അവസരങ്ങൾക്ക് വേണ്ടി നടിമാർ കീഴ്പ്പെടുന്നു; ആരെ വേണമെന്നാണ് ആ മുതിർന്ന നടി ചോദിച്ചത്; ശാന്തിവിള ദിനേശൻ
സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചും ചൂഷണവുമെല്ലാം നേരത്തെ പലവട്ടം ചർച്ചയായാതാണ്. മീടൂ തരംഗം അലയടിച്ചതോടെയാണ് ഇത്തരം സംഭവങ്ങൾ മറനീക്കി പുറത്ത് വന്നത്. പ്രമുഖരുൾപ്പെടെ സിനിമാ രംഗത്തെ ഇത്തരം പ്രവണതൾക്കെതിരെ സംസാരിച്ചു. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ദിനേശ് പണിക്കർ തുറന്നടിച്ചിരിക്കുകയാണിപ്പോൾ. പല നടിമാരും പണത്തിന് വേണ്ടി വിട്ടു വീഴ്ചയ്ക്ക് തയ്യാറാവുന്നെന്നും മലയാള സിനിമാ ലോകം അധിപതിച്ചെന്നും ഇദ്ദേഹം ആരോപിച്ചു. സിനിമകളിൽ നിന്നും സീരിയലുകളിൽ നിന്നുമുള്ള തന്റെ അനുഭവവും ഇദ്ദേഹം പങ്കുവെച്ചു.
'ഒരു വാടക വീടിന്റെ രണ്ടാമത്തെ നിലയിൽ താമസിക്കുമ്പോഴാണ് മഞ്ജു വാര്യരെ ലോഹിതദാസും സുന്ദർദാസും സല്ലാപത്തിന് വേണ്ടി പോയി കാണുന്നത്. അവരെ സെലക്ട് ചെയ്തു. പിന്നെ വിളിച്ച് കൊണ്ട് വന്ന് ദിലീപിനെ നിർത്തി ഉയരം നോക്കി'

'പ്രശസ്തിയും സ്റ്റേജ് ഷോയും ബ്രാൻഡ് അംബാസിഡറുമാെക്കെയാണ് മഞ്ജു പ്രസ്ഥാനമായി വളരുന്നത് കാണുമ്പോൾ, കല്യാണം കഴിച്ച് കുട്ടിയായി പത്ത് പതിനഞ്ച് വർഷം കഴിഞ്ഞും മഞ്ജു ഒരു താരമായി നിൽക്കുമ്പോൾ എല്ലാവർക്കും റോൾ മോഡലാണ്. പക്ഷെ അങ്ങനെ മഞ്ജുവാകാൻ ഇറങ്ങിത്തിരിച്ച് എത്ര പെൺകുട്ടികളുടെ ജീവിതം നശിച്ചെന്ന് ചോദിച്ചാൽ ഒരുപാടുണ്ട്'
'അവസരങ്ങൾക്ക് വേണ്ടി കീഴ്പ്പെടുന്നവർ സിനിമയിൽ ധാരാളമുണ്ട്. ഇപ്പോൾ മീടൂ വന്നത് കൊണ്ട് ഇവിടെ അങ്ങനെയൊന്നുമില്ലെന്ന് ചിലർ വാചകമടിക്കും. പക്ഷെ ഉണ്ട്. നാളത്തെ മഞ്ജു വാര്യരാക്കാം എന്ന് പറഞ്ഞ് നശിപ്പിച്ച ഒരുപാട് കണ്ണീരിന്റെ കഥകൾ സിനിമയിലുണ്ട്. യാതൊരു യോഗ്യതയുമില്ലാത്ത മാമാപ്പണി ചെയ്യുന്നവരാണ് പെൺകുട്ടികളെ വീഴ്ത്തുന്നത്. എന്നിട്ട് ഓരോരുത്തർക്ക് സമർപ്പിക്കുകയാണ്. ഇവന് അവസരങ്ങൾ ലഭിക്കാൻ വേണ്ടി'
'ഇപ്പോൾ മലയാള സിനിമയിൽ വരുന്ന പെൺകുട്ടികൾ ഇവിടത്തെ അവസ്ഥയെക്കുറിച്ച് നല്ല ബോധ്യമുള്ളവരാണ് എന്നാണെന്റെ വിശ്വാസം. കാരണം നല്ല ധനസ്ഥിതിയുള്ള വീടുകളിൽ നിന്നുള്ളവർ, വിദ്യാഭ്യാസമുള്ളവരൊക്കെയാണ് സിനിമയിൽ വരുന്ന നായികമാർ. ജീവിക്കാൻ നിവൃത്തിയില്ലാതെ ശരീരം കൊടുക്കാൻ വരുന്നവരല്ല'

ഗൾഫിൽ ശരീരകച്ചവടം നടത്തുന്നവരിൽ ഭൂരിപക്ഷവും മലയാളത്തിലെ സിനിമാ സീരിയൽ രംഗത്തുള്ളവരാണെന്ന് ഗൾഫിലെ പ്രമുഖനായ സുഹൃത്ത് തന്നോട് പറഞ്ഞെന്നും ശാന്തിവിള ദിനേശൻ വെളിപ്പെടുത്തി. ഗൾഫിൽ മാത്രമല്ല, കാനഡയിലും അമേരിക്കയിലുമൊല്ലാം ഉദ്ഘാടനങ്ങൾക്ക് പോവുന്നത് ഇതിനാണ്. പർദയുണ്ടെങ്കിൽ ആരും അറിയില്ല. ആരും തുറിച്ച് നോക്കുകയുമില്ല.
വയറ്റിപ്പിഴപ്പിന് വേണ്ടി പണ്ട് നടിമാർ കിടന്ന് കൊടുത്തിരിക്കാം. പക്ഷെ ഇന്ന് ഒരു സീരിയലിൽ അഭിനയിച്ചാൽ ദിനം പ്രതി 5000 രൂപ മിനിമം കിട്ടാവുന്ന തരത്തിലേക്ക് അവസരങ്ങളുണ്ട്. അതൊന്നും പോരായെന്ന് പറഞ്ഞ് ഗൾഫിൽ ഉദ്ഘാടനത്തിന് പോവുന്നവരെക്കുറിച്ച് ആലോചിക്കുമ്പോൾ തനിക്ക് പുച്ഛവും വിഷമവും തോന്നിയെന്നും ശാന്തിവിള ദിനേശൻ പറഞ്ഞു.
ആദ്യ കാലത്ത് കുറച്ച് സീരിയസ് വേഷങ്ങൾ ചെയ്ത് പിന്നെ കോമഡി വേഷങ്ങൾ ചെയ്ത ആജാനുബാഹുവായ നടി, മലയാള സിനിമയിൽ നിങ്ങൾക്ക് ആരെ വേണമെന്ന് പറ, പണം ഓരോന്നിനും വ്യത്യാസമായിരിക്കും. പറഞ്ഞ പണം കൊടുക്കാൻ തയ്യാറാണെങ്കിൽ ആരെ വേണമെങ്കിലും ഉദ്ഘാടനത്തിന് കൊണ്ട് വരാമെന്ന് പറഞ്ഞത്രെ. അവർ പറഞ്ഞ് ശരിയാണോയെന്ന് സുഹൃത്ത് എന്നോട് ചോദിച്ചു, എനിക്കറിയില്ലെന്ന് ഞാൻ പറഞ്ഞു.
വിശദമായി ഫോൺ മുഖേനെ ഇക്കാര്യങ്ങളെക്കുറിച്ച് പിന്നീട് സംസാരിക്കുമെന്നും ശാന്തിവിള ദിനേശൻ പറഞ്ഞു. പൊതുവെ മലയാള സിനിമാ രംഗത്തുള്ളവരെക്കുറിച്ച് തുറന്നടിക്കുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശൻ. സൂപ്പർ താരങ്ങളെ വരെ വിമർശിക്കാൻ ഇദ്ദേഹം മടി കാണിക്കാറില്ല.


Click it and Unblock the Notifications