ആ നാല് നായകൻമാർക്ക് പല്ലും എല്ലും പൊടിയുന്നു; അധികം പോകില്ല, പണക്കൊഴുപ്പിൽ പിടിച്ച് നിൽക്കുകയാണ്: ശാന്തിവിള

ഷെെൻ ടോം ചാക്കോയ്ക്കെതിരെ പരാതി വന്നതോടെ മലയാള സിനിമാ രം​ഗത്തെ ലഹരി ഉപയോ​ഗം വീണ്ടും ചർച്ചയാകുകയാണ്. നടി വിൻസി അലോഷ്യസ് ആണ് ഷെെൻ ടോമിനെതിരെ പരാതി നൽകിയത്. സെറ്റിൽ വെച്ച് അപമര്യാദയിൽ സംസാരിച്ചെന്നും ലഹരി ഉപയോ​ഗിച്ച് ഷൂ‌ട്ടിനെ ബാധിക്കുന്ന രീതിയിൽ പെരുമാറിയെന്നും വിൻസി അലോഷ്യസ് പരാതിപ്പെട്ടു. ഷെെൻ ടോമിനെതിരെ നടപടിയെടുക്കുമെന്ന് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

നടനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഷെെൻ ടോം ലഹരി ഉപയോ​ഗിക്കുന്ന ആളാണെങ്കിലും പ്രതിഫലക്കാര്യത്തിലും മറ്റും നിർമാതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത ആളാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. അതേസമയം നടന്റെ ലഹരി ഉപയോ​ഗത്തെ സംവിധായകൻ അനുകൂലിക്കുന്നില്ല. ഷെെൻ ​ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിതിനെക്കുറിച്ച് ശാന്തിവിള ദിനേശ് പരാമർശിച്ചു.

Shine Tom Chacko

മംമ്ത മോഹൻദാസിന്റെ ആ​ദ്യ ഭർത്താവിന്റെ ​ഹോട്ടലാണത്. മൂന്നാമത്തെ നിലയിൽ നിന്നും രണ്ടാമത്തെ നിലയിലെ ഷീറ്റിലേക്ക് ചാടുക. എന്നിട്ട് സ്വിമ്മിം​ഗ് പൂളിലേക്ക് ചാടുക. എന്നിട്ട് ഓടുക. ഒരു നടനാണിത്. എന്തൊരു നാണക്കേടാണിത്. ആ മുറിയിൽ ഇരുന്നവന് എങ്ങനെ പൊലീസിന്റെ വിവരം കിട്ടി. അവന്റെ അമ്മ പറയുന്നത് ഡോറിൽ കൂടെ നോക്കിയപ്പോൾ കണ്ടെന്നാണ്. തന്തമാരും തളളമാരുമാണ് ആദ്യം തിരുത്തേണ്ടത്.

ഇവൻ വേറൊരു കൊക്കെയിൻ കേസിൽ നേരത്തെ പെട്ടിരുന്നു. പൊലീസുകാരുടെ മണ്ടത്തരം കൊണ്ട് അവനെ വെറുതെ വിട്ടു. അവൻ രക്ഷപ്പെട്ടപ്പോൾ തന്ത പറയുന്നത് നാട്ടുകാർ മുഴുവൻ എന്റെ മകനെ സംശയിച്ചു, ഇത് പോലെ പച്ച പാവമായ മകനുണ്ടോ എന്നാണ്. അച്ഛനും അമ്മമാരുമാണ് ഇങ്ങനെയുള്ളവരെ വഴി തെറ്റിക്കുന്നതെന്ന് ശാന്തിവിള ദിനേശ് തുറന്നടിച്ചു. യെസ് മീഡിയ നെറ്റ് വർക്കിനോടാണ് പ്രതികരണം.

Shine Tom Chacko  Santhivila Dinesh

സിനിമയിൽ ലഹരി ഉപയോ​ഗിച്ച പ്രായമുള്ള സംവിധായകരെയൊക്കെ എനിക്കറിയാം. പക്ഷെ അവർ ആദ്യം കണ്ടിരുന്നത് സിനിമയെയാണ്. സെക്കന്ററിയായിരുന്നു പെണ്ണും ലഹരിയും. ഇപ്പോൾ തിരിഞ്ഞു. ആദ്യം ലഹരി, സമയം കിട്ടിയാൽ സിനിമ. ഷെെൻ ടോ ചാക്കോ ലഹരിയിൽ പെട്ട് പോയി. ഇപ്പോൾ വേറൊരുത്തനുണ്ട്. ശ്രീനാഥ് ഭാസി. ഈയടുത്ത് എനിക്ക് കി‌‌ട്ടിയ അറിവ് വെച്ച് മലയാള സിനിമയിൽ നാല് നായകൻമാർ ചാകും. നാലും സിന്തറ്റിക് സാധനങ്ങൾ ഉപയോ​ഗിക്കുന്നവരാണ്.

എല്ലു പല്ലും ദ്രവിച്ച് പോകുന്നു. കാശിന്റെ കൊഴുപ്പ് കൊണ്ട് മാത്രം നിലനിൽക്കുന്നു എന്നാണ് പറയുന്നത്. 74 വയസായ മമ്മൂട്ടിക്ക് പനി വന്നാൽ ഓരോ ചാനലിലും 25 എപ്പിസോഡാണ്. മമ്മൂട്ടി രോ ബാധിതൻ, അമേരിക്കയിലേക്ക് പോകുന്നു എന്നെല്ലാ. 74 വയസ് വരെ അയാൾ മാന്യമായി ജീവിച്ചത്. ഈ പ്രായത്തിൽ ചെറിയ പ്രശ്നം വരും. അത് ഇവിടെ ആഘോഷമാക്കുന്നു. പക്ഷെ പല്ലും എല്ലും പോകുന്നവരെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. നായക നടൻമാരാണിത്. ആരാണെന്ന് പറയുന്നില്ല. കോടികൾ ഉള്ളത് കൊണ്ട് കുറച്ച് പിടിച്ച് നിൽക്കും. അത് കഴിഞ്ഞങ്ങ് പോകുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

അതേസമയം ഷെെൻ ടോം ചാക്കോയ്ക്കെതിരെയുള്ള പരാതിയും നടന്റെ പേരും പുറത്ത് വന്നതിൽ വിൻസി അലോഷ്യസ് അതൃപ്തി അറിയിച്ചിട്ടുണ്ട്. നടന്റെ പേര് പുറത്ത് വന്നത് ഇയാൾ കമ്മിറ്റ് ചെയ്ത സിനിമകളെയും ബാധിക്കുമെന്നാണ് വിൻസി പറയുന്നത്. ആരാണ് പരാതി പുറത്ത് വിട്ടതെങ്കിലും ചെയ്തത് തെറ്റാണെന്നും വിൻസി പറഞ്ഞു. പരാതി നൽകിയതിൽ വിൻസി അലോഷ്യസിനെ പിന്തുണച്ച് നിരവധി പേർ രം​ഗത്ത് വന്നിട്ടുണ്ട്.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X