മദിരാശിയിൽ അനൗദ്യോഗിക ഭാര്യയായത് ആദ്യത്തെ തെറ്റ്; മതം മാറി പേര് നസീറ എന്നാക്കി; ജയഭാരതിയെക്കുറിച്ച് സംവിധായകൻ
മലയാള സിനിമാ രംഗത്ത് ഒരു കാലത്ത് സജീവമായിരുന്ന നായിക നടിയാണ് ജയഭാരതി. സിനിമാ രംഗത്ത് നിന്നും ഏറെക്കാലമായി ജയഭാരതി മാറി നിൽക്കുകയാണ്. കരിയറിൽ തിളങ്ങി നിന്ന കാലത്ത് ശ്രദ്ധേയമായ നിരവധി സിനിമകളിൽ നടി അഭിനയിച്ചു. ജയഭാരതിയുടെ സ്വകാര്യ ജീവിതവും അക്കാലത്ത് വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. നിർമാതാവ് ഹരി പോത്തനായിരുന്നു ജയഭാരതിയുടെ ആദ്യ പങ്കാളി. ഇദ്ദേഹവുമായി പിരിഞ്ഞ ശേഷം നടൻ സത്താറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്.
സത്താറുമായും ജയഭാരതി പിന്നീട് വേർപിരിയുകയാണുണ്ടായത്. ജയഭാരതിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ജയഭാരതിക്ക് പങ്കാളികളെ തെരഞ്ഞെടുത്തതിൽ തെറ്റ് പറ്റിയെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ഹരി പോത്തൻ ക്രിസ്ത്യാനി ആണെന്നതോ ഒരു ഭാര്യയും മക്കളുമുള്ള ആളാണെന്നോ ചിന്തിക്കാതെ മദിരാശിയിലെ അനൗദ്യോഗിക ഭാര്യയായതാണ് ആദ്യത്തെ തെറ്റ്. സത്താറെന്ന യഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ ആളെ വിവാഹം ചെയ്ത് മതം മാറി മകനായ ശേഷം ഉപേക്ഷിക്കേണ്ടി വന്നതാണ് അടുത്ത തെറ്റെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

സത്താറിനെ വെച്ച് സീരിയൽ ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങളും സംവിധായകൻ പങ്കുവെച്ചു. വേർപിരിഞ്ഞെങ്കിലും മകനെ കാണണമെന്ന് തോന്നുമ്പോൾ അദ്ദേഹം മദ്രാസിൽ പോകും. അവന്റെ ആവശ്യങ്ങളെല്ലാം ചെയ്ത് കൊടുക്കുമെന്ന് സത്താർ ചിരിച്ച് കൊണ്ട് പറയുമായിരുന്നു. അവർ എന്തിന് വേർപിരിഞ്ഞു എന്ന് ഞാൻ ചോദിച്ചിട്ടില്ല. പക്ഷെ സംസാരിക്കുമ്പോൾ ഒരിക്കൽ പോലും അവരെക്കുറിച്ച് ഒരു കുറ്റവും പറഞ്ഞിട്ടില്ല. വേർപിരിഞ്ഞ ശേഷം സത്താർ രണ്ട് വിവാഹം ചെയ്തു.
പക്ഷെ മനസ് നിറയെ ജയഭാരതി ആയിരുന്നു. വേറൊരു ഭാര്യ ഉണ്ടായിട്ടും സത്താറിന്റെ അവസാന നാളുകളിൽ ജയഭാരതിയും മകനും ആശുപത്രിയിൽ നിന്നു. അത് ജയഭാരതിയുടെ മഹത്വമാണെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ജയഭാരതി വിവാഹക്കാര്യം ഒരു മാധ്യമപ്രവർത്തകനിൽ നിന്നും മറച്ച് വെച്ചപ്പോഴുണ്ടായ സംഭവവും ശാന്തിവിള ദിനേശ് ഓർത്തു. ജയഭാരതി പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ മെറിലാന്റിൽ വെച്ച് ജയഭാരതിയുടെ അഭിമുഖം എടുത്തു.

പ്രേമത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ചോദിച്ചപ്പോൾ ജയഭാരതി മുഴുവൻ കാര്യങ്ങളും നിഷേധിച്ചു. അവർ പറഞ്ഞത് വെച്ച് കല്യാണം ഉടനെയില്ല എന്ന് തലക്കെട്ട് വെച്ച് ഇന്റർവ്യൂ എഴുതി റെഡിയാക്കി. പോസ്റ്റ് ചെയ്യാൻ പോകുമ്പോഴാണ് തിരുവനന്തപുരത്ത് സത്താറും ജയഭാരതിയും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന്റെ പാർട്ടി നടക്കുന്ന കാര്യം അദ്ദേഹം അറിഞ്ഞത്. നസീറ എന്ന പേര് സ്വീകരിച്ച് അവർ മുസ്ലിം മതത്തിലേക്ക് മാറുകയും ചെയ്തു.
കല്യാണം ഉടനെയില്ല എന്ന തലക്കെട്ട് തിരുത്തി ഇനി കല്യാണം ഉടനെയില്ല എന്നാക്കുകയാണ് മാധ്യമപ്രവർത്തകൻ ചെയ്തതെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം. 2019 ലാണ് സാത്താർ മരിക്കുന്നത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് ജയഭാരതി അധികമെവിടെയും സംസാരിക്കാറില്ല.
ഒരു ഘട്ടത്തിൽ കരിയറിൽ നിന്നും മാറി നിന്ന ജയഭാരതി പിന്നീട് സിനിമയിലേക്ക് തിരിച്ച് വന്നില്ല. രതിനിർദേവം ഉൾപ്പെടെയുള്ള അനശ്വര സിനിമകളിലൂടെ ജയഭാരതിയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. മകൻ കൃഷ് ജെ സാത്താർ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications