അച്ഛന്റെ പ്രെെവസിയിലേക്ക് പ്രണവ് കെെ വെച്ചില്ല; എങ്ങനെ ഈ ചെറുപ്പക്കാരന് ഇത് പറ്റുന്നു: ശാന്തിവിള ദിനേശ്

സിംപ്ലിസിറ്റിയാണ് പ്രണവിന്റെ കെെമുതൽ. മുത്തശ്ശൻ ബാലാജി സമ്പാദിച്ചതും അച്ഛൻ സമ്പാദിച്ച് കൂട്ടുന്നതുമായി എത്ര കോടി രൂപയുടെ അധിപനായിരിക്കും പ്രണവ് മോഹൻലാൽ. പക്ഷെ അയാളു‌ടെ ജീവിതമോ. സ്പെയിനിൽ റെയിൽവെ സ്റ്റേഷനിലെ ബെഞ്ചിൽ കിടന്ന് ഉറങ്ങും. സഹസംവിധായകനായപ്പോൾ മറ്റുള്ള സഹസംവിധായകർ എങ്ങനെയാണോ ജീവിക്കുന്നത് അവർക്കൊപ്പം ഷൂട്ടിം​ഗ് ദിനങ്ങളിൽ താമസിച്ചോളാം എന്ന് പ്രണവ് പറഞ്ഞതിനെക്കുറിച്ച് ജീത്തു ജോസഫ് സംസാരിച്ചിട്ടുണ്ട്. അച്ഛന്റെ പ്രെെവസിയിൽ പോലും അയാൾ കെെവെച്ചിട്ടില്ല. അച്ഛന്റെ റൂമിൽ കിടന്നോളാം എന്ന് വേണമെങ്കിൽ പറയാമായിരുന്നു.

രേണുവിന്റെ കണ്ടന്റ് വിറ്റതിൽ നിന്നും ഒരു തുക ചികിത്സയ്ക്ക്, കാൻസറാണെന്ന് ആറാട്ടണ്ണൻ നുണ പറഞ്ഞതുപോലെയല്ല!
രേണുവിന്റെ കണ്ടന്റ് വിറ്റതിൽ നിന്നും ഒരു തുക ചികിത്സയ്ക്ക്, കാൻസറാണെന്ന് ആറാട്ടണ്ണൻ നുണ പറഞ്ഞതുപോലെയല്ല!

എങ്ങനെയാണ് ഇങ്ങനെയൊക്കെ ഈ ചെറുപ്പക്കാരന് ജീവിക്കാൻ പറ്റുന്നതെന്ന് ഞാൻ ആലോചിക്കാറുണ്ട്. ദൃശ്യത്തിന്റെ സം​ഗീത സംവിധായകൻ അനിൽ ജോൺസൺ പറയുന്നത്. പ്രണവ് നായകനായി അരങ്ങേറിയ ആദിയുടെ സം​ഗീത സംവിധായകനായിരുന്നു അനിൽ. ആദിയിൽ ഒരു ഇം​ഗ്ലീഷ് പാട്ടുണ്ട്. പ്രണവ് തന്നെ എഴുതി പ്രണവ് തന്നെ പാടിയ പാട്ട്. പ്രണവിന് പോളോയുടെ സെക്കന്റ് ഹാൻഡ് കാറുണ്ട്. ആ കാറിന്റെ ഒരു ടയർ പൊട്ടിപ്പോയി. അത് മാറ്റാൻ പ്രണവ് ടയർ കടയിൽ പോയി. ഒരു ടയറിന് 12000 രൂപ. ടയറിനൊക്കെ ഇത്ര വിലയാണെന്ന് മനസിലായത് ഇപ്പോഴാണ് എന്ന് പ്രണവ് അനിൽ ജോൺസണിനോട് പറഞ്ഞു.

Pranav Mohanlal  Santhivila Dinesh

വില കേട്ടപ്പോൾ അയാൾ ‍ഞെട്ടിപ്പോയി. മോഹൻലാലിന്റെ കാറിന്റെ ടയറിന്റെ വില പ്രണവ് അറിഞ്ഞാൽ മോഹാലസ്യപ്പെട്ട് വീഴും എന്നാണെനിക്ക് തോന്നുന്നത്. ഇങ്ങനെയുമുണ്ട് ചെറുപ്പക്കാർ. ഇവിടത്തെ കൂതറകൂട്ടങ്ങളുണ്ട‌ല്ലോ. അച്ഛന്റെ പേരും പ്രശസ്തിയും കൊണ്ട് എന്ത് തെമ്മാടിത്തരവും കാണിക്കുന്നവർ പ്രണവ് മോഹൻലാലിന്റെ കാല് കഴുകിയ വെള്ളം കുടിക്കണം. അയാളതിനൊന്നും നിന്ന് കൊടുക്കില്ല. ഇതിനെയാണ് തന്തയ്ക്ക് പിറക്കണം എന്ന് പണ്ട് പറയുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

പൊതുവെ താരപുത്രൻമാരെ പ്രശംസിക്കുന്നയാളല്ല ശാന്തിവിള ദിനേശ്. മാധവ് സുരേഷ്, ദുൽഖർ സൽമാൻ തുടങ്ങിയവരെല്ലാം ശാന്തിവിള ദിനേശ് വിമർശിച്ചിട്ടുണ്ട്. ഈയടുത്താണ് മാധവ് സുരേഷിനെതിരെ ശാന്തിവിള ദിനേശ് രൂക്ഷഭാഷയിൽ സംസാരിച്ചത്. രാഷ്ട്രീയ കാഴ്ചപ്പാടിൽ ഞാൻ പറയുന്നതാണെന്ന് ആരെങ്കിലും ചിന്തിച്ചാലും കുഴപ്പമില്ല. ഈ പയ്യനെ ആളുകൾക്കങ്ങ് ക്യാച്ച് ചെയ്യാൻ പറ്റുന്നില്ല. എന്റെ ​ഗുരുനാഥൻ ജെസി സർ പറയുന്ന കാര്യമുണ്ടായിരുന്നു. ചിലർ നമുക്ക് മുന്നിലേക്ക് വരുമ്പോൾ പോസിറ്റീവ് എനർജി ഫീൽ ചെയ്യും. ചിലർ വരുമ്പോൾ നെ​ഗറ്റീവും. ഉദാഹരണമായി ​ജെസി സർ പറഞ്ഞത് കെബി ​ഗണേശ് കുമാറിനെയാണ്. ​ഗണേശ് കാറിൽ നിന്നിറങ്ങി വരുമ്പോൾ നമ്മുടെ മനസിൽ പുഞ്ചിരി വിരിയും. അതുണ്ടാകണം. പകരം സകലമാന പേരെയും പുച്ഛത്തോടെ കാണുന്ന ഞങ്ങൾ ഫാമിലി ഒരു ഒന്നൊന്നര ‌ടീമാണെന്ന് പറയുന്നവരെ എന്ത് പറയാൻ പറ്റുമെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. ഡയസ് ഇറ എന്ന സിനിമയിലാണ് പ്രണവ് മോഹൻലാലിനെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. സിനിമ മികച്ച വിജയം നേടി. കരിയറിൽ നിന്ന് ഇടയ്ക്കിടെ മാറി നിൽക്കുന്നയാളാണ് പ്രണവ്. വല്ലപ്പോഴുമേ നടൻ സിനിമകൾ ചെയ്യാറുള്ളൂ. യാത്രകൾക്കാണ് പ്രണവ് പ്രാധാന്യം നൽകുന്നത്.

Read more about: pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X