Don't Miss!
- News
Video: വെള്ളമടിച്ച് കോൺതെറ്റിയ യുവാവിനെ പോലീസ് പൊക്കി ജയിലിലിട്ടു; പാട്ടുകേട്ട് ബോളിവുഡിലേക്ക് ക്ഷണം
- Automobiles
കാറുകള്‍ മോഡിഫൈ ചെയ്ത് 'കുട്ടപ്പനാക്കിയ' ഇന്ത്യന്‍ സെലിബ്രിറ്റികള്‍; ധോണി മുതല്‍ ദുല്‍ഖര്‍ വരെ
- Technology
അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ
- Finance
1 വർഷത്തിന് ശേഷം 3 ലക്ഷം രൂപ ആവശ്യമുണ്ടോ? നിങ്ങൾക്ക് പറ്റിയ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Lifestyle
സരസ്വതീദേവി ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട ദിനം; വസന്ത പഞ്ചമി ആരാധനയും ശുഭമുഹൂര്‍ത്തവും
- Sports
അര്ജുന് ഇല്ലാത്ത ഒരു ഭാഗ്യം എനിക്കുണ്ട്! സര്‍ഫറാസ് പറഞ്ഞ് വെളിപ്പെടുത്തി പിതാവ്
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
ഇനി മേലാൽ എന്നെ വിളിക്കരുതെന്ന് തിലകൻ; സ്വയംവരത്തിൽ അടൂർ ഗോപാലകൃഷ്ണൻ കാണിച്ച ഉളുപ്പില്ലായ്മ; ശാന്തിവിള ദിനേശൻ
മോഹൻലാലിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വലിയ ചർച്ചയായിരിക്കുകയാണ്. കെആർ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് വിവാദവുമായി ബന്ധപ്പെട്ട് അടൂരിനെതിരെ വ്യാപക വിമർശനം ഉയരവെ ആണ് പരാമർശവും ചർച്ച ആയത്. ഇദ്ദേഹത്തിനെതിരെ വ്യാപക വിമർശനം ആണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നത്.
ഇപ്പോഴിതാ അടൂർ ഗോപാലകൃഷ്ണനെതിരെ രൂക്ഷ ഭാഷയിൽ സംസാരിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശൻ. അടൂരിന് വലിയ പ്രശംസകൾ നേടിക്കൊടുത്ത സ്വയംവരം എന്ന സിനിമയിൽ വരെ അടൂർ കള്ളത്തരം കാണിച്ചെന്ന് ശാന്തിവിള ദിനേശൻ പറയുന്നു.

'അടൂരിന്റെ വർഗ ശത്രു ആണ് കെപി കുമാരൻ. പ്രശസ്ത നാടക കൃത്ത് കെടി മുഹമ്മദിന്റെ ഒരു റേഡിയോ നാടകം ചുരണ്ടി എടുത്ത് മാസങ്ങളോളും ഉറക്കം ഒഴിഞ്ഞ് സിനിമയുടേത് ആയ ചട്ടക്കൂട്ടിൽ ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കി'
'അതാണ് അടൂർ ഗോപാലകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത സ്വയംവരം എന്നീ അടുത്ത കാലത്തും കെപി കുമാരൻ പറഞ്ഞു. ഇത്തവണ ജെസി ഡാനിയേൽ അവാർഡ് കെപി കുമാരന് കൊടുത്തപ്പോൾ ഇദ്ദേഹത്തിന് എന്തെല്ലാം വൈഷമ്യങ്ങൾ ഉണ്ടാവും എന്നറിയുമോ'

Also Read: ആരെങ്കിലും പറ്റിക്കുകയാണോ എന്നു കരുതി! പൃഥ്വിയെ ആദ്യമായി കണ്ടതിനെക്കുറിച്ച് സുപ്രിയ
'എന്നിട്ട് സ്വയംവരത്തിന്റെ ടൈറ്റിലിൽ ഒരു ഉളുപ്പുമില്ലാതെ ഇടിട്ടുണ്ട് തിരക്കഥ സംഭാഷണം അടൂർ ഗോപാലകൃഷ്ണൻ, കുമാരൻ എന്ന്. കെപി കുമാരൻ എന്ന ഇനീഷ്യൽ പോലും വെച്ചില്ല. ആദ്യ സിനിമയിൽ തന്നെ ഇത്തരം പണികൾ തുടങ്ങിയ ആളാണ്. കെപി കുമാരൻ എന്ന് പറഞ്ഞാലല്ലേ അറിയൂ. അപ്പോൾ കെപി കുമാരൻ എന്നതിൽ നിന്നും കെപി അങ്ങ് വെട്ടിക്കളഞ്ഞു'

നടൻ തിലകന് അടൂർ ഗോപാലകൃഷ്ണനുമായുണ്ടായ പ്രശ്നത്തെക്കുറിച്ചും ശാന്തിവിള ദിനേശൻ സംസാരിച്ചു. 'അടൂരിന്റെ മതിലുകളിൽ ഒരു ജയിലറുടെ വേഷം അഭിനയ ചക്രവർത്തി എന്ന് പറയാവുന്ന തിലകൻ ചേട്ടൻ ചെയ്തിരുന്നു. അഭിനയം കഴിഞ്ഞ് പോയി മാസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഒരു പോസ്റ്റ് കവർ കിട്ടി'
'കവർ പൊട്ടിക്കുമ്പോൾ മതിലുകളിൽ അഭിനയിച്ചതിന്റെ പ്രതിഫലം ആണ്. ഒരു ചെക്ക്. സത്യം പറഞ്ഞാൽ തിലകൻ ചേട്ടൻ ഞെട്ടി, പൊട്ടിത്തെറിച്ചു. കാരണം ഒരു സീരിയലിൽ അഭിനയിക്കാൻ പോവുന്ന സാധാ നടന് ഒരു ദിവസം കിട്ടുന്ന പ്രതിഫലമേ ഉള്ളൂ. ഇവരെല്ലാം അങ്ങനെയാണ്'

'ഒരു കോടി രൂപ വാങ്ങുന്ന മമ്മൂട്ടി അടൂർ ഗോപാലകൃഷ്ണന്റെ പടം വന്നാൽ അടൂർ കൊടുക്കുന്ന പൈസയേ വാങ്ങൂ. പക്ഷെ ഈ ചെക്ക് തന്നെ അപമാനിക്കുന്നതാണെന്ന് തിലകന് തോന്നി. തിലകൻ ചേട്ടൻ അത് പോലെ പൈസ ആ കവറിലിട്ട് ഒരു ലെറ്ററും എഴുതി തിരിച്ച് അയച്ചു'
'മേലിൽ എന്നെ അഭിനയിക്കാൻ വിളിക്കരുത്. ഈ ചെക്ക് മതിലിന്റെ ചെലവിന് എടുത്തോളൂ എന്ന് എഴുതി. പിന്നെ അടൂർ വിളിച്ചും കാണില്ല, വിളിച്ചാൽ പോവുകയും ഇല്ല,' ശാന്തിവിള ദിനേശൻ പറഞ്ഞു.

അഭിനയിക്കുന്നവർക്ക് പത്ത് പൈസ കൊടുക്കുകയില്ല, അമ്പലക്കുരങ്ങൻമാരെയും ചന്തക്കുരങ്ങൻമാരെയും പോലെ പരസ്പരം പോരടിക്കുന്നവരാണ് ആർട്ട് സിനിമാക്കാരെന്നും ശാന്തിവിള ദിനേശൻ ആരോപിച്ചു. ഇദ്ദേഹത്തിന്റെ ആരോപണങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ച ആയിട്ടുണ്ട്.
നേരത്തെയും പല പ്രമുഖ താരങ്ങൾക്കെതിരെ ശാന്തിവിള ദിനേശൻ സംസാരിച്ചിട്ടുണ്ട്. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ താരങ്ങളെ പറ്റി ഇദ്ദേഹം അടുത്തിടെ പറഞ്ഞത് ചർച്ചയായിരുന്നു. ഇരുവരും പ്രായത്തെ അംഗീകരിച്ച് കഥാപാത്രങ്ങൾ ചെയ്യണം എന്നായിരുന്നു ശാന്തിവിള ദിനേശൻ പറഞ്ഞത്.
-
റിപ്ലൈ തന്നു എന്നൊരു തെറ്റേ ഉണ്ണി ചെയ്തുള്ളൂ! കല്യാണം നടത്താന്‍ നോക്കിയവരെപ്പറ്റി സ്വാസിക
-
'ഡിവോഴ്സിന്റെ വക്കിലെത്തിയ ദമ്പതികൾ ഹൃദയം കണ്ട ശേഷം പാച്ചപ്പ് ചെയ്തതായി മെസേജ് ചെയ്തിരുന്നു'; വിനീത്
-
നിറം സിനിമയ്ക്ക് ആദ്യ ദിവസങ്ങളിൽ തിയേറ്ററിൽ വലിയ കൂവലായിരുന്നു, അതിന് കാരണമിതായിരുന്നു; കമൽ പറയുന്നു