ഉർവശി ആ വലിയ നായകനുമായി പ്രണയത്തിലായിരുന്നു, പക്ഷെ...; ​ഗായകനും നടിയെ വിവാഹം ചെയ്തില്ലെന്ന് ശാന്തിവിള ദിനേശ്

നടി ഉർവശിയുടെ കുടുംബത്തെക്കുറിച്ച് സംസാരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. ഉർവശിയുടെയും സഹോദരങ്ങളുടെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചാണ് ഇദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്. മക്കളുടെ കരിയറിലെ വളർച്ച കാണുന്നതിന് മുമ്പ് ചവറ വിപി നായർ വിട വാങ്ങി. ഒരു കണക്കിന് അദ്ദേഹം കിടക്കാതിരുന്നത് നന്നായി. ബാലതാരങ്ങളായിരുന്ന കമൽ റോയും പ്രിൻസ് എന്ന നന്ദുവും പതിയെ ശ്രദ്ധേയരായി. മൂന്ന് പെൺമക്കളുടെയും ദാമ്പത്യ ജീവിതം തകർന്ന് പോയി. കലാരഞ്ജിനി മകനോടൊപ്പം ജീവിതത്തിൽ ഒതുങ്ങി. മദ്രാസിൽ അമ്മയ്ക്കൊപ്പം കലാരഞ്ജിനിയും കലാരഞ്ജിനിയുടെ മകനും താമസിക്കുന്നു. ഒതുങ്ങിക്കൂടി എന്ന് തന്നെ പറയാം.

കൽപ്പന സംവിധായകൻ അനിലിനെ കല്യാണം കഴിച്ചു. ഒരു മകളായി. പിരിഞ്ഞതിന് കാരണം ഞാൻ ചോദിച്ചിട്ടേയില്ല. അധികം ആധി പിടിക്കാതെ കൽപ്പനയെ ഒരുനാൾ ഹൃദയം പറ്റിച്ചു. യാത്രയാക്കി. ദക്ഷിണേന്ത്യൻ താരമായി വളർന്ന ദക്ഷിണേന്ത്യൻ താരമായി വളർന്ന ഉർവശിയെ ഒരു താരം കെട്ടും, ഒരു ​ഗായകൻ കെട്ടും എന്ന് വാർത്ത വന്നിരുന്നു. ഒരു വലിയ നായകനുമായി അവർക്ക് തുടക്ക കാലത്ത് പ്രണയമുണ്ടായിരുന്നു. ഒരു ​ഗായകനുമായും പ്രണയമുണ്ടായിരുന്നു.

Santhivila Dinesh  Urvashi

പക്ഷെ ആ ​ഗായകനും നായകനും കെട്ടിയില്ല. പക്ഷെ അവർക്ക് ​ഗായകനും നായകനുമായ ഒരാളെ കല്യാണം കഴിക്കാൻ പറ്റി. മനോജ് കെ ജയൻ. ഒരു മകളായി. ബന്ധം എവിടെയോ വെച്ച് വേർപിരിഞ്ഞ് പോയി. ഉർവശിയും മനോജ് കെ ജയനും വേറെ കല്യാണം കഴിച്ചു. രണ്ട് പേർക്കും ഓരോ ആൺകുട്ടികളും പിറന്നു. ഭം​ഗിയായി ജീവിക്കുന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

More from Filmibeat

Read more about: santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X