സരിതയ്ക്ക് പണം കാെടുക്കത്തക്ക ബന്ധം എന്താണ്? ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യുമോ? പ്രതികരിച്ച് ശാന്തിവിള ദിനേശ്

അമ്മ സംഘടനയിലെ ഇലക്ഷനുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സ്ഥാനാർത്ഥിയായി മത്സരിക്കാനിരുന്ന ബാബുരാജിനെതിരെ സംഘടനയിൽ ഒരു പക്ഷം രം​ഗത്ത് വന്നിരുന്നു. ഇതിനേക്കാൾ ചർച്ചയായത് സരിത നായർ ബാബുരാജിനെതിരെ ഉന്നയിച്ച ആരോപണമാണ്. തന്റെ ചികിത്സയ്ക്ക് വേണ്ടി മോഹൻലാൽ നൽകിയ പണം ബാബുരാജ് വകമാറ്റി ചെലവഴിച്ചെന്നാണ് സരിത ആരോപിച്ചത്. ഈ വിഷയത്തിൽ സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന് പറഞ്ഞത് പോലെ സരിത നായരും പരാതിയുമായെത്തി. തന്നെ അനാരോ​ഗ്യവും അസുഖവും പരി​ഗണിച്ച് മോഹൻലാൽ കുറച്ച് തുക എനിക്ക് തരാൻ ബാബുരാജിന്റെ കയ്യിൽ കൊടുത്ത് വിട്ടെന്നും ആ തുക കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ജപ്തി ഒഴിവാക്കാൻ ബാബുരാജ് വകമാറ്റി ചെലവഴിച്ചെന്നും ദുബായ് കേന്ദ്രീകരിച്ചും ബാബുരാജിന് സാമ്പത്തിക ത‌ട്ടിപ്പുകളുണ്ടെന്നും സരിത വെച്ച് കാച്ചി. സരിതയുടെ കാര്യം വരുമ്പോൾ നമുക്ക് വേണമെങ്കിൽ കുറേ ചോ​ദ്യങ്ങൾ ചോദിക്കാം.

Mohanlal  Saritha Nair

ചികിത്സാ ചെലവിന് പണം കാെടുക്കത്തക്ക ബന്ധം സരിതയുമായി മോഹൻലാലിനുണ്ടോ. അഥവാ ഉണ്ടെങ്കിൽ അവരെ സഹായിക്കാനുള്ള വലിയ തുകയൊക്കെ മറ്റൊരാൾ വശം കൊടുക്കുമോ. മറ്റാെരാൾ കെഎഫ്സിയിയിൽ ലേണെടുത്താൽ അതിന്റെ പേപ്പർ എങ്ങനെ മറ്റൊരാൾക്ക് കിട്ടും? ഈ ചോദ്യങ്ങൾ ബാക്കിയാകുന്നു. മോഹൻലാലോ ബാബുരാജോ ഇക്കാര്യത്തിൽ പ്രതികരിക്കുന്നതേയില്ല. പകരം ബാബുരാജ് അമ്മയിൽ നിന്നും ആജീവനാന്ത രാജി വെച്ച് പോയെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

സരിത ഉന്നയിച്ച ആരോപണം

2018 ൽ അതായത് എനിക്ക് അസുഖങ്ങളുടെ പ്രാരംഭഘട്ടത്തിൽ നല്ലൊരു ചികിത്സ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രത്തോളം ബുദ്ധിമുട്ട് ആയി പോകില്ലായിരുന്നു. 2018 ൽ എൻറെ ചികിത്സയ്ക്കായി ശ്രീ .മോഹൻലാൽ ബാബുരാജിനെ പണം ഏൽപ്പിച്ചു . ആ പണം എനിക്ക് എത്തിച്ചു തരാതെ വക മാറ്റി സ്വന്തം പേരിൽ ഉണ്ടായിരുന്ന KFC ( Kerala Financial Corporation) - യുടെ ലോൺ കുടിശ്ശിക തുക അടച്ച് തീർത്തൂ ജപ്തി ഒഴിവാക്കി.

Mohanlal  Saritha Nair

എന്നോട് മാത്രമാണോ എന്ന് ഞാൻ അന്വേഷിച്ചു. അല്ല. ബാബുരാജ് സമാനമായ നിരവധി തട്ടിപ്പുകൾ കേരളത്തിലും ദുബായിലും ഒക്കെ ചെയ്തിട്ടാണ് നിൽക്കുന്നത്. ദുബായിലെ ഒരു വൻ തട്ടിപ്പ് നടത്തിയത് കാരണം പുള്ളി തിരിച്ച് അവിടേക്ക് പോകാതിരിക്കുകയാണ്. പാസ്പോർട്ട്, റസിഡൻ്റ് കാർഡ് കോപ്പി ഞാനിവിടെ നൽകുന്നുണ്ട് ആർക്കുവേണമെങ്കിലും പരിശോധിക്കാം.

ഇദ്ദേഹം AMMA. യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വന്നാൽ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാൻ അറിയില്ല. സ്ത്രീ അഭിനേതാക്കൾ കൂടെ ഉൾപ്പെടുന്ന ഒരു സംഘടനയാണ്. പ്രായഭേദമില്ലാതെ ആർക്കും ഒരു ബുദ്ധിമുട്ട് ബാബുരാജ് കാരണം ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ. സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല.

ഒരു സാധാരണക്കാരിയായ സ്ത്രീക്ക് ലഭിക്കുന്ന ചികിത്സ സഹായം പോലും ചതിയിലൂടെ സ്വന്തമാക്കി എടുത്ത് സ്വന്തം കാര്യം മാത്രം ക്ലിയർ ആക്കുന്ന ഒരാളാണോ അമ്മ പോലെ ഉള്ള ഒരു സംഘടനയുടെ തലപ്പത്ത് വരേണ്ടത്? ഞാൻ ബാബുരാജിനെതിരെ നിയമപരമായ വഴികളിലൂടെ നീങ്ങിയിരുന്നു. പിന്നീട് പലർക്കും അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകും എന്ന് ചിന്തിച്ചു... ആ പരാതി അങ്ങനെ തന്നെ നില നിലനിൽക്കുന്നുണ്ട്. "അമ്മ" യുടെ ജനറൽ സെക്രട്ടറി ആകാൻ പറ്റിയ ഒരാളല്ല ഈ ബാബുരാജ് എന്നാണ് സരിത തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X