കോക്ക് വെള്ളമടിച്ചിട്ടുണ്ടെന്ന് തോന്നുന്നു, മന്ത്രിപുത്രൻ പോകരുതായിരുന്നു; വിവാ​​​ദത്തിൽ ശാന്തിവിള ദിനേശ്

മാധവ് സുരേഷിനെതിരെ അശ്വന്ത് കോക്ക് നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു ഷോയിൽ അവസാനിക്കുന്ന പടത്തെ കൊല്ലാനാണ് ഇവിടെയുള്ള നിരൂപകൻമാർക്ക് താൽപര്യം. പ്രദർശന രം​ഗത്ത് ചത്ത് പോയതിനെ പിന്നെയും കൊല്ലാൻ ശ്രമിക്കുന്നത് പരിഹാസ്യമായേ എനിക്ക് തോന്നൂ. യൂട്യൂബ് നിരൂപകൻമാരിൽ അശ്വന്ത് കോക്ക് ആണല്ലോ ഇപ്പോൾ മുഖ്യതാരം. ലക്ഷക്കണക്കിന് പേർ അയാളുടെ റിവ്യൂ കാണുന്നു, കമന്റിടുന്നു. അയാളുടെ പ്രോ​ഗ്രാം കണ്ടിരിക്കാൻ രസമാണെന്ന് മലയാളത്തിലെ പ്രശസ്തനായ തിരക്കഥാകൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ എനിക്ക് ആ അഭിപ്രായമില്ല. പക്ഷെ കോക്കിനെ കേൾക്കാൻ ആൾക്കാരുണ്ട്.

ഒരു ലക്ഷം ചോദിച്ചിട്ട് കൊടുക്കാത്ത ദേഷ്യം തീർത്തിക്കാൻ കോക്ക് സിനിമയെ പറഞ്ഞ് കൊന്നു എന്നൊന്നും വിശ്വസിക്കാൻ മലയാളിയെ കിട്ടാൻ ഇടയില്ല എന്നാണ് എന്റെ വിശ്വാസം. ആയിരം വട്ടം പട്ടി, തെണ്ടി എന്ന് പരസ്യമായി വിളിച്ചിട്ട് 15 ലക്ഷം തന്നു എന്ന് പറയാമായിരുന്നില്ലേടാ പട്ടികളേ എന്ന് അശ്വന്ത് അപ്നോർമലായി ക്യാമറയ്ക്ക് മുന്നിൽ ചോദിക്കുമ്പോൾ അയാളുടെ കൂടെ നിൽക്കാനാണ് ആളുകൾ. കോക്ക് നല്ല വെള്ളമടിച്ചാണ് ക്യാമറയ്ക്ക് മുന്നിൽ വരുന്നതെന്ന് തോന്നുന്നു. അങ്ങനെയാെക്കെയാണ് അയാളുടെ ഭാവങ്ങൾ. ഇപ്പോഴത്തെ യൂത്തൻമാരാകാം കോക്കിന്റെ കാഴ്ചക്കാർ. അവരെ സുഖിപ്പിക്കാനാകും എന്തോ ശകലം അടിച്ചിരിക്കുന്നത് പോലെയുള്ള ഭാവ ചേഷ്ഠകളോടെ അലറിക്കൊണ്ട് പട്ടികളെ എന്നയാൾ വിളിക്കുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Santhivila Dinesh  Aswanth Kok

മാധവ് സുരേഷിനെ വെച്ച് അങ്കം അട്ടഹാസത്തിന്റെ മേക്കേർസ് അശ്വന്ത് കോക്കിനെതിരെ ആരോപണം ഉന്നയിക്കരുതായിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു. പത്ത് പേരറിയുന്ന സെെജു കുറുപ്പ്, ഷെെൻ ടോം ചാക്കോ മുതലായവരെ എന്താണ് നിർമാതാവ് പത്രസമ്മേളനത്തിൽ കൊണ്ടിരുത്താഞ്ഞത്. പണ്ടേ ദുർബല, കൂടെ ​ഗർഭിണിയും എന്ന കണക്കുള്ള മന്ത്രിപുത്രനെ കൊണ്ടിരുത്തി അവന്റെ അവിഞ്ഞ ന്യായവാദങ്ങൾ നിരത്തി കൂടുതൽ വെറുപ്പിക്കേണ്ടായിരുന്നു എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ആരെയും ഒട്ടും ആകർഷിക്കാനാകാത്ത സംഭാഷണ ശെെലിയും ഞാനെന്തോ സംഭവമാണെന്ന സ്വയം വിലയിരുത്തലും സുരേഷ് ​ഗോപിയുടെ മകനാണ് ഞാനെന്ന ധാർഷ്ഠ്യ ഭാവവുമൊക്കെ കാരണം ഈ പയ്യനെ പത്രസമ്മേളനത്തിൽ കൊണ്ടിരുത്തുന്നത് ​ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ എന്ന് ചിന്തിക്കണമായിരുന്നു നിർമാതാക്കൾ. നിർമാതാക്കൾ വിളിച്ചപ്പോൾ ഈ മന്ത്രിപുത്രൻ പോകരുതായിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Read more about: santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X