'കാവ്യയുടെയും ദിലീപിന്റെയും പ്രണയം ഉറപ്പിക്കാനെടുത്ത സിനിമ; ദിലീപ് വിചാരിച്ചത് പോലെ ആയിരുന്നില്ല'; ശാന്തിവിള
മലയാള സിനിമാ താരങ്ങളെക്കുറിച്ച് തുറന്നടിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സൂപ്പർ താരങ്ങളെ വരെ വിമർശിക്കാൻ ശാന്തിവിള ഒരു മടിയും കാണിക്കാറില്ല. ബംഗ്ലാവിൽ ഔത എന്ന ഒറ്റ സിനിമയേ സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും സിനിമാ താരങ്ങളെക്കുറിച്ച് ആധികാരികതയോടെ ആണ് ശാന്തിവിള ദിനേശ് സംസാരിക്കാറ്.
ഇപ്പോഴിതാ അടൂർ ഗോപാല കൃഷ്ണനെതിരെ ആണ് ശാന്തിവിള രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. മോഹൻലാൽ നല്ലവനായ റൗഡി ആണെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.

ഇതാണ് ശാന്തിവിളയെ ചൊടിപ്പിച്ചത്. മോഹൻലാലിന്റെ നല്ല സിനിമകൾ എണ്ണിപ്പറഞ്ഞാണ് അടൂരിന് ശാന്തിവിള മറുപടി നൽകിയത്. ഇതിനൊപ്പം അടൂരിന്റെ സിനിമകളിലെ പോരായ്മകളും ചൂണ്ടിക്കാട്ടി.
അടൂർ ചെയ്ത പിന്നെയും എന്ന സിനിമയെ ശാന്തിവിള ദിനേശ് കുറ്റപ്പെടുത്തി. കാവ്യ-ദിലീപ് പ്രണയം ഉറപ്പിക്കാനാണ് ഈ സിനിമ ചെയ്തതെന്ന് തോന്നുന്നെന്ന് ശാന്തിവിള തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം.

'ആനുകാലിക വിഷയം വെച്ച് അടൂർ സിനിമ ചെയ്താൽ പൊളിയും എന്നതിന് കാവ്യയെയും ദിലീപിനെയും വെച്ച് ചെയ്ത പിന്നെയും എന്ന സിനിമയുടെ ഉദാഹരണം നമുക്ക് മുന്നിലുണ്ട്'
'ഹതഭാഗ്യനായ മനുഷ്യനായിരുന്നല്ലോ ചാക്കോ. സെക്കന്റ് ഷോ കഴിഞ്ഞ് വീട്ടിലേക്ക് പോവാൻ നിൽക്കുമ്പോൾ വഴിയെ പോയ കാറിന് കൈ കാണിച്ചു'
'സുകുമാരക്കുറുപ്പ് എന്ന ദ്രോഹിയും അയാളുടെ ബന്ധുക്കളും ചേർന്ന് ചാക്കോ എന്ന മനുഷ്യനെ കൊന്നില്ലേ. ആ സംഭവത്തിന്റെ ചൂടാറും മുന്നേ തന്നെ ഈ വിഷയത്തെക്കുറിച്ച് സംവിധായകൻ ബേബി എൻഎച്ച് 47 എന്ന സിനിമ ചെയ്തു. നന്നായിട്ട് കലക്ഷൻ നേടി പടം'

'ഈ കഥ എടുത്ത് അടൂർ ഗോപാലകൃഷ്ണൻ പിന്നെയും എന്ന സിനിമയാക്കി കാവ്യയെയും ദിലീപിനെയും നായകനും നായികയും ആക്കി ചെയ്തതെന്ന് എനിക്ക് അറിയില്ല. ഒരു ബോറ് പടം. ദിലീപിന്റെ കാവ്യ മാധവന്റെയും പ്രണയം ഉറപ്പാക്കുന്നതിനെടുത്താണെന്നാണ് ആ സിനിമ കണ്ടപ്പോൾ തോന്നിയത്. അല്ലാതെ പിന്നെയും സിനിമ ആരും ചർച്ച ചെയ്തില്ല'

'ഇങ്ങനെ ഒരു സിനിമയിൽ പ്രതിഫലം വാങ്ങാതെ ആണ് ദിലീപ് ചെന്നതെങ്കിൽ ദിലീപിന് ഈ സിനിമ കൊണ്ട് എന്ത് ഗുണം ഉണ്ടായി എന്ന് ഞാൻ ആലോചിക്കാറുണ്ട്. എലിപ്പത്തായം, സ്വയംവരം പോലെ ഒരു നല്ല സിനിമ ആണെന്ന് കരുതി ആയിരിക്കും ചാടിക്കൊടുത്തത്'
'ഇതേ കഥ വെച്ച് കുറുപ്പ് എന്ന സിനിമ ചെയ്തു. കോടികൾ വാരിയ സിനിമ ആയിരുന്നു. വലിയ മനസുള്ളവർക്കേ മറ്റുള്ളവരെ അംഗീകരിക്കാൻ പറ്റൂ, നമുക്ക് മനസ്സിൽ എന്തെങ്കിലും വ്യക്തി വിരോധം ഉണ്ടെങ്കിൽ അതിനെ നല്ല ഗുണ്ട ചീത്ത ഗുണ്ട എന്ന് പറഞ്ഞല്ല തോൽപ്പിക്കേണ്ടത്'

'അങ്ങോട്ട് വിളിച്ച് അങ്ങുന്നയുടെ ഒരു പടത്തിൽ മുഖം കാണിക്കാൻ അവസരം തരണം എന്ന് മോഹൻലാൽ പറഞ്ഞു കാണില്ല. അദ്ദേഹം അങ്ങനെ അവസരം ചോദിക്കുന്ന ആളല്ല'
'മോഹൻലാൽ എന്ന ആക്ടറെ താറടിച്ച് കാണിക്കാൻ ഈ ചലച്ചിത്ര ഭീഷ്മർ വ്യഗ്രതപ്പെടുന്നത് ഒരുപക്ഷെ മമ്മൂട്ടിയെയും അശോകനെയും വെച്ച് സിനിമ ചെയ്തു, സാറെന്താ എന്നെ വെച്ച് സിനിമ ചെയ്യാത്തതെന്ന് ചോദിക്കാത്തതിന്റെ ചൊരുക്ക് ആയിരിക്കാം'


Click it and Unblock the Notifications











