ന മറുപടി നൽകിയെന്നും ശാന്തിവിള ദിനേശ് ഓർത്തു.

ഊർമിളയുടെ പെർഫ്യൂം ബിസിനസിനെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. സിനിമാ ലോകത്ത് ശത്രുക്കളും സുഹൃത്തുക്കളും ഒരുപോലെ ശാന്തിവിള ദിനേശിനുണ്ട്. പലപ്പോഴും താരങ്ങൾക്കെതിരെ ഇദ്ദേഹം തുറന്നടിച്ച് സംസാരിച്ചിട്ടുണ്ട്. ചില പരാമർശങ്ങൾ വിവാ​ദമായിട്ടുമുണ്ട്. ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ നേരത്തെ ശാന്തിവിള ദിനേശിനെതിരെ രം​ഗത്ത് വന്നിരുന്നു.

More from Filmibeat

Read more about: urmila unni santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X