For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഫഹദിനെ വെച്ച് ഒരു സിനിമ ചെയ്യണം; എന്നെ കൊതിപ്പിച്ച നടൻ; നിവിൻ പോളിക്ക് ഒരുപാട് പരിമിതികളുണ്ട്'

  |

  മലയാള സിനിമയിൽ യുവനിരയിൽ കഴിവ് തെളിയിച്ച നിരവധി നായക നടൻമാർ ഉണ്ട്. ഇവർക്കല്ലാവർക്കും അവരുടേതായ സ്ഥാനവും ഇന്ന് സിനിമാ ലോകത്ത് ലഭിക്കുന്നു. സൂപ്പർ സ്റ്റാർ ലേബലുകളോ മത്സരങ്ങളോ ഇല്ലാതെ ഇന്നത്തെ യുവ താരങ്ങൾ മികച്ച സിനിമകൾ ചെയ്യാനാണ് ആ​ഗ്രഹിക്കുന്നതെന്ന് ഏവരും പറയുന്നു.

  നിവിൻ പോളി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങൾ താര പരിവേഷങ്ങൾക്കപ്പുറത്ത് നല്ല സിനിമകളും കഥാപാത്രങ്ങളും ബി​ഗ് സ്ക്രീനിലേക്ക് എത്തിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. മലയാളത്തിൽ നടൻ ഫഹദ് ഫാസിലാണ് ഇത്തരം ഒരു മാറ്റത്തിന് തുടക്കം കുറിച്ചതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

  Also Read: മഞ്ജു വാര്യരുടെ പാട്ട് റെക്കോർഡ് ചെയ്യാതെ പറ്റിച്ചു; ട്രോളന്മാരുടെ ശല്യത്തിനൊടുവിൽ സത്യാവസ്ഥ പറഞ്ഞ് നടി

  ഫഹദിന്റെ കരിയർ പലപ്പോഴും സിനിമാ ലോകത്തും ആരാധകർക്കിടയിലും ചർച്ച ആവാറുണ്ട്. 19ാം വയസിൽ അഭിനയിച്ച ആദ്യ സിനിമ കൈയെത്തും ദൂരത്ത് വൻ പരാജയമായിരുന്നു. ഫഹദിനും സിനിമ ഒരുക്കിയ പിതാവ് ഫാസിലിനും അന്ന് നിരവധി വിമർശനങ്ങൾ കേട്ടു.

  പിന്നീട് വർഷങ്ങൾക്ക് ശേഷം വൻ തിരിച്ചു വരവ് നടത്തിയ ഫഹദ് ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന നടനായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ഫഹദിനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

  Also Read: ആരാണെന്ന് പോലും അറിയില്ലായിരുന്നു; ലാലേട്ടൻ പറഞ്ഞു, ഫാസിൽ സാർ വിളിച്ചു; ശ്രീദേവി ആയതിനെ കുറിച്ച് വിനയ പ്രസാദ്


  ഫഹദ് മികച്ച നടനാണെന്നും ഫഹദിനെ വെച്ച് ഒരു സിനിമ ചെയ്യാൻ കൊതിയാവുന്നു എന്നുമാണ് ശാന്തിവിളി ദിനേശ് പറയുന്നത്.
  എന്നെ കൊതിപ്പിച്ച നടനാണ് ഫഹദ് ഫാസിൽ'

  'എനിക്ക് ജീവിതത്തിൽ ഒരു സിനിമ അയാളെ വെച്ച് ഡയരക്ട് ചെയ്യണമെന്ന് ഭയങ്കര കൊതി ആണ്. അയാളെ പോലെ ഒരു നടനെ കിട്ടുകയെന്നൊക്കെ പറഞ്ഞാൽ... അതും സ്വന്തം അച്ഛന് മകന്റെ കഴിവ് മനസ്സിലായില്ല'

  'അതുപോലെ ദുൽഖറും. അയാൾക്ക് ഒരിക്കലും നടന്റെ ഭാരമില്ലാത്ത മുഖമല്ലേ. താരങ്ങളുടെ മക്കളായത് കൊണ്ട് താരമാക്കാൻ പറ്റില്ല. ശ്രീനിവാസന്റെ രണ്ട് മക്കളും രണ്ട് വഴി പോയില്ലേ. ഇളയ പയ്യൻ ആവശ്യത്തിലധികം സംസാരിക്കുന്ന ഒരുത്തൻ, സംവിധായകനും നടനുമാെക്കെ ആണല്ലോ. എന്ത് കൊണ്ടാണ് അവന് വിനീതിന്റെ വിജയം സാധ്യമാവാത്തത്'

  'ഫഹദ് ചെയ്യുന്നത് പോലെയാണ് ഒരു ആർട്ടിസ്റ്റ് ചെയ്യേണ്ടത്. കുമ്പളങ്ങി കാണുമ്പോൾ എന്റെ ഭാര്യ എന്നോട് ചോദിച്ചു, ഇയാളുടെ ചിരിക്ക് എന്തോ ഒരു പ്രത്യേകത, എന്താ അണ്ണാ എന്ന്. നിവിൻപോളിക്ക് ഒരുപാട് ലിമിറ്റേഷൻ ഉണ്ട്. ഭാ​ഗ്യം കൊണ്ട് നായകൻ ആയിപ്പോയതാണ്'

  'അതിനേക്കാൾ ഭേദമാണ് ടൊവിനോ, ശാന്തിവിള ദിനേശ് പറഞ്ഞു. പാെതുവെ ഒരു താരത്തെക്കുറിച്ചും നല്ലത് പറയാത്ത ആളാണ് ശാന്തിവിള ദിനേശ് എന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം. അതിനാൽ തന്നെ ഫഹദിനെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകളാണ് ഇപ്പോൾ ചർച്ച ആവുന്നത്'

  മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരെക്കുറിച്ച് ശാന്തിവിള ദിനേശ് നേരത്തെ നടത്തിയ പരാമർശങ്ങൾ വിവാദം ആയിരുന്നു. താരങ്ങളുടെ ആരാധകർ രൂക്ഷമായ ഭാഷയിൽ ശാന്തിവിളയ്ക്കെതിരെ രം​ഗത്ത് വരാറുമുണ്ട്.

  ഇത്ര മാത്രം വിലയിരുത്തലുകൾ നടത്താൻ സിനിമാ രം​ഗത്ത് എന്താണ് ശാന്തിവിള ചെയ്തതെന്നും ചോദ്യമുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങളെ ശാന്തിവിള ദിനേശ് കാര്യമാക്കാറില്ല. താരങ്ങളെ പോലെ തന്നെ ഇവരുടെ ആരാധകരെയും ശാന്തിവിള ദിനേശ് കുറ്റപ്പെടുത്താറുണ്ട്.

  Read more about: santhivila dinesh
  English summary
  Santhivila Dinesh Praises Fahad Faasil; Says Want To Direct Him In A Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X