ഇപ്പോൾ നട്ടെല്ലുറപ്പോടെ സംസാരിക്കുന്ന യുവ നടന്റെ അച്ഛൻ കൂടെ കിടക്കാത്തതിന് നായികയെ തല്ലി; ശാന്തിവിള ദിനേശ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുന്ന സംഭവങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. നടിമാരുടെ തുറന്ന് പറച്ചിൽ പല പ്രമുഖരെയും വെട്ടിലാക്കി. എന്നാൽ സംവിധായകൻ ശാന്തിവിള ദിനേശ് കമ്മിറ്റി റിപ്പോർട്ടിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. റിപ്പോർട്ടിലെ പല കണ്ടെത്തലുകളും തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കുറച്ച് സ്ത്രീകൾ നടത്തുന്ന ആരോപണങ്ങളെയും ശാന്തിവിള ദിനേശ് പൂർണമായും അം​ഗീകരിക്കുന്നില്ല. മലയാള സിനിമാ ലോകം നാണംകെടുകയാണ് ഇപ്പോഴെന്നും സംവിധായകൻ അഭിപ്രായപ്പെടുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കൂട്ടുപിടിച്ച് ചിലർ മാധ്യമങ്ങളിൽ അനാവശ്യ വാദങ്ങൾ ഉന്നയിക്കുന്നെന്നും ശാന്തിവിള ദിനേശിന് അഭിപ്രായമുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ മാധ്യമങ്ങളിൽ സംസാരിക്കുന്ന ഒരു സംവിധായകനെക്കുറിച്ചും അന്തരിച്ച മലയാളത്തിലെ ഒരു നടനെക്കുറിച്ചും വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. പതിനഞ്ചം​ഗ ​ഗുണ്ടാ ലിസ്റ്റ് കൊണ്ട് നടക്കുന്ന സംവിധായകൻ ഒരു ബി ​ഗ്രേഡ് സിനിമയെടുത്തിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

Santhivila Dinesh

അതിലെ നായിക നല്ല ആർട്ട് സിനിമകളിൽ അഭിനയിച്ച അവസരം കുറഞ്ഞ നടിയായിരുന്നു. സുന്ദരിയായ സ്ത്രീയാണ്. തമിഴ്നാട് ഭരിച്ച മുഖ്യമന്ത്രിയുടെ പേരുള്ള സ്ത്രീയാണ്. ഈ പറയുന്ന കൂതറ സംവിധായകന്റെ സിനിമയിലെ നായകൻ ഇപ്പോൾ ആണൊരുത്തന്റെ വീര്യം കാണിക്കുന്ന മാന്യനായ ന‌‌ടന്റെ അച്ഛനാണ്. നട്ടെല്ലുറപ്പോടെ സംസാരിക്കുന്ന യുവ നായകനുണ്ടല്ലോ. നൂറ് ശതമാനം ഞാനയാൾക്ക് ഒപ്പം നിൽക്കുന്നു. പക്ഷെ അയാളുടെ അച്ഛൻ ഒരു കൂതറയായിരുന്നു.

പെൺവിഷയത്തിലെങ്കിലും അയാൾ വെറും തല്ലിപ്പൊളിയായിരുന്നു. കൂതറ സംവിധായകന്റെ പടത്തിൽ നായകനായി ഇദ്ദേഹം അഭിനയിക്കുമ്പോൾ നായികയെ കൂടെ കിടക്കാൻ വിളിച്ചു. അവൾ പോയില്ല. ലൊക്കേഷനിൽ ഇട്ട് നാറിയായ നായകൻ ആ സ്ത്രീയുടെ ചെകിടത്ത് അടിച്ചു. ഇപ്പോൾ വലിയ വായിൽ വർത്തമാനം പറയുന്ന, നട്ടെല്ലുള്ള, മോനെ ഞാനാണ് സ്റ്റാർ ആക്കിയത് എന്ന് പറയുന്ന സംവിധായകൻ നോക്കി നിൽക്കുകയായിരുന്നു.

Santhivila Dinesh

മലയാള സിനിമയിൽ നടന്ന കഥകളാണ്. ഇങ്ങനെ ഒരുപാട് മോശം സംഭവങ്ങൾ സിനിമാ രം​ഗത്ത് നടന്നിട്ടുണ്ടെന്നും ശാന്തിവിള ​​ദിനേശ് പറയുന്നു. ലെെറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം. സംവിധായകനും നായക നടനും ആരെന്ന് ശാന്തിവിള ദിനേശ് പറഞ്ഞിട്ടില്ല. അതേസമയം മലയാള സിനിമയിലെ പതിനഞ്ചം​ഗ പവർ ​ഗ്രൂപ്പ് ആരെന്ന് അറിയാമെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ചിലർ പറയുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലാണ് മലയാള സിനിമാ ലോകത്തെ പതിനഞ്ചം​ഗ സംഘം നിയന്ത്രിച്ചെന്ന് പരാമർശിച്ചത്. ഈ ​ഗ്രൂപ്പ് ആരാണെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാ​ഗങ്ങൾ നീക്കിയത് ഇതിനോടകം വിവാദമായിട്ടുണ്ട്. ഈ വിവാ​ദത്തിനിടെയാണ് പ്രമുഖർക്കെതിരെ പരസ്യ ആരോപണവുമായി സ്ത്രീകൾ രം​ഗത്ത് വന്നത്. സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ബാബുരാജ് തു‌ടങ്ങിയവർക്കെതിരെ പരാതികൾ വന്നിട്ടുണ്ട്. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന ആവശ്യം ശക്തമാണ്.

Read more about: hema committee report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X