അമലയോട് അന്ന് തോന്നിയ പ്രണയം! നാഗാര്‍ജുനയെ വിവാഹം ചെയ്തത്! ആ കഥകളൊക്കെ റഹ്‌മാന്‍ പറയാന്‍ കാരണം?
യൂട്യൂബ് ചാനലുമായി സജീവമാണ് ശാന്തിവിള ദിനേശ്. തന്റെ സിനിമാജീവിതത്തെക്കുറിച്ചും, സഹപ്രവര്‍ത്തകരെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിക്കാറുണ്ട്. നടന്‍ റഹ്‌മാനെക്കുറിച്ച് പറഞ്ഞുള്ളൊരു വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു. 16 വയസുള്ളപ്പോഴാണ് റഹ്‌മാന് സിനിമയില്‍ നിന്നും അവസരം ലഭിക്കുന്നത്. അതും സാക്ഷാല്‍ പി പത്മരാജന്‍ ചിത്രത്തിലേക്ക്. റഷീന്‍ റഹ്‌മാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ആറടി രണ്ടിഞ്ച് ഉയരക്കാരനും മലപ്പുറം മഞ്ചേരി സ്വദേശിയുമായ റഹ്‌മാനെ പത്മരാജന് ഇഷ്ടമായി.
ഊട്ടിയില്‍ കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുകയായിരുന്നു റഹ്‌മാന്‍. ജോസ് പ്രകാശിന്റെ മകളുടെ സ്‌കൂളിലായിരുന്നു റഹ്‌മാന്‍ പഠിച്ചിരുന്നത്. കൂടെവിടെ എന്ന ചിത്രം നിര്‍മ്മിച്ചത് പ്രേംപ്രകാശായിരുന്നു. അല്ലെങ്കില്‍ ആ സ്‌കൂളില്‍ നിന്നും ഒരു കുട്ടിയെ സിനിമയിലേക്കോ, അവിടെ സിനിമ ഷൂട്ടിംഗോ ഒന്നും നടക്കില്ല. മമ്മൂട്ടിക്കും സുഹാസിനിക്കും ഒപ്പമായിരുന്നു റഹ്‌മാന്‍ അഭിനയിച്ചത്. രവി പൂത്തൂരാനായി അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെച്ചു. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ സമയമായിരുന്നു. അന്നത്തെ താരമൂല്യമുള്ള സംവിധായകരുടെയൊക്കെ ചിത്രങ്ങളില്‍ നിറയെ അവസരങ്ങള്‍ റഹ്‌മാന് കിട്ടി.

പെട്ടെന്ന് തന്നെ താരമായി ഉദിച്ചുയര്‍ന്നു. രോഹിണിയായിരുന്നു ലക്കി ഹീറോയിന്‍. പിന്നെ ശോഭനയും. രക്ഷാകര്‍ത്താക്കളൊന്നും റഹ്‌മാനൊപ്പം വരാറില്ലായിരുന്നു. രോഹിണിയുടെയും ശോഭനയുടെയും പേര് ചേര്‍ത്തുള്ള ഗോസിപ്പുകളൊക്കെ അന്ന് പ്രചരിച്ചിരുന്നു. അതൊന്നും അദ്ദേഹം കാര്യമാക്കിയിരുന്നില്ല. അടുത്തിടെയായിരുന്നു റഹ്‌മാന്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. അമലയോടായിരുന്നു ആദ്യം പ്രണയം തോന്നിയത്. കണ്ണേ കനിയമുദേ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്.
റഹ്‌മാനേക്കാളും പ്രശസ്തിയില്‍ പോയതോടെയായിരുന്നു അമല അദ്ദേഹത്തെ ഒഴിവാക്കിയത്. നാഗാര്‍ജുനയെ വിവാഹം ചെയ്യുകയായിരുന്നു. എആര്‍ റഹ്‌മാന്റെ ഭാര്യ സഹോദരി മെഹ്‌റുന്നീസയെ റഹ്‌മാന്‍ വിവാഹം കഴിച്ചു. രണ്ട് പെണ്‍കുട്ടികളുമായി. ഇനി ആ കഥ പറയണോ എന്ന് അദ്ദേഹം ആലോചിക്കണമായിരുന്നു. അമലയെക്കുറിച്ച് ഇനി പറയണോ എന്ന് അദ്ദേഹം ഓര്‍ക്കുന്നത് നല്ലതാണ്. മക്കളൊക്കെ വിവാഹപ്രായമെത്തിയതല്ലേ. അതേക്കുറിച്ച് മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications











