മോഹൻലാലിന്റെ നായികയ്ക്ക് ഇന്ന് മാനം വിറ്റ് ജീവിക്കേണ്ടി വരുന്നു; കഷ്ടം തോന്നി; ശാന്തിവിള ദിനേശ്
മലയാള സിനിമയിലെ സംഭവ വികാസങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ മടിയില്ലാത്ത സംവിധായകനാണ് ശാന്തിവിള ദിനേശ്. സീരിയൽ രംഗത്തും സിനിമാ രംഗത്തും സാന്നിധ്യം അറിയിച്ച ശാന്തിവിള ദിനേശ് സൂപ്പർതാരങ്ങളായ മോഹൻലാലിനെയും മമ്മൂട്ടിയെയും പോലും ശക്തമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ചില വിഷയങ്ങളിൽ ഇവർക്കനുകൂലമായ നിലപാടും ശാന്തിവിള ദിനേശ് സ്വീകരിച്ചു. പലപ്പോഴും വിവാദങ്ങളിലും ശാന്തവിള ദിനേശ് അകപ്പെട്ടിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുൾപ്പെടെ സംവിധായകനെതിരെ രംഗത്ത് വന്ന സാഹചര്യം ഉണ്ടായി.
എന്നാൽ തുടർന്നും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ നിന്നും ശാന്തിവിള ദിനേശ് പിന്നോട്ട് പോയില്ല. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ നിരവധി വിഷയങ്ങളിൽ ശാന്തിവിള ദിനേശ് തന്റെ നിലപാട് വ്യക്തമാക്കി. ഇപ്പോഴിതാ നടിമാർക്ക് ജീവിതത്തിൽ നേരിടേണ്ടി വരുന്ന ദുരിതങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ. നടി കുമ്പളങ്ങി ബീനയെ വീട്ടുകാർ കൈവിട്ട സംഭവത്തെക്കുറിച്ച് സംസാരിക്കവെയാണ് ശാന്തിവിള ചില തുറന്ന് പറച്ചിലുകൾ നടത്തിയത്.

മോഹൻലാലിനൊപ്പം അഭിനയിച്ച ഒരു നടിക്ക് ഇന്ന് ശരീരം വിറ്റ് ജീവിക്കേണ്ടി വരുന്നെന്ന് ശാന്തിവിള പറയുന്നു. 'മോഹൻലാലിന്റെ സിനിമയിൽ നായികയായ, പ്രശസ്തയായ നർത്തകിയുടെ മകളായ നല്ല സ്കിൻ ടോണുള്ള നടി ഗൾഫ് രാജ്യങ്ങളിൽ ഒരു നേരം കിടക്ക പങ്കിടാൻ 35000 രൂപ വാങ്ങി ശരീരം വിറ്റ് ജീവിക്കുന്നു. അവർ കല്യാണമൊന്നും കഴിച്ചിട്ടില്ല. ചെറുപ്പക്കാരിയാണ്'
'നടിയുടെ അവസ്ഥ അറിഞ്ഞപ്പോൾ എനിക്ക് ഭയങ്കര കഷ്ടം തോന്നി. അവിടത്തെ ഏജന്റുമാർ കാണിക്കുന്ന ഫോട്ടോ എന്റെ സുഹൃത്ത് അയച്ച് തന്നു. ആ കുട്ടിയുടെ ജീവിതം തീർന്നില്ലേ. മോഹൻലാലിന്റെ നായികയായിട്ട് പോലും പിടിച്ച് നിൽക്കാൻ പറ്റാതെ ശരീരം വിറ്റു,' ശാന്തിവിള ദിനേശ് പറഞ്ഞതിങ്ങനെ.

കുടുംബത്തിന് വേണ്ടി ജീവിച്ച് അവസാനം രക്തസാക്ഷികളാകുന്നത് പലപ്പോഴും നടിമാരാണെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ഓർമ്മയില്ലാതെ കഴിയുന്ന നടി കനകലതയെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ചേച്ചിയോ മറ്റോ ആണ് അവരെ നോക്കുന്നത്. ഇടയ്ക്ക് നമ്പർ മാറി കനകലതയുടെ ചേച്ചി വിളിച്ചു. ഞാൻ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നെന്നും ശാന്തിവിള ഓർത്തു.
നടി സുകുമാരിയുടെ അന്ത്യാഭിലാഷം കേരളത്തിൽ അടക്കം ചെയ്യണമെന്നായിരുന്നു. എന്നാൽ മകൻ അതിന് തയ്യാറായില്ല. അവസാന കാലത്ത് സുകുമാരിക്ക് സൗജന്യ ചികിത്സ നൽകേണ്ടി വന്നു. ഓടി നടന്ന് അഭിനയിച്ച് സമ്പാദിച്ച നടിയായിരുന്നു സുകുമാരിയെന്നും അവർക്ക് സൗജന്യ ചികിത്സ നൽകേണ്ട സാഹചര്യം വന്നെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ഇപ്പോൾ കുടുംബം കൈവിട്ട ബീന കുമ്പളങ്ങിക്ക് എല്ലാ വിധ സഹായങ്ങളും ലഭിക്കേണ്ടതുണ്ടെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് നടി കുമ്പളങ്ങി ബീനയ്ക്ക് അഗതി മന്ദിരത്തിലേക്ക് താമസം മാറേണ്ടി വന്നത്. അനിയത്തിയും കുടുംബവും ഉപദ്രവിക്കുന്നെന്നും അമ്മ സംഘടന തനിക്ക് നിർമ്മിച്ച് തന്ന വീട് കൈക്കലാക്കാൻ ശ്രമിക്കുന്നെന്നുമാണ് ബീന ആരോപിച്ചത്. സീമ ജി നായരാണ് നടിയെ സഹായിക്കാൻ എത്തിയതും അഗതി മന്ദിരത്തിലേക്ക് മാറ്റിയതും. അറുപതിലധികം സിനിമകളിൽ അഭിനയിച്ച നടിയാണ് കുമ്പളങ്ങി ബീന. ഭർത്താവ് മരിച്ച നടി ഒറ്റയ്ക്കാണ്.


Click it and Unblock the Notifications