അല്ലെങ്കിൽ കാവേരിയുടെ കാര്യം കഷ്ടമായേക്കും; ഈ പ്രശ്നം പറഞ്ഞാണ് തെറ്റിയത്, എന്നിട്ടിപ്പോൾ ചെയ്യുന്നത്
കഴിഞ്ഞ ദിവസമാണ് സംവിധായകൻ സൂര്യ കിരണിന്റെ മരണ വാർത്ത പുറത്ത് വന്നത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. മരണത്തിന് പിന്നാലെയാണ് സൂര്യ കിരണിന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ജനശ്രദ്ധയിലേക്ക് വരുന്നത്. നടി കാവേരിയുടെ മുൻ ഭർത്താവാണ് സൂര്യ കിരൺ. സംവിധാനത്തിലും സിനിമാ നിർമാണത്തിലും സൂര്യ കിരണിന് പരാജയങ്ങൾ വന്നു. സാമ്പത്തിക നഷ്ടങ്ങൾ വന്നതോടെയാണ് വിവാഹ ബന്ധം പിരിഞ്ഞതെന്ന് റിപ്പോർട്ടുകളുണ്ട്. സൂര്യ കിരണിനെക്കുറിച്ചും കാവേരിയെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞാടിയ പങ്കജവല്ലി എന്ന സ്വഭാവ നടിയുടെ ചെറുമകളാണ് കാവേരിയെന്ന് ശാന്തിവള ദിനേശ് ചൂണ്ടിക്കാട്ടുന്നു. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും കാവേരി അഭിനയിച്ചു. തിരുവല്ല കാവുംഭാഗം സ്വദേശിയാണ്. 'അവന് വല്ലിഡാരു ഇസ്ട പഡാരു' എന്ന തെലുങ്ക് സിനിമയിലൂടെ നന്തി അവാർഡ് നേടി. ഉദ്യാനപാലകൻ എന്ന സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് ഒരു പാർട്ടി വെച്ചിരുന്നു. അവിടെയാണ് ഞാൻ അവസാനമായി കാവേരിയെ കണ്ടത്. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് കാവേരിയും സൂര്യ കിരണും മാനസികമായി അടുക്കുന്നത്.

രണ്ട് വീട്ടുകാരും വിവരം അറിഞ്ഞു. ഇവരുടെ സമ്മതത്തോടെ 2005 മെയ് ഒന്നാം തിയതി കാവേരിയും സൂര്യ കിരണും വിവാഹിതരായി. നന്നായിട്ട് ജീവിച്ച് പോകവെ എവിടെയോ വെച്ച് അവർ തമ്മിൽ മാനസികമായി അകന്നു. കാവേരി തിരുവല്ലയിലേക്ക് മടങ്ങിപ്പോന്നു. പിരിഞ്ഞതിന് കാരണമായി ചിലർ പറയുന്നത് കാവേരിക്ക് കാവുംഭാഗത്തുള്ള കണ്ണായ സ്ഥലം വിറ്റെന്നും സിനിമാ നിർമാണത്തിൽ സൂര്യ കിരണിന് അടിപറ്റിയെന്നുമാണ്. സാമ്പത്തിക പ്രശ്നങ്ങളാണെന്നും സൂര്യ കിരൺ മദ്യപാനിയായിരുന്നെന്നും പറയുന്നു.
ഇതിലേത് കാരണം ആണെന്ന് എനിക്കറിയില്ല. കാവേരി തിരുവല്ലയിലേക്ക് വന്നു. സൂര്യ കിരൺ കുറേക്കാലം ഹൈദരാബാദിൽ കഴിഞ്ഞു. അത് കഴിഞ്ഞ് മദ്രാസിലേക്ക് പോയി. എന്തായാലും കഷ്ടമായി പോയെന്നേ പറയാനുള്ളൂ. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം വിളിച്ച പത്ര സമ്മേളനത്തിൽ താനും കാവേരിയുമായുള്ള ദാമ്പത്യ ജീവിതം തകർന്നെന്ന് പറയുകയും ക്യാമറയുടെ മുന്നിൽ നിന്ന് കരയുകയും ചെയ്തപ്പോൾ എനിക്ക് കഷ്ടം തോന്നി.

എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടെങ്കിൽ മാറി ആ ചെറുപ്പക്കാരനൊപ്പം കാവേരി ജീവിക്കണമെന്ന് ഞാൻ പറഞ്ഞേനെ. അത്രയ്ക്ക് എനിക്ക് വേദന തോന്നിയെന്നും ശാന്തിവിള ദിനേശ് പറയുന്നു. മദ്രാസിൽ വന്നെങ്കിലും അയാൾ സഹോദരി സുചിതയുടെ കൂടെ ആയിരുന്നിരിക്കില്ല താമസം. കാരണം സുചിത കുടുംബ ജീവിതം നയിക്കുകയാണ്. അമ്മയുടെ കൂടെയായിരിക്കും താമസിച്ചത്.
ചെന്നെെയിലെ ആശുപത്രിയിൽ കിടന്നപ്പോൾ ജീവിതത്തിലുണ്ടായ താളപ്പിഴവുകളെക്കുറിച്ച് അയാൾ ആലോചിച്ചിരിക്കാം. കാവേരി ആ സമയത്തൊന്നും ആശുപത്രിയിൽ പോയി കണ്ടില്ലെന്നും പറയുന്നു. രസകരമായ കാര്യം എന്തെന്നാൽ സിനിമ നിർമ്മിച്ച് സകലതും നശിപ്പിച്ച പ്രശ്നം പറഞ്ഞ് കാവേരി സൂര്യ കിരണുമായി തെറ്റിയെങ്കിലും ഇപ്പോൾ കാവേരി നാല് ഭാഷകളിലായി ഒരു പടം നിർമ്മിച്ച് സംവിധാനം ചെയ്യുന്നു.
വല്ല ആവശ്യമുണ്ടോ എന്ന് ഞാൻ ചോദിക്കും. എന്തായാലും വലിയ വിജയം ആകട്ടെ. അല്ലെങ്കിൽ കാവേരിയുടെ കാര്യം വലിയ കഷ്ടമാകാൻ സാധ്യതയുണ്ട്. നടൻ ലാലിന്റെ ബന്ധുവായ ആൽബിയാണ് ക്യാമറമാനെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.


Click it and Unblock the Notifications











