'മാന്യരായ രണ്ട് പിള്ളേരുടെ അമ്മയാണെന്ന ചിന്തയില്ല, ആ അവസരം മല്ലിക ചേച്ചി മുതലാക്കി, സുകുമാരനുണ്ടാക്കിയ വിവാദം'
നടി മല്ലിക സുകുമാരനെ വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. സാഹചര്യത്തിനനുസരിച്ച് നിലപാട് മാറ്റുന്നയാളാണ് മല്ലിക സുകുമാരനെന്ന് ശാന്തിവിള ദിനേശ് പറയുന്നു. നമ്മുടെ മല്ലിക ചേച്ചിയെ കൊണ്ട് ഞാനൊരു വഴിയാകുന്ന ലക്ഷണമാണ്. വായിക്കുന്നത് ഗീതാഗോവിന്ദം, പണി അമ്പളം പൊളിക്കൽ എന്ന് പറഞ്ഞത് പോലെയാണ് മല്ലിക ചേച്ചിയുടെ പോക്ക്. നന്ദനത്തിലെ കുമ്പിടിയെ പോലെ ചേച്ചി തരാതരം നിലപാടുകൾ മാറ്റും. എന്നിട്ടതിനെ ന്യായീകരിക്കും. മറ്റന്നാൾ ഒരു മടിയുമില്ലാതെ അതിനെ മറിച്ച് പറയും.
മാന്യരായ രണ്ട് പിള്ളേരുടെ അമ്മയാണ് ഞാൻ, ഞാനങ്ങനെ ഓന്ത് നിറം മാറുന്നത് പോലെ മാറിയാൽ അവർക്കാണ് നാണക്കേട് എന്ന ചിന്ത പോലും എന്റെ പ്രിയപ്പെട്ട മല്ലിക ചേച്ചിക്കില്ല. കെ കരുണാകരൻ പ്രതാപിയായിരുന്ന കാലത്ത് അദ്ദേഹം കാർ ആക്സിഡന്റിൽ പെട്ടല്ലോ. അങ്ങനെ വിദഗ്ധ ചികിത്സയ്ക്കായി കരുണാകരൻ അമേരിക്കയ്ക്ക് പോയി. കുറച്ച് നാൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മ ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോയി. രണ്ട് പേരുടെയും ചികിത്സയ്ക്ക് വേണ്ടതൊക്കെ മല്ലിക ചേച്ചിയുടെ ചേട്ടൻ എംഇ പിള്ളയാണ് ചെയ്ത് കൊടുത്തത്. അതിനെ മല്ലിക ചേച്ചി മുതലാക്കി.

കമ്മ്യൂണിസ്റ്റുകാരനായ സുകുമാരനെ കരുണാകരൻ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാനാക്കി. ഒരുപാട് പഴികൾ ഇക്കാര്യത്തിൽ കരുണാകരൻ ഇക്കാര്യത്തിൽ കേട്ടു. കെസ്എഫ്ഡിസിയുടെ കാറിൽ നിലമേലുള്ള തന്റെ വിവാഹമണ്ഡപത്തിലെ കാര്യങ്ങൾ നോക്കാൻ സുകുമാരൻ കറങ്ങിയത് അക്കാലത്ത് വലിയ വാർത്തയായി. മക്കളിൽ ഒരാൾ സ്പഷ്ടമായ കമ്മ്യൂണിസ്റ്റ് ചായ്വ് കാണിക്കുന്നു എന്നറിഞ്ഞപ്പോൾ മല്ലിക ചേച്ചിയും ചെറുതായിട്ട് ചുവന്നു. പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ ഞാൻ കണ്ടിട്ടില്ലെന്ന് പറഞ്ഞ് ചേച്ചി വെച്ചലക്കി. ഇതിനിടയിലാണ് ലൂസിഫറിനിട്ട് മേജർ കോലിട്ടിളക്കിയത്.
ചേച്ചി മേജറെയും മേജറുടെ പാർട്ടിയെയും ശരിക്ക് കളിയാക്കി. ഓരോ പത്മ അവാർഡ് പ്രഖ്യാപനം അടുക്കുമ്പോഴും ദേശീയ അവാർഡ് പ്രഖ്യാപനം നടക്കുമ്പോഴും ചേച്ചി വർത്തമാനം മയപ്പെടുത്തും. പതുക്കെ ചുവപ്പ് ഒന്ന് തുടച്ച് ഓറഞ്ച് പോലെ ആകും. മോഡിയെ പോലെ പ്രധാനമന്ത്രിയെ കണ്ടില്ലെന്ന് പറയും. ഒന്നും തരപ്പെട്ടില്ല എന്ന് തോന്നുമ്പോൾ പിന്നെയും ചേച്ചി വഴി മാറും. ഇപ്പോൾ മോഹൻഭാഗവതിനെയും ആർഎസ്എസിനെയും വെള്ളപൂശുന്ന തിരക്കിലാണ് ചേച്ചി. മോൻ ഹിന്ദിയിൽ അഭിനയിക്കുന്നു. മോന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തുന്നു. ഇതൊക്കെയാകണം ചേച്ചിയുടെ ഈ ചാഞ്ചാട്ടത്തിന് കാരണം. പെറ്റ മനസല്ലേ അവരുടെ ടെൻഷനുകളാകണം. നമുക്കത് വിട്ട് കളയാം എന്നേ എനിക്ക് പറയാനുളളൂയെന്നും ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications
