ആ നടിയുമായി ജയന് അടുപ്പം, വിവരം എംജിആർ അറിഞ്ഞു; പിന്നീടുണ്ടായ പ്രശ്നങ്ങൾ: ശാന്തിവിള ദിനേശ്

അന്തരിച്ച നടൻ ജയൻ ഇന്നും മലയാളികളുടെ മനസിലെ ആക്ഷൻ ഹീറോയാണ്. മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും ജയൻ മോളിവുഡിൽ ചർച്ചയാകാറുണ്ട്. ജയനെക്കുറിച്ചുള്ള ഒരു കഥ പങ്കുവെക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. തമിഴ്നാട് മുൻമുഖ്യമന്ത്രിയും സിനിമാ താരവുമായിരുന്ന അന്തരിച്ച എംജിആറുമായി ജയനുണ്ടായ പ്രശ്നത്തെക്കുറിച്ചാണ് ശാന്തിവിള ദിനേശ് സംസാരിച്ചത്.

എന്തിന് ശോഭ ജീവിതം അവസാനിപ്പിച്ചു, ഇന്നത്തെ സിനിമാ നടിമാരുടെ കൂട്ടായ്മയുടെ പ്രസക്തി ഓർമ്മിക്കാം: ശാരദക്കുട്ടി
എന്തിന് ശോഭ ജീവിതം അവസാനിപ്പിച്ചു, ഇന്നത്തെ സിനിമാ നടിമാരുടെ കൂട്ടായ്മയുടെ പ്രസക്തി ഓർമ്മിക്കാം: ശാരദക്കുട്ടി

തെന്നിന്ത്യൻ താരങ്ങളിൽ കിരീടം വെക്കാത്ത രാജവായിരുന്നല്ലോ എംജിആർ എന്ന എംജി രാമചന്ദ്രൻ. ഒരു നിർമാതാവിന് തന്റെ ഡേറ്റ് നൽകാമെന്ന് എംജിആർ പറഞ്ഞാൽ ആ നിർമാതാവിന് 25 കോടി ഓണം ബംബർ അടിച്ചതിനേക്കാൾ ലാഭമായിരിക്കും. ആ സിനിമ ആര് സംവിധാനം ചെയ്യണം, ആര് പാട്ടെഴുതണം, ആര് അഭിനയിക്കണം തുടങ്ങി ഓരോ കാര്യങ്ങളും എംജിആർ തീരുമാനിക്കും. ഒരു ഷോട്ട് ഓക്കെയാണോ അല്ലയോ എന്ന് പോലും എംജിആർ ആണ് നിശ്ചയിക്കുന്നത്. തന്റെ സിനിമയിൽ നായികയാകുന്നവർ എന്തെങ്കിലും ബന്ധം സ്ഥാപിക്കുന്നു എന്നറിഞ്ഞാൽ അന്ന് മുതൽ അവൾ ഫീൽഡ് ഔട്ട് ആകും.

MGR And Jayan

ബന്ധം സ്ഥാപിച്ചവനും ഫീൽഡ് ഔട്ട് ആകും. ലൗ ഇൻ സിം​ഗപ്പൂർ എന്ന സിനിമയിൽ അഭിനയിക്കാൻ വന്ന നടി ജയനുമായി അടുത്തു. വിവരം തലെെവർ അറിഞ്ഞു. ജയന് പിന്നെ മദ്രാസിൽ സിനിമാക്കാരുടെ സങ്കേതമായ ഹോട്ടലിൽ താമസിക്കാൻ പറ്റാത്ത സ്ഥിതിയായി. ഒടുവിൽ എംജിആറിനെ അളിയാ എന്ന് വിളിക്കുന്ന ജോസ് പ്രകാശ് എംജിആറിനെ പോയിക്കണ്ട് ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് കൊടുത്തു. അതുകൊണ്ടാണ് ചട്ടമ്പികളുടെ തല്ല് കൊള്ളാതെ ജയൻ അന്ന് രക്ഷപ്പെട്ടതെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലാണ് പരാമർശം.

Read more about: mgr jayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X