'ഭാര്യയും ഒരു ഡസൻ മക്കളുമുള്ള താരം; ആ നടിക്ക് വേണ്ടി ​ഗൾഫിലേക്ക് പറന്നെത്തി; മര്യാദരാമനല്ല അയാൾ'

ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിമർശവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. റിപ്പോർട്ടിലെ പല വെളിപ്പെടുത്തലുകളും തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. ഒപ്പം മലയാള സിനിമാ രം​ഗത്ത് നടന്ന ഒരും സംഭവത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ഒരു പ്രമുഖ നടനെതിരെയാണ് ഇദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ. കക്ഷി മര്യാദ രാമനായാണ് അറിയപ്പെടുന്നത്. സ്ത്രീകളെ സീതയെ പോല കാണുന്നു. അതിനാൽ സ്ത്രീകളെ കെട്ടിപ്പിടിച്ചാലോ നിറ വയറിൽ തടവിയാലോ ആർക്കും വിരോധം തോന്നാത്ത സദ്​ഗുണ സമ്പന്നൻ.

എന്നാൽ ഈ നടന് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടായെന്ന് ശാന്തിവിള ദിനേശ് പറയുന്നു. കേരളത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമയു‌ടെ ലൊക്കേഷനിൽ നിന്നും പോയി രാവിലെ ആറ് മണിക്ക് വരാമെന്ന് പറഞ്ഞ ആളാണ്. ഉച്ചയ്ക്ക് രണ്ട് മണിയായപ്പോൾ ആ മഹാൻ വിളിച്ച് പറയുകയാണ് ഞാൻ യുഎഇയിലാണെന്ന്. വീട്ടിൽ നിന്ന് ആരും വിളിക്കില്ല, അഥവാ വിളിച്ചാൽ ഞാൻ സെറ്റിൽ ഉണ്ടെന്ന് പറഞ്ഞാൽ മതിയെന്നും പറഞ്ഞു.

Santhivila Dinesh

മറുപടി പോലും കേൾക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്തു. ഒരു ഭാര്യയും അര ഡസൻ പിള്ളേരുമുള്ള മഹാനാണ്. ഒരു പെൺകുട്ടി ആ കാലത്ത് സിനിമയിലേക്ക് വന്നു. ആ കുട്ടി ഇയാളിൽ വീണ് പോയി. മകളുടെ പ്രായമേയുള്ളൂ എങ്കിലും കെട്ടിക്കോളാം എന്ന് പറഞ്ഞ വാക്കിൽ ആ കുട്ടി വീണു. വീഴാൻ പാടില്ലായിരുന്നു. രാവണൻ കോട്ടയിൽ ഒരു പടത്തിൽ അഭിനയിക്കുമ്പോഴാണ് ഈ വീഴ്ച വീണത്.

ചക്കരേ മോളേ എന്നൊക്കെ വിളിച്ച് ആ സുന്ദരി കുട്ടിയെ അയാൾ പാട്ടിലാക്കി. നിനക്ക് അയാളെയേ കിട്ടിയുള്ളൂ അയാൾക്ക് സുന്ദരിയായ ഭാര്യയും അര ഡസൻ കുട്ടികളും ഇല്ലേയെന്ന് ആരും ആ കുട്ടിയോട് ചോദിച്ചില്ല. നിന്നെ ശ്രീകൃഷ്ണ ഭ​ഗവാന്റെ മുന്നിൽ വെച്ച് താലി കെ‌ട്ടി എന്റെ ഭാര്യയാക്കാമെന്ന് ഉറപ്പ് കൊടുത്തു.

Santhivila Dinesh

താലി കെട്ടിയില്ലെങ്കിലും ഹോട്ടൽ മുറിയിൽ ജീവിതം ആരംഭിച്ചു. പടം തീരുന്നത് വരെ ഒന്നിച്ചായിരുന്നു പൊറുതി. രാവണൻ കോട്ടയിലെ ചിത്രീകരണം കഴിഞ്ഞപ്പോൾ ആ പെൺകുട്ടി അച്ഛനും അമ്മയും താമസിക്കുന്ന ​ഗൾഫിലേക്ക് പറന്നു. അപ്പോഴും അവൾ വിശ്വസിച്ചു. ഭാര്യയും അര ഡസൻ പിള്ളേരുമുണ്ടെങ്കിലും ഇയാൾ തന്നെയും കല്യാണം കഴിക്കുമെന്ന് കരുതി.

ദിവസവുമുള്ള സംസാരത്തിനിടെ അവൾ ആ മര്യാദ രാമനോട് ഒരു കാര്യം പറഞ്ഞു. നാളെ മുതൽ രണ്ട് നാൾ അച്ഛനും അമ്മയും ഇവിടെ ഉണ്ടാവില്ല.ഞാൻ ഒറ്റയ്ക്കേ വീട്ടിലുള്ളൂ എന്ന്. കേൾക്കേണ്ട താമസം സിനിമയും പുല്ലും വിട്ട് അയാൾ പറന്ന് ​ഗൾഫിലെ വീട്ടിലെത്തി. മലയാളി പൊട്ടൻമാർ ഇപ്പോഴും കരുതുന്നത് മലയാളം കണ്ട ഏറ്റവും വലിയ മര്യാദരാമൻ ഇയാൾ ആണെന്നാണ്. ഇതൊക്കെയാണ് എനിക്ക് അയാളോട് പുച്ഛം.

അയാൾ തന്നെ വഞ്ചിക്കുമെന്ന് ആ സുന്ദരി പെണ്ണും കരുതിയില്ല. വഞ്ചിച്ചതറിഞ്ഞപ്പോൾ ദുഖമെല്ലാം ഉള്ളിലൊതുക്കി അവൾ മാരക രോ​ഗത്തിന് അടിമയായി. രക്ഷ നേടാനുള്ള പരീക്ഷണങ്ങളിൽ ഇപ്പോഴും ജീവിക്കുന്നു. ഒരു ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഇയാളുടെ പേര് വരില്ല. അവളും പരാതി കൊടുക്കില്ല. ഈ കഥ നടന്നതാണെന്ന് നൂറ് ശതമാനം വിശ്വസിക്കണമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. ലെറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X