കമൽഹാസൻ മുതൽ ഭരതൻ വരെ; പ്രണയിച്ചവരെല്ലാം നഷ്ടപ്പെട്ട ദുരന്ത നായികയായിരുന്നു ശ്രീവിദ്യ എന്ന് ശാന്തിവിള ദിനേശ്

ഒക്ടോബര്‍ പത്തൊന്‍പതിന് നടി ശ്രീവിദ്യയുടെ പതിനഞ്ചാം ഓര്‍മ്മദിനമായിരുന്നു. മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായി മാറിയ നടിയായിരുന്നു ശ്രീവിദ്യ. തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. അമ്മ സംഗീതഞ്ജയും അച്ഛന്‍ അഭിനേതാവും ആയിരുന്നെങ്കിലും വളരെ ദുരന്ത ജീവിതമാണ് നടിയ്ക്ക് ലഭിച്ചത്. അത്രയധികം സുന്ദരിയായിരുന്നിട്ടും കുടുംബ ജീവിതം മനോഹരമാക്കാനുള്ള അവസരവും വിദ്യയ്ക്ക് ലഭിക്കാതെ പോയി. യൂട്യൂബ് ചാനലിലൂടെ ശ്രീവിദ്യയുടെ പ്രണയകഥകള്‍ പറയുകയാണ് ശാന്തിവിള ദിനേശ്.

ശ്രീവിദ്യയുടെ ആദ്യ വിവാഹാലോചന

'ശ്രീവിദ്യയുടെ അമ്മ സംഗീതഞ്ജയും അച്ഛന്‍ ഹാസ്യ നടനുമായിരുന്നു. ഇരുവരും തിരക്കിലായിരുന്നത് കൊണ്ട് ബാല്യ കാലത്തും പിന്നീട് മരിക്കുന്നത് വരെയും ശ്രീവിദ്യ അനാഥത്വം അനുഭവിക്കേണ്ടി വന്ന ഹതഭാഗ്യയായി പോയി. അച്ഛനും അമ്മയും അസുഖബാധിതര്‍ ആയതോടെയാണ് ശ്രീവിദ്യയ്ക്ക് ഉത്തരവാദിത്തങ്ങള്‍ കൂടിയത്. സിനിമയില്‍ സജീവമായി തുടങ്ങിയ കാലത്ത് ഒരു മാഗസിനില്‍ നടിയുടെ ഫോട്ടോ അച്ചടിച്ച് വന്നു. അത് കണ്ടിട്ട് അമേരിക്കയില്‍ ശസ്ത്രഞ്ജനായ ഒരു ചെറുപ്പക്കാരന്‍ വിവാഹാലോചനയുമായി വന്നു.

കമല്‍ ഹാസനുമായി തീവ്ര പ്രണയത്തിലായിരുന്നു

ശ്രീവിദ്യയ്ക്കും അയാളെ ഇഷ്ടമായി. പക്ഷേ നടിയുടെ അമ്മ അത് വേണ്ടെന്ന് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ത്യാഗം ചെയ്യണം. ഈ വിവാഹം മൂന്നോ നാലോ വര്‍ഷം മാറ്റി വെക്കാന്‍ പറഞ്ഞു. അമ്മ പറഞ്ഞത് പോലെ ശ്രീവിദ്യ അയാളോട് പറഞ്ഞെങ്കിലും അതിന് പറ്റിയൊരു സാഹചര്യം അല്ലായിരുന്നു അദ്ദേഹത്തിന്റേത്. അങ്ങനെ അവര്‍ പിരിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം അയാളെ അമേരിക്കയില്‍ വെച്ച് നടി കണ്ടിരുന്നു. ആ സമയത്ത് നടന്‍ കമല്‍ ഹാസനുമായി പിരിയാന്‍ പറ്റാത്ത അത്രയും തീവ്ര പ്രണയത്തിലായിരുന്നു ശ്രീവിദ്യ.

കമല്‍ ഹാസന്‍ പാതി വഴിയില്‍ ഇട്ടിട്ട് പോയി

വിവാഹം കഴിക്കുമെന്ന് വരെ കരുതി ഇരുന്നതാണ്. ആ കാലത്ത് തന്നെ നടി ശ്രീദേവിയോടും അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരുന്നു. അങ്ങനൊരു പ്രശ്‌നത്തില്‍ ഇരുവരും തമ്മില്‍ തെറ്റി. ശേഷം മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോഴാണ് നര്‍ത്തകിയും നടിയുമായ വാണി ഗണപതിയും കമല്‍ ഹാസന്‍ വിവാഹം കഴിച്ചെന്ന വാര്‍ത്ത വരുന്നത്. ശ്രീവിദ്യയ്ക്ക് ജീവിതത്തില്‍ വന്ന ഏറ്റവും വലിയ ഷോക്ക് ആയിരുന്നത്. കമല്‍ ഹാസന്‍ തന്നെ പാതി വഴിയില്‍ ഇട്ടിട്ട് പോവുമെന്ന് അവരൊരിക്കലും കരുതിയില്ല.

നിരവധി പ്രണയമുണ്ടായിരുന്നു

യേശുദാസ്, ചിത്രകാരന്‍ നമ്പൂതിരി തുടങ്ങി നിരവധി പേരുമായി വിദ്യയ്ക്ക് പ്രണയമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോളാണ് ഭരതനുമായി ശ്രീവിദ്യ പ്രണയത്തിലാവുന്നത്. ഭരതനുമായി എല്ലാ തരത്തിലും ബന്ധമുണ്ടെന്ന് പറയാം. എവിടെയോ വെച്ച് ഭരതനുമായി തെറ്റി. അങ്ങനെ ഭരതന്‍ കെപിഎസി ലളിതയെ വിവാഹം കഴിച്ചു. ശ്രീവിദ്യയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ലളിത. ഭരതന്‍-വിദ്യ പ്രണയത്തെ കുറിച്ച് എല്ലാം അറിയുന്ന ആളായിരുന്നു ലളിത. അവരുടെ വിവാഹവും ശ്രീവിദ്യയെ ഏറെ വേദനിപ്പിച്ചു. ഭരതന്റെ മകന്‍ സിദ്ധാര്‍ഥിനെ മകനെ പോലെ വളര്‍ത്താന്‍ തരുമോന്ന് ചോദിച്ച ഹതഭാഗ്യയാണ് ശ്രീവിദ്യ.

ജോർജുമായിട്ടുള്ള ശ്രീവിദ്യയുടെ വിവാഹം

തീക്കനല്‍ എന്ന സിനിമ ചെയ്യുമ്പോഴാണ് ശ്രീവിദ്യയുടെ ജീവിതത്തില്‍ മറ്റൊരു സംഭവം ഉണ്ടാവുന്നത്. പി ജി നായര്‍ എന്ന് പറയുന്നൊരു ചിട്ടി കമ്പനി ഉടമയാണ് ആ സിനിമ നിര്‍മ്മിച്ചത്. പുള്ളി രംഗത്തേക്ക് വന്നില്ല, പകരം വന്നത് ജോര്‍ജ് എന്നയാളാണ്. സുമുഖനും സുന്ദരനും ഇംഗ്ലീഷ് നന്നായി സംസാരിക്കുകയും ചെയ്യുന്ന ജോര്‍ജിനെ ശ്രീവിദ്യയ്ക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. പക്ഷേ അയാള്‍ ബിനാമി ആണെന്ന് മധു സാര്‍ വരെ പറഞ്ഞിരുന്നു. പക്ഷേ തന്റെ കല്യാണം നടക്കാതെ ഇരിക്കാന്‍ നുണ പറയുന്നതാണെന്ന് കരുതി ശ്രീവിദ്യ തെറ്റിദ്ധരിച്ചു. അവര്‍ തമ്മില്‍ പിണങ്ങി. ഒടുവില്‍ ജോര്‍ജിനെ വിവാഹം കഴിച്ചതോടെയാണ് ശ്രീവിദ്യയുടെ ദുരന്തം തുടങ്ങുന്നത്.

 കുടുംബിനിയാവണമെന്ന് വിദ്യ ആഗ്രഹിച്ചു

വിവാഹശേഷം സിനിമ നിര്‍ത്തി കുടുംബിനിയാവണമെന്ന് വിദ്യ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം എല്ലാവര്‍ക്കും അഡ്വാന്‍സ് വാങ്ങി കോള്‍ഷീറ്റ് എഴുതി കൊടുത്തേണ്ട് ഇരുന്നു. ഇല്ലാത്ത ഡേറ്റ് വരെ കൊടുത്തു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ നിര്‍ബന്ധിച്ച് അബോര്‍ട്ട് ചെയ്യിപ്പിക്കുകയും ചെയ്തു. പിന്നെയൊരു കുഞ്ഞിക്കാല്‍ കാണാനുള്ള ഭാഗ്യം ശ്രീവിദ്യയ്ക്ക് ഇല്ലാതെ പോയി. അന്യമതസ്ഥനെ വിവാഹം കഴിച്ചതോ വീട്ടില്‍ നിന്നും പുറത്തായി. അങ്ങനൊരു ദുരന്തത്തിലായിരുന്നു.

Recommended Video

മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X