അന്ന് കല്യാണം കുളമാവേണ്ടതാണ്; ആരാണ് ക്ഷണിച്ചതെന്ന് ചിത്രയുടെ ഭർത്താവ്; ശാന്തിവിള ദിനേശ്

മലയാള സിനിമയിലെ താരങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ മടിയില്ലാത്ത സംവിധായകനാണ് ശാന്തിവിള ദിനേശ്. പലപ്പോഴും ഇദ്ദേഹത്തിന്റെ പരാമർശങ്ങൾ വിവാദമാകാറുമുണ്ട്. വിമർശനങ്ങൾ വന്നാലും ശാന്തിവിള ദിനേശ് കാര്യമാക്കാറില്ല. സൂപ്പർസ്റ്റാറുകളെ രൂക്ഷഭാഷയിൽ വിമർശിക്കാറുള്ള ശാന്തിവിള ദിനേശ് കഴിഞ്ഞ ദിവസം നടൻ സുരേഷ് ​ഗോപിയെക്കുറിച്ചും സംസാരിച്ചു. സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹചടങ്ങിനെക്കുറിച്ചാണ് പരാമർശം. സുരേഷ് ​ഗോപി തന്നെ വിവാഹത്തിന് ക്ഷണിച്ചില്ലെന്നും അത് താൻ കാര്യമാക്കുന്നില്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.

സ്വന്തം യൂട്യൂബ് ചാനലിൽ മലയാള സിനിമാ ലോകത്തെ താര വിവാ​ഹങ്ങളെക്കുറിച്ച് ഒരു എപ്പിസോഡും ചെയ്തു. ഇക്കൂട്ടത്തിൽ ​ഗായിക ചിത്രയുടെ വിവാഹത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുകയുണ്ടായി. സിനിമാ വാരികയിൽ ലേഖകനായി പ്രവർത്തിക്കുന്ന കാലത്ത് ചിത്രയുടെ കല്യാണത്തിന് പോയപ്പോൾ നടന്ന സംഭവത്തെക്കുറിച്ചാണ് സംവിധായകൻ സംസാരിച്ചത്.

Santhivila Dinesh, KS Chithra

'ചിത്രയുടെ കല്യാണത്തിന് പോയി. സുബ്രമണ്യം ഹാളിലായിരുന്നു കല്യാണം. നമ്മൾ കന്നി അയ്യപ്പനെ പോലെയാണ്. ആദ്യമായി സിനിമാ പത്രപ്രവർത്തകനായി പ്രവർത്തിക്കുകയാണ്. അതുകൊണ്ട് തന്നെ യേശുദാസിനെ കാണുമ്പോഴും എംജി രാധാകൃഷ്ണനെ കാണുമ്പോഴുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടം തോന്നി. അന്നെന്റെ കൂടെ ഫോട്ടോ എടുക്കാൻ വന്നിരുന്നത് കെ ശ്രീകുമാർ എന്ന ക്യാമറമാനാണ്. ഇപ്പോൾ സീരിയലുകളൊക്കെ ചെയ്യുന്നു. ശ്രീകുമാർ ഫോട്ടോയെടുക്കുമ്പോൾ ഞാൻ യേശുദാസും തിക്കുറുശിയുമെല്ലാം ഊണ് കഴിക്കുന്നതിന്റെ പിറകെ പോയി നിൽക്കും'

'ഫോട്ടോയിൽ ഞാനും കൂടി വരാൻ വേണ്ടിയാണ്. ഇപ്പോൾ ആലോചിക്കുമ്പോൾ ചമ്മലുണ്ടെങ്കിൽ പോലും അന്നെനിക്ക് വീരാരാധനയാണ്. അങ്ങനെ ഫോട്ടോയെടുക്കുന്നത് നോക്കി നിൽക്കവെ ആരോ വന്ന് എന്റെ ചുമലിൽ തട്ടി. നിങ്ങളെയാരാണ് കല്യാണം വിളിച്ചത് എന്ന് ചോദിച്ചു. ഞാനാണെങ്കിൽ അന്ന് ഇന്ദ്രൻസിനേക്കാൾ കഷ്ടമാണ്. നിങ്ങളാരാണെന്ന് ഞാൻ തിരിച്ച് ചോദിച്ചു. എന്നെ മനസിലായില്ലെ ഞാനാണ് വരൻ എന്ന് അയാൾ'

Santhivila Dinesh, KS Chithra

'ആയിക്കോട്ടെ, ഞാൻ നിങ്ങളുടെ കല്യാണം കവർ ചെയ്യാനല്ല വന്നത് പാട്ടുകാരി ചിത്രയുടെ കല്യാണം കവർ ചെയ്യാനാണെന്ന് ഞാൻ മറുപടി നൽകി. അതിന് ശേഷം രണ്ടോ മൂന്നോ സ്ഥലത്ത് വെച്ച് ചിത്രയുടെ ഭർത്താവിനെ കണ്ടിട്ടുണ്ട്. ഞാൻ പരിചയപ്പെടാനൊന്നും പോയില്ല. ചിത്രയെ കാണുമ്പോൾ എനിക്ക് ചിരി വരും. എപ്പോഴും ചിരിച്ച മുഖത്തോടെ നിൽക്കുന്ന പാട്ടുകാരിയല്ലേ'

'ചിത്രയെ കാണുമ്പോൾ ഇക്കാര്യം ആലോചിക്കാറുണ്ട്. ഞാൻ പറഞ്ഞ കാര്യം മാത്രം പോരെ കല്യാണം കുളമാവാൻ. ഇയാളെ കല്യാണ മണ്ഡപത്തിൽ നിന്നും പുറത്താക്കിയില്ലെങ്കിൽ ഞാൻ കെട്ടില്ലെന്ന് വരൻ പറഞ്ഞാൽ എന്ത് ചെയ്യും. അത് അന്നത്തെ വിവരക്കേട് കൊണ്ട് ചെയ്തതാണ്,' ശാന്തിവിള ദിനേശ് പറഞ്ഞതിങ്ങനെ. വിജയശങ്കർ എന്നാണ് ചിത്രയുടെ ഭർത്താവിന്റെ പേര്.

മറ്റ് താരങ്ങളെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. നസ്രിയ ഫഹദ് ഫാസിൽ വിവാഹത്തിന് നസ്രിയ ഒപ്പം പഠിച്ച സഹപാഠികളെ ക്ഷണിച്ചില്ല. ഫഹദും സിനിമാ ലോകത്തെ അധികമാരെയും വിവാഹത്തിന് ക്ഷണിച്ചില്ലെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. വീഡിയോക്ക് താഴെ ഇദ്ദേഹത്തെ വിമർശിച്ചും അനുകൂലിച്ചും കമന്റുകൾ വരുന്നുണ്ട്. നിരവധി സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ച ശാന്തിവള ദിനേശ് ബം​ഗ്ലാവിൽ ഔത എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

Read more about: ks chithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X