twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കീർത്തിയും സുരേഷ് ഗോപിയും സഹായിക്കും, ആ വിഭാഗക്കാരെ പരിഗണിക്കണം, താരങ്ങളോട് ശാന്തിവിള ദിനേശ്

    |

    ലോക്ക്ഡൗൺ ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച ഒരു മേഖലയാണ് സിനിമ. കൊവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സിനിമ ഷൂട്ടിങ്ങുകൾ നിർത്തി വയ്ക്കുകയും തിയേറ്ററുകൾ അടച്ച് ഇടുകയും ചെയ്തിരുന്നു. പിന്നീട് ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോഴാണ് സിനിമ ചിത്രീകരണങ്ങൾ വീണ്ടും ആരംഭിക്കുന്നത്. എന്നാൽ തിയേറ്ററുകൾ ഇപ്പോഴും സാധാരണ രീതിയിലേയ്ക്ക് എത്തിയിട്ടില്ല. ലോക്ക് ഡൗൺ കാലം വലിയ പ്രതിസന്ധിയായിരുന്നു സിനിമ മേഖലയിൽ സൃഷ്ടിച്ചത്.

    suresh gopi-keerthi

    പുതിയ ലുക്കില്‍ രമ്യ പൊളിച്ചു, നടിയുടെ വൈറല്‍ ഫോട്ടോഷൂട്ട് കാണാംപുതിയ ലുക്കില്‍ രമ്യ പൊളിച്ചു, നടിയുടെ വൈറല്‍ ഫോട്ടോഷൂട്ട് കാണാം

    ഐശ്വര്യറായിയെ ഡബ്ബ് ചെയ്യാൻ അനുവദിച്ചില്ല, അവർ ഒഴിവാക്കി,സംഭവം വെളിപ്പെടുത്തി നടിഐശ്വര്യറായിയെ ഡബ്ബ് ചെയ്യാൻ അനുവദിച്ചില്ല, അവർ ഒഴിവാക്കി,സംഭവം വെളിപ്പെടുത്തി നടി

    ഇപ്പോഴിത ഫിലിം റെപ്രസെന്റേറ്റീവുമാരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യുട്യൂബ് ചാനലായ ലൈറ്റ് ക്യാമറ ആക്ഷനിലൂടെയാണ് ഇക്കാര്യം ആവശ്യം ആവശ്യപ്പെട്ടത്. അമ്പത് ലക്ഷത്തിലധകം പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങളും ടെക്നീഷ്യന്മാരും ഇവരെ സഹായിക്കണമെന്നാണ് സംവിധായകൻ അഭ്യർത്ഥിക്കുന്നത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...

    ഭാഷ അറിയില്ലെങ്കില്‍ പോലും എന്റെ സിനിമകൾ പോയി കാണും, അച്ഛനേയും അമ്മയേയും കുറിച്ച് നയൻസ്ഭാഷ അറിയില്ലെങ്കില്‍ പോലും എന്റെ സിനിമകൾ പോയി കാണും, അച്ഛനേയും അമ്മയേയും കുറിച്ച് നയൻസ്

    ജോലിയില്ല

    ഫിലിം റെപ്രസെന്റേറ്റീവ് ആയ തന്റെ ഒരു സുഹൃത്താണ്ഫിലിം റെപ്രസെന്റേറ്റീവുമാരുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞത്. അദ്ദേഹം എന്നേട് പറഞ്ഞത്. ''കേരളത്തിൽ അങ്ങോളമിങ്ങോളം 1200 ഓളം ഫിലിം റെപ്രസെന്റേറ്റീവുമാരുണ്ട്. അവരിൽ പകുതിയിൽ അധികം പേർക്കും ജോലിയില്ല. ജോലിയുള്ളവർക്കാണെങ്കിൽ വല്ലപ്പോഴും മാത്രമാണ്. വലിയ പടങ്ങൾ വരമ്പോൾ മാത്രം. ഈ കൊറോണക്കാലം, കഴിഞ്ഞ ഒന്നര രണ്ട് വർഷമായി അവർ നരകയാതന അനുഭവിക്കുകയാണ്.

    സുരേഷ് ഗോപിയും കീർത്തിയും

    നടൻ സുരേഷ് ഗോപിയും നിർമ്മാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടേയും മകൾ കീർത്തി സുരേഷും മാത്രമാണ് കുറച്ച് പൈസ , അവരുടെ സിനിമ കളിക്കുന്ന റെപ്രസെന്റേറ്റീവുമാർക്ക് നൽകുന്നത്. സാംസ്കാരിക ക്ഷേമനിധി ബോർഡിലോ ഒരു ക്ഷേമനിധിയിലോ അംഗത്വമില്ല. സർക്കാരിൽ നിന്ന് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. അതുകൊണ്ട് മലയാളസിനിമയിൽ 50 ലക്ഷത്തിന് മുകളിൽ പ്രതിഫലം വാങ്ങുന്ന താരങ്ങളും അണിയറ പ്രവർത്തകരും തങ്ങളെ സഹായിക്കണമെന്നാണ് ചാനലിലൂടെ അഭ്യർത്ഥിക്കണമെന്ന് അദ്ദേഹം തന്നോട് പറഞ്ഞത്. ഇത് കാണുന്ന താരങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ശാന്തിവിള പറയുന്നു.

    സഹായിക്കണം

    ഫിലിം റെപ്രസെന്റേറ്റീവുമാരെ സഹായിക്കണമെന്ന് ശാന്തിവിള ദിനേശും വീഡിയോയിൽ പറയുന്നുണ്ട്. ആകെ 1200 ൽ പരം ഫിലിം റെപ്രസെന്റേറ്റീവുമാർ മാത്രമാണ് ഇവിടെയുള്ളത്. 50 ലക്ഷത്തിലധികം പ്രതിഫലം വാങ്ങുന്ന താരങ്ങളും ടെക്നീഷ്യന്മാരും ഒരു പതിനായിരം രൂപ കിട്ടുന്ന വിധത്തിൽ അവരെ സഹായിക്കണം. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇവർക്ക് വരുമാനമില്ല. അതിൽ പലരും വയോ വൃദ്ധന്മായവരാണ്. അവർക്ക് ഗുണ ചെയ്യുന്ന വിധത്തിൽ സഹായിക്കണമെന്നും'' ശാന്തിവിള ദിനേശ് പുതിയ വീഡിയോയിൽ പറയുന്നുണ്ട്. സംവിധായകൻ പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

    തിരിച്ച്  വരവ്

    ഇപ്പോൾ തിരിച്ച് വരവിന്റെ പാതയിലാണ് സിനിമാ മേഖല. ലോക്ക് ഡൗണിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് സിനിമാ ചിത്രീകരണങ്ങൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്. 2020 ന്റെ തുടക്കത്തിലാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. തുടർന്ന് നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടേയും റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. മാസങ്ങളായി തിയേറ്ററുകൾ അടഞ്ഞു കിടന്ന സാഹചര്യം വന്നപ്പോൾ ഒടിടി ഫ്ലാറ്റ്ഫോമുകളിലേയ്ക്ക് ചിത്രങ്ങൾ എത്തുകയായിരുന്നു. തുടക്കത്തിൽ ഇതിനെതിരെ തിയേറ്ററുടമകൾ രംഗത്ത് എത്തിയിരുന്നു. വിജയ് ബാബു നിർമ്മിച്ച ജയസൂര്യ ചിത്രം സൂഫിയുംസുജാതയുമായിരുന്നു ആദ്യം ഒ ടി ടിയിൽ എത്തിയ മലയള സിനിമ. ഇതിന് പിന്നാലെ ദൃശ്യം 2 ഉൾപ്പെടയുളള ചിത്രങ്ങൾ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിൽ റിലീസിനെത്തുകയായിരുന്നു.മികച്ച പ്രേക്ഷക സ്വീകാര്യതയും പ്രതികരണവുമായി മലയാള സിനിമയിൽ ലഭിക്കുന്നത്.

    Recommended Video

    മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

    വീഡിയോ; കടപ്പാട്; ശാന്തിവിള ദിനേശ് യുട്യൂബ് ചാനൽ

    English summary
    Santhivila Dinesh Opens Up Only Suresh Gopi And Keerthy Suresh Helps Film Representative In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X