'കാവ്യ പൊട്ടിയാണ്, കോടികളെടുത്ത് കളിക്കാലോ, ദിലീപിന് ജാമ്യം കിട്ടരുതെന്നായിരുന്നു അവർക്കെന്ന് പറഞ്ഞു'

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ആരോപണവുമായി രം​ഗത്ത് വന്നയാളായിരുന്നു അന്തരിച്ച ബാലചന്ദ്രകുമാർ. കോടതിയിൽ ശബ്ദരരേഖകളുൾപ്പെ‌ടെ തെളിവായി ബാലചന്ദ്രകുമാർ കൊണ്ട് വന്നെങ്കിലും കോടതി ഈ തെളിവുകളിൽ വെെരുധ്യമുണ്ടെന്ന് വ്യക്തമാക്കി. ബാലചന്ദ്രകുമാറിനെക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദിലീപ് കേസിൽ അറസ്റ്റിലായ നാളുകളിൽ ബാലചന്ദ്രകുമാറിനെ കണ്ടതിനെക്കുറിച്ചാണ് ശാന്തിവിള ദിനേശ് സംസാരിച്ചത്. അക്കാലത്ത് ദിലീപിനൊപ്പമായിരുന്നു മിക്കപ്പോഴും ബാലചന്ദ്രകുമാർ.

ബാലചന്ദ്രകുമാർ തന്നോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ഞങ്ങൾ കരിക്കകം ക്ഷേത്രത്തിൽ പോയി ദിലീപ് സാറിനായി ഒരു പ്രത്യേക പൂജയ്ക്ക് കാശടച്ചു. അതിന്റെ പ്രസാദമാണിതെന്ന് ബാലചന്ദ്രകുമാർ എന്നോട് പറഞ്ഞു. എന്ത് പ്രത്യേക പൂജയെന്ന് ഞാൻ ചോദിച്ചു. അവിടെ രണ്ട് ​ദേവിമാരാണ്. അനിയത്തിയും ജേഷ്ഠത്തിയും. വിളിച്ചാൽ വിളി കേൾക്കുന്ന അമ്പലമാണ്. അവിടെ പോയി കാശടച്ച് ഒരു ദേവിയുടെ വാതിൽ അടപ്പിക്കണം.

Santhivila Dinesh  Dileep

കാര്യം നടന്നാൽ നമ്മൾ അടഞ്ഞ വാതിൽ തുറപ്പിക്കണം. ദിലീപ് സർ കേസിൽ നിന്ന് ജയിച്ച് വരണമെന്ന് പ്രാർത്ഥിച്ച് ഞാൻ വാതിലടച്ച് വരികയാണ്. ജയിച്ച് വരുമ്പോൾ അദ്ദേഹത്തെ കൊണ്ട് വന്ന് ഞാൻ വാതിൽ തുറപ്പിക്കുമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. എന്തായി ജാമ്യം എന്ന് ഞാൻ ചോദിച്ചു. എപ്പോഴേ ഞാൻ നടത്തിയെടുത്തേനെ ദിനേശ് ജി, ദിലീപ് സർ ജാമ്യം കിട്ടാതെ അകത്ത് കിടക്കുന്നതാണ് അദ്ദേഹത്തിന്റെ അനിയനും അളിയനുമൊക്കെ ആ​ഗ്രഹിക്കുന്നതെന്ന് ബാലചന്ദ്രകുമാർ എന്നോട് പറഞ്ഞു.

ഞാൻ ഞെ‌‌ട്ടിപ്പോയി. ദിലീപിന്റെ കൂടെ നടക്കുന്നവനാണ് ഈ പറയുന്നത്. ദിലീപ് സാറുടെ കോടികളെടുത്ത് കളിക്കാലോ ആ കാവ്യ ഒരു പൊട്ടിയാണ്, ഇതൊന്നും ശ്രദ്ധിക്കില്ലെന്നാണ് ഇതിന് കാരണമായി ബാലചന്ദ്രകുമാർ പറഞ്ഞത്. ഒരിക്കലും ഇങ്ങനയൊന്നും പറയല്ലേ എന്ന് ഞാൻ പറഞ്ഞു. ദിനേശ് ജി ഇവരെ ആരെയും കണ്ടിട്ടില്ലല്ലോ. ഞാൻ അവരോടൊപ്പമല്ലേ ഒരുപാട് കാലമായി, എനിക്കറിയാനാകും എന്നാണ് ബാലചന്ദ്രകുമാർ മറുപടി നൽകിയത്. അപ്പോൾ എനിക്ക് സംശയം തോന്നിയില്ല. അല്ലെങ്കിൽ ഞാൻ സൂരജിനെ വിളിച്ച് ഇവനെ സൂക്ഷിക്കണമെന്ന് പറഞ്ഞേനേ. പക്ഷെ ദിലീപ് സാറിന് വേണ്ടി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച് വരുന്ന ഒരാൾ പാര പണിയുമെന്ന് എനിക്ക് തോന്നിയതേ ഇല്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഈ ബാലചന്ദ്രകുമാർ ദിലീപിനെ വെച്ച് സിനിമയെടുക്കാൻ ഒപ്പം കൂടിയതായിരുന്നു. മാസം തോറും ദിലീപ് ഇയാൾക്ക് പണം നൽകിയിരുന്നു. എന്നാൽ പിന്നീട് തന്റെ സിനിമ ചെയ്യാൻ ഇപ്പോൾ പറ്റില്ലെന്നും പിന്നീടാകാമെന്നും പറഞ്ഞപ്പോൾ ബാലചന്ദ്രകുമാറിന് വാശിയായി. ദിലീപിനെ തകർക്കുമെന്ന് ഇയാൾ തന്നെ വിളിച്ച് പറഞ്ഞിരുന്നെന്നും ശാന്തിവിള ദിനേശ് ഓർത്തു. നടി ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ എട്ടിനാണ് ദിലീപ് കുറ്റവിമുക്തനായത്.

More from Filmibeat

Read more about: dileep actress abduction case
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X