കോട്ടില്ലാതെ വരില്ല, ഒടുവിൽ വാടകയ്ക്കെടുത്തു, അയാൾക്ക് പറയുന്ന വരുമാനമൊന്നുമില്ല: ശാന്തിവിള ദിനേശ്
മലയാള സിനിമാ രംഗത്ത് ചർച്ചയായ പേരാണ് സന്തോഷ് പണ്ഡിറ്റ്. കുറഞ്ഞ ചെലവിൽ സിനിമയെടുത്ത് തിയറ്ററിലെത്തിച്ച സന്തോഷ് പണ്ഡിറ്റ് ഒരു കാലത്ത് വാർത്തകളിൽ ഇടം നേടി. കുറച്ച് കാലം സന്തോഷ് പണ്ഡിറ്റായിരുന്നു മിക്കവരുടെയും സംസാര വിഷയം. പിന്നീട് ഈ ചർച്ചകൾ അവസാനിച്ചു. ഇപ്പോഴും സമകാലിക വിഷയങ്ങളിൽ സംസാരിച്ച് സന്തോഷ് പണ്ഡിറ്റ് ലെെം ലെെറ്റിൽ സാന്നിധ്യം അറിയിക്കാറുണ്ട്. സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഡിഎൻഎ ന്യൂസ് മലയാളത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
അയാൾ എടുക്കുന്നത് സിനിമയാണെന്ന് പറയാൻ പറ്റില്ല. അതേസമയം പണ്ഡിറ്റ് കോമൺ സെൻസുള്ളവനാണ്. ശ്രീനിവാസനെ പോലെ വിറ്റെടുക്കാനറിയാം. പക്ഷെ സിനിമയിൽ സംവിധാനവും അഭിനയവും തുടങ്ങി എല്ലാം ഞാനാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. സംവിധാനത്തിൽ മാത്രം നിന്നാൽ ചിലപ്പോൾ അയാൾ രക്ഷപ്പെട്ടേനെ. പക്ഷെ എല്ലാം അയാളാണ് ചെയ്യുന്നത്. തന്റെ സിനിമയ്ക്ക് അഞ്ച് കോടി കിട്ടിയെന്ന് കെെരളി ടിവിയിൽ പറഞ്ഞപ്പോൾ ഇയാളെ ഇൻകം ടാക്സുകാർ കൊണ്ട് പോകുമെന്ന് ഞാൻ പറഞ്ഞു.

അഞ്ച് കോടി ഇയാൾക്ക് കിട്ടണമെങ്കിൽ ആ പടം പതിനഞ്ച് കോടി കലക്ട് ചെയ്യണം. ഇയാളുടെ കൂടെയൊന്നും അഭിമുഖത്തിന് എന്നെ വിളിക്കല്ലേ എന്ന് ഞാൻ പറഞ്ഞു. കാരണം അയാൾ എന്നെക്കുറിച്ച് അന്ന് പറഞ്ഞത് വെളുത്ത വർഗത്തിന്റെ ആളാണെന്നാണ്. കോട്ട് കൊടുക്കാത്തത് കൊണ്ട് അയാൾ ആ പ്രോഗ്രാമിൽ പങ്കെടുത്തില്ല. കോട്ട് വരുന്നത് വരെ ഇരുന്നു. എവിടെ നിന്നോ ഒരു കോട്ട് വാടകയ്ക്ക് എടുത്ത് കൊണ്ട് വന്നു. അതുമിട്ടേ ഇരിക്കുള്ളൂ എന്ന് പറഞ്ഞു. അര മണിക്കൂറോ ഒരു മണിക്കൂറോ ഞങ്ങൾ കാത്തിരിക്കേണ്ടി വന്നു. പക്ഷെ പണ്ഡിറ്റിനും ഒരു സ്പേസുണ്ട്. ഒന്നുമില്ലെങ്കിലും സർക്കാർ ജോലി വലിച്ചെറിഞ്ഞ് വന്നയാളാണ്.
എന്നാൽ സന്തോഷ് പണ്ഡിറ്റിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ തനിക്ക് യോജിപ്പില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. വഴിയിൽ കിടന്ന തേങ്ങ ഗണപതിക്ക് അടിയ്ക്കരുത്. അല്ലാതെ കൊടുക്കാൻ ഇയാൾക്ക് വരുമാനമെവിടെ. അയാളുടെ സിനിമ തിയറ്ററിൽ നിന്ന് ഒന്നും നേടിക്കാടുത്തിട്ടില്ല. ഈ പോകുന്ന പെെസയെല്ലാം എവിടെ നിന്നൊക്കെയോ മറയ്ക്കുന്ന പെെസയാണ്. അങ്ങനെയുള്ളയാൾക്ക് എവിടെ നിന്നാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനുള്ള പെെസ. ഒന്നോ രണ്ടോ എണ്ണം പാളിപ്പോയി. പെെസ കൊടുത്തവർ തന്നെ പുറത്ത് പറഞ്ഞു. എന്നാലും അയാൾക്ക് സ്വന്തമായി അയാളെ വിറ്റെടുക്കാനറിയാം. അതാണ് ഗുണം. ആരെയും താങ്ങുന്നില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications