നസീറിനേക്കാള്‍ പ്രതിഫലം വാങ്ങിയ ഷീല, പിണക്കം മാറാത്ത താരജോഡികള്‍; ശാന്തിവിള ദിനേശ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീല. ഷീലയുടെ നിരവധി സിനിമകള്‍ ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നവയാണ്. ചെമ്മീനിലെയും കള്ളിച്ചെല്ലമ്മയിലെയും അടക്കമുള്ള കഥാപാത്രങ്ങള്‍ ഷീലയെന്ന നടിയെ അടയാളപ്പെടുത്തുന്നവയാണ്. പുതിയ കാലത്തും ഷീല അഭിനയിച്ച സിനിമകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇവിടം സ്വര്‍ഗമാണ്, തസ്‌കര വീരന്‍, മനസിനക്കരെ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ മലയാളികള്‍ ഒരിക്കലും മറക്കാത്തവയാണ്.

നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഷീലയും പ്രേം നസീറും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കോമ്പോയാണ്. മലയാളം സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രണയ ജോഡികളായി അഭിനയിച്ചിട്ടുള്ളതും ഇവര്‍ രണ്ടു പേരുമാണ്. 130 സിനിമകളില്‍ ജോഡികളായി അഭിനയിച്ച് ഗ്വിന്നസ് റെക്കോര്‍ഡ് ഇട്ടിട്ടുണ്ട്. എന്നാല്‍ ഇടക്കാലത്ത് പ്രേം നസീറും ഷീലയും തമ്മില്‍ പിണങ്ങിയിരുന്നു. ഇതിന് ശേഷം ഇരുവരും ഒന്നിച്ച് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടില്ല.

Sheela

ഇരുവരെയും വീണ്ടും ഒരുമിച്ച് അഭിനയിപ്പിക്കാന്‍ സംവിധായകനും പ്രൊഡ്യൂസറുമായ കുഞ്ചാക്കോ ശ്രമിച്ചിരുന്നു. അങ്ങനെ ഇരുവരും തുമ്പോലാര്‍ച്ച എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. എന്നാല്‍ അതിന് ഷീല ആദ്യ ഘട്ടത്തില്‍ സമ്മതിച്ചിരുന്നില്ലെന്ന് പറയുകയാണ് സംവിധായകന്‍ ശാന്തി വിള ദിനേശ്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

കുഞ്ചായ്‌ക്കോയ്ക്ക് നസീറിനെയും ഷീലയെയും ഒന്നിപ്പിക്കുന്ന ഒരു ചിത്രം ചെയ്യണമെന്ന് ഉണ്ടായിരുന്നു. താന്‍ സംവിധാനം ചെയ്യുന്ന അവസാന ചിത്രം പ്രേം നസീറും ഷീലയും ഒന്നിക്കുന്ന ചിത്രമായിരിക്കണമെന്നായിരുന്നു കുഞ്ചാക്കോയുടെ ആഗ്രഹം. കുഞ്ചാക്കോയുടെ ആഗ്രഹം നിരസിക്കുന്ന് ശരിയല്ലെന്നും അഭിനയിക്കണമെന്നും ഭര്‍ത്താവ് രവിചന്ദ്രന്‍ ഷീലയെ നിര്‍ബന്ധിച്ചു. നായകന്‍ നസീര്‍ ആണ്. നസീറിനോട് അത്രയ്ക്ക് വിരോധവും വാശിയുമുണ്ടെങ്കില്‍ അയാളെക്കാള്‍ പ്രതിഫലം ചോദിക്ക്. ഇതാണ് രവിചന്ദ്രന്‍ പറഞ്ഞുകൊടുത്ത ബുദ്ധിയെന്നും ശാന്തിവിള ദിനേശ് പറയുന്നു.

'പ്രേം നസീറിനേക്കാള്‍ പ്രതിഫലം തന്നാല്‍ അഭിനയിക്കാമെന്ന് പറ. നീ ഒരു സിനിമ നടിയാണ്. അഭിനയമാണ് നിന്റെ തൊഴില്‍. ആരാണ് കൂടെ അഭിനയിക്കുന്നതെന്ന് നീ ശ്രദ്ധിക്കേണ്ട ഒരു കാര്യവുമില്ലെന്ന് രവിചന്ദ്രന്‍ ഷീലയോട് പറഞ്ഞു. അങ്ങനെ ഷീലയെ ബുക്ക് ചെയ്യാന്‍ വന്ന നവോദയ അപ്പച്ചനോട് ഷീല ചോദിച്ചു പ്രേം നസീറിന് തുമ്പോലാര്‍ച്ചയില്‍ എത്രയാണ് പ്രതിഫലം കൊടുക്കുന്നത് എന്ന്.

Sheela

പ്രേം നസീര്‍ മറ്റുള്ളവരുടെ കയ്യില്‍ നിന്ന് വാങ്ങുന്നത് 50000-60000 ഒക്കെയാണ്. പക്ഷെ ഉദയ അത്രയും കൊടുക്കാറില്ലെന്ന് പറഞ്ഞു. നസീറിനേക്കാള്‍ പ്രതിഫലം ചോദിച്ചാല്‍ അപ്പച്ചന്‍ പോയിക്കോളുമെന്നാണ് ഷീല കരുതിയത്. പ്രേം നസീറിന് എത്ര പ്രതിഫലം നല്‍കുമെന്ന് ചോദിച്ചപ്പോള്‍ 30000 കൊടുക്കുമെന്ന് പറഞ്ഞു. അപ്പോള്‍ ഷീല പറഞ്ഞു, എനിക്ക് 35,000 തരണമെന്ന്. ഒരു അക്ഷരം പോലും പറയാതെ 10000 രൂപ അഡ്വാന്‍സ് കൊടുത്ത് ഷീലയെ ബുക്ക് ചെയ്തു,' ശാന്തിവിള ദിനേശ് പറഞ്ഞു.

സെറ്റില്‍ രവിചന്ദ്രനൊപ്പമാണ് ഷീല ഉദയയില്‍ ചെന്നത്. ആരോമല്‍ ചേകവരെ മികവില്‍ മികച്ചേരി വീട്ടില്‍ തുമ്പോലാര്‍ച്ച തൃപ്പങ്ങോട്ടപ്പന്റെ മുന്നില്‍ വെച്ച് കണ്ടുമുട്ടുന്ന സീനാണ് ആദ്യം എടുത്തത്. അവിടെ വെച്ച് നിറഞ്ഞ മിഴികളോടെ തുമ്പോലാര്‍ച്ച ആരോമലിനോട് ചോദിച്ച ആദ്യ ഡയലോഗ്, എത്രനാളത്തെ കാത്തിരിപ്പിന് ശേഷമാണ് അങ്ങയെ കണ്ടുമുട്ടുന്നത് എന്നായിരുന്നു എന്നും ഇത് ഇരുവരുടെയും പിണക്കത്തെക്കുറിച്ച് കൂടി ഉള്‍ക്കൊള്ളുന്ന പോലെയുള്ള ഡയലോഗ് ആയി തനിക്ക് തോന്നിയെന്നും ശാന്തി വിള ദിനേശ് കൂട്ടിച്ചേര്‍ത്തു.

Read more about: sheela prem nazir
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X