ആറാട്ടണ്ണന്റെ വകഭേദം, സനലിന്റെ മുൻഭാര്യയെ കണ്ടപ്പോൾ, നാണക്കേട് തോന്നുന്നു: ശാന്തിവിള ദിനേശ് പറഞ്ഞത്
മഞ്ജു വാര്യരെ നിരന്തരം ശല്യപ്പെടുത്തുന്നതിൽ സനൽ കുമാർ ശശിധരനെ വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. സ്വയം പരിഹാസ്യനാകുകയാണ് സനൽ കുമാറെന്ന് ശാന്തിവിള ദിനേശ് പറയുന്നു. പേരെടുത്ത സംവിധായകനാണ്. രണ്ട് കുട്ടികളുടെ അച്ഛൻ. ഭാര്യയുള്ളപ്പോൾ ഭാര്യയുടെ മുന്നിലിരുന്നാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. മഞ്ജുവിനെ കെട്ടാൻ പോകുന്നെന്ന്. ആറാട്ടണ്ണന്റെ വേറൊരു വകഭേദമാണെന്ന് ഞാൻ പറയും. അമ്മയുടെ പ്രായമുള്ള മഞ്ജുവിനെ കെട്ടാം എന്ന് പറയുന്ന ആളാണ് ആറാട്ടണ്ണൻ.
മഞ്ജു വാര്യരുടെ അച്ഛനെ വിളിച്ച് ചോദിച്ചില്ലേ.അച്ഛാ, മഞ്ജുവിനെ എനിക്ക് കെട്ടിച്ച് തരുമോ എന്ന്. അവളിനി ഒറ്റയ്ക്കാണ് ജീവിക്കുക, ബുദ്ധിമുട്ടിക്കരുത് മോനേ എന്ന് അദ്ദേഹം ആ ചെറുക്കനോട് പറഞ്ഞു. പിന്നെ മീനയോടും വിവാഹ അഭ്യർത്ഥന നടത്തി. അതിന്റെ വേറൊരു വകഭേദമായി മാറിക്കൊണ്ടിരിക്കുകയാണ് സനൽകുമാർ ശശിധരൻ.

തിരുവനന്തപുരത്ത്കാരാണ്. നാണക്കേട് തോന്നുന്നു എനിക്ക്. ഇങ്ങനെയും ഇക്കാലത്ത് വട്ടൻമാരുണ്ടല്ലോ എന്നാലോചിച്ച്. കോളേജിൽ പഠിച്ചപ്പോൾ ഇയാൾ ബ്രില്യന്റായ സ്റ്റുഡന്റായിരുന്നു എന്നും ശാന്തിവിള ദിനേശ് പറയുന്നു. സ്വപ്നലോകത്തെ ബാലഭസ്കറാണ് സനൽ കുമാർ. പരിചയപ്പെടുന്നവരോടൊക്കെ ശത്രുതയുണ്ടായി. പലപ്പോഴും സ്വന്തം നിലയും വിലയും കളഞ്ഞ് പരിഹാസ്യ കഥാപാത്രമായി. കലാപരമായ കഴിവുകളെ തല്ലിക്കൊഴിച്ചു. നടപ്പാക്കാത്ത എന്തൊക്കെയോ മനസിൽ കരുതി സ്വന്തം ജീവിതത്തെ നശിപ്പിക്കുകയാണ് സനൽ കുമാർ ശശിധരനെന്നും ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞു. സനൽ കുമാറിന്റെ മുൻഭാര്യയെ താൻ കണ്ടിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്.
കോളേജ് പഠനകാലത്ത് സ്നേഹിച്ച് വിവാഹം ചെയ്ത് നല്ല രണ്ട് ആൺമക്കളുമായി. അഡ്വക്കേറ്റായ ഭാര്യക്കോ മക്കൾക്കോ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത തരത്തിൽ വൺ വേ പ്രേമകഥയുടെ തുടർകഥകളെഴുതി. ഒടുവിൽ പരസ്പര സമ്മതപ്രകാരം വേർപിരിഞ്ഞു. ഭാര്യ പഴയൊരു സുഹൃത്തായ പൊലീസുദ്യോഗസ്ഥനെ പുനർവിവാഹം ചെയ്ത് മനസമാധാനത്തോടെ ഇപ്പോൾ ജീവിക്കുന്നു. അവരുടെ അനുജത്തി പത്രപ്രവർത്തകയാണ്. എനിക്ക് അനുജത്തിയെ പോലെയാണവർ. ഇവർ മൂന്ന് പെൺമക്കളാണ്. അമ്മ നേരത്തെ മരിച്ചു. അച്ഛൻ മരിച്ചപ്പോൾ ഞാൻ പോയിരുന്നു. സനൽ കുമാറിന്റെ മുൻ ഭാര്യയെയും മക്കളെയും ഞാനവിടെ വെച്ച് കണ്ടു. സന്തോഷമായി അവർ ജീവിക്കുന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

നടിയുടെ പരാതിയിൽ അറസ്റ്റിലായ സനൽ കുമാർ ശശിധരന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. തനിക്കിപ്പോൾ സുഹൃത്തുക്കളുടെ പിന്തുണയില്ലെന്ന് കഴിഞ്ഞ ദിവസം സനൽ കുമാർ പറഞ്ഞിരുന്നു. 'ഒരാൾ ആപത്തിൽ പെടുമ്പോൾ, ഒറ്റപ്പെടുത്തി വേട്ടയാടപ്പെടുമ്പോൾ വാക്കുകൊണ്ടോ നോക്കുകൊണ്ടോ എങ്കിലും കൂടെ നിൽക്കാത്തവർ സുഹൃത്തുക്കളല്ല. എനിക്കെതിരെ നിങ്ങളുടെ കയ്യിൽ കുറ്റപത്രങ്ങളുണ്ടെങ്കിൽ അത് പരസ്യമായി പറയാൻ കഴിയില്ലെങ്കിൽ എന്നോട് സ്വകാര്യമായി പറയുക'
'കാളപ്പോര് കാണുന്ന ആൾക്കൂട്ടം പോലെ ആയിരത്തിലധികം പേര് ഫ്രണ്ട്സ് എന്ന് ഫെയ്സ് ബുക്ക് കാണിക്കുമ്പോൾ എന്തൊരു തമാശ എന്ന് തോന്നുന്നു. അയ്യായിരത്തിൽ നിന്ന് നേരിട്ട് അറിയാവുന്നവരും ഒരേമേഖലയിൽ പ്രവർത്തിച്ചിരുന്നവരെയും മാത്രം നിലനിർത്തി ആയിരം പേരാക്കിയത് ഞാൻ തന്നെ. ചുരുക്കം പേരൊഴികെ ആ ലിസ്റ്റിൽ അർത്ഥമില്ലാത്ത ആൾക്കൂട്ടമാണിപ്പോൾ'
'എന്നെക്കുറിച്ച് എന്തെങ്കിലും ആശയക്കുഴപ്പം കാരണമാണ് നിങ്ങൾ കങ്കാണിക്കൂട്ടമായി മാറിപ്പോയതെങ്കിൽ എന്നെ നേരിട്ട് വിളിച്ചു സംസാരിക്കാം. നിങ്ങളുടെ സംശയങ്ങൾ തീർക്കാം. പരസ്യവിചാരണക്കോ സ്വകാര്യ വിചാരണകൾക്കോ ഞാൻ നിന്നുതരാം. പക്ഷെ എനിക്കെതിരെ പ്രത്യക്ഷത്തിൽ പരസ്യമായ ഏകപക്ഷീയമായ വേട്ട നടക്കുമ്പോൾ പാറപോലെയുള്ള നിങ്ങളുടെ നോക്കി നിൽപ് വല്ലാത്ത അശ്ലീലമാണ്. ദയവായി ഒഴിഞ്ഞുപോവുക. അല്ലെങ്കിൽ സൗഹൃദം എന്ന വാക്കിന്റെ വില അറിഞ്ഞു പ്രവർത്തിക്കുക' സനൽ കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.


Click it and Unblock the Notifications











