അന്ന് മഞ്ജുവിന്റെ കരച്ചിൽ കണ്ട് സഹോദരനുമായി സംസാരിച്ചു; എനിക്കവരോട് ഒരു വിരോധവും ഇല്ല; ശാന്തിവിള ദിനേശ്

സിനിമാ രം​ഗത്തെ സമകാലിക സംഭവങ്ങളെക്കുറിച്ച് മിക്കപ്പോഴും സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. പലപ്പോഴും ഇദ്ദേഹത്തിന്റെ പരാമർശങ്ങൾ വിവാദത്തിലായി‌ട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിരവധി പ്രസ്താവനകൾ ശാന്തിവിള ദിനേശ് നടത്തി. സൂപ്പർതാരങ്ങൾക്കെതിരെ തുറന്ന് വിമർശിക്കാൻ ശാന്തിവിള ദിനേശ് മടിക്കാറില്ല. അതേസമയം പലപ്പോഴും നടൻ ദിലീപിനെ അനുകൂലിച്ച് ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്.

വിവാദങ്ങളിൽ ദിലീപിനെ അനുകൂലിച്ചാണ് ശാന്തിവിള ദിനേശ് സംസാരിച്ചത്. ഇപ്പോഴിതാ മഞ്ജു വാര്യരെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്. മഞ്ജു വാര്യരോട് തനിക്ക് പ്രിയപ്പെട്ട നടിയാണെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. എനിക്ക് മഞ്ജുവിനോട് യാതൊരു വിരോധവും ഇല്ല. മഞ്ജു ദിലീപുമായി വേർപിരിഞ്ഞ് കോടതിയിൽ നിന്നിറങ്ങി വന്ന് കാറിൽ കയറുന്ന സമയത്ത് കണ്ണ് തുടച്ചു. എനിക്കത് കണ്ടപ്പോൾ എന്റെ അനിയത്തി കരയുന്നത് പോലെ തോന്നി.

Santhivila Dinesh  Manju Warrier  Dileep

ഞാൻ അപ്പോൾ തന്നെ മധു വാര്യർക്ക് മെസേജിട്ടു. മധൂ, അവളിറങ്ങി നിങ്ങളുടെ വീട്ടിലേക്ക് വന്നു. ഒരിക്കലും നിങ്ങളോ അമ്മയോ അച്ഛനോ അവളെ കരയിക്കരുത് എന്ന് മെസേജിട്ടു. അപ്പോൾ തന്നെ മധു എന്നെ വിളിച്ച് കുറേ നേരം സംസാരിച്ചു. എന്തു പറയാൻ ചേട്ടാ, എനിക്കിതിനൊന്നും മറുപടി പറയാനില്ല എന്ന് പറഞ്ഞു. അത്രയും ഇഷ്ടമാണ് എനിക്ക് മഞ്ജുവിനെ. നല്ല ആക്ടറാണ്.

കലാ കൗമുദിയിലെ ഡിസൈനറായിരുന്ന ഭട്ടതിരിയെ കാണാൻ ഒരു ദിവസം പോയപ്പോൾ ഒരു ഫോട്ടോ എനിക്ക് തന്നു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നൃത്തത്തിന് ഒന്നാം സമ്മാനം വാങ്ങിച്ച കുട്ടിയാണ്. പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. എന്തെങ്കിലും വേഷം സീരിയലുകളിൽ കൊടുക്കണേ എന്ന് പറഞ്ഞു. പക്ഷെ, നമ്മുടെ തിരക്ക് കൊണ്ടോ ദൗർഭാ​ഗ്യം കൊണ്ടോ അത് നടന്നില്ല. പെട്ടെന്ന് മ‍ഞ്ജു നടിയായി സിനിമയിൽ വലിയ പ്രശസ്തയായി.

Santhivila Dinesh  Manju Warrier  Dileep

എന്റെ പുസ്തക കാർഡുകൾക്കിടയിൽ മഞ്ജുവിന്റെ പഴയ ഫോട്ടോ ഞാൻ തിരഞ്ഞു. എവിടെയോ വെച്ച് മിന്നി മായും പോലെ ആ ഫോട്ടോ എനിക്ക് കിട്ടി. അഞ്ച് മിനുട്ട് കഴിഞ്ഞ് ആ ഫോട്ടോ കാണാതായി. പകൽ മുഴുവൻ തപ്പി പക്ഷെ കിട്ടിയില്ല. ഏതോ പുസ്തകത്തിന്റെയോ വാരികയുടെയോ അടിയിലുണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. നടൻ ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മഞ്ജു വാര്യർ സിനിമാ രം​ഗത്തേക്ക് തിരിച്ച് വരുന്നത്.

ഇന്ന് ലേഡി സൂപ്പർസ്റ്റാറായി സിനിമാ ലോകത്ത് ആഘോഷിക്കപ്പെടുകയാണ് മഞ്ജു വാര്യർ. വേട്ടെയാനാണ് മഞ്ജു വാര്യരുടെ പുതിയ സിനിമ. രജിനികാന്ത് നായകനായ സിനിമ ഒക്ടോബർ 10 ന് റിലീസ് ചെയ്യും. രജിനികാന്തിനൊപ്പം ആദ്യമായി മഞ്ജു അഭിനയിക്കുന്ന ചിത്രമാണ് വേട്ടെയാൻ. തമിഴകത്ത് നിന്നും നിരവധി അവസരങ്ങളാണ് മഞ്ജു വാര്യരെ തേടി വരുന്നത്. വിടുതലൈ 2, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് ചിത്രങ്ങൾ. മലയാളത്തിൽ എമ്പുരാനും റിലീസ് ചെയ്യാനുണ്ട്. ഫൂട്ടേജ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Read more about: santhivila dinesh manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X