'സ്വന്തമായി വരുമാനമില്ലാത്ത അവസ്ഥ; ഇങ്ങനെ പറയുന്ന ആളല്ല ശ്രീനിവാസൻ; അസുഖത്തിന് ശേഷം അതിൽ കോൺഷ്യസാണ്'
മലയാള സിനിമാ രംഗത്ത് പ്രസിദ്ധനാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പേരെടുത്ത ശ്രീനിവാസൻ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. അന്നും ഇന്നും നിരവധി പേർ ശ്രീനിവാസന് ആരാധകരുണ്ട്. കഴിഞ്ഞ കുറേ നാളുകളായി ആരോഗ്യ സംബന്ധമായ പ്രശന്ങ്ങളാൽ അവശതയിലാണ് ശ്രീനിവാസൻ. നടന്റെ രൂപത്തിൽ വന്ന മാറ്റം ഏവരെയും ആശങ്കപ്പെടുത്തിയിരുന്നു. പഴയ ആരോഗ്യം തിരിച്ച് പിടിച്ച് കൊണ്ടിരിക്കുകയാണ് ശ്രീനിവാസൻ.
പഴയത് പോലെ സംസാരിക്കാൻ പോലും പറ്റുന്നില്ലെങ്കിലും കാര്യങ്ങൾ തുറന്ന് പറയാൻ ശ്രീനിവാസൻ മടിക്കാറില്ല. അടുത്തിടെ നടൻ നൽകിയ അഭിമുഖങ്ങൾ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിനെക്കുറിച്ച് നടത്തിയ പരാമർശമായിരുന്നു ഇതിലേറെ വിവാദമായത്. മോഹൻലാൽ പ്രേം നസീറിനെ പരിഹസിച്ചെന്നും പുറമേക്ക് നടിക്കുന്ന വ്യക്തിയാണ് ഇദ്ദേഹമെന്നും ശ്രീനിവാസൻ തുറന്നടിച്ചു.

പിന്നാലെ ശ്രീനിവാസന് നേരെ വ്യാപക വിമർശനം വന്നു. മോഹൻലാലിനെ അപഹസിക്കുന്നത് ശ്രീനിവാസന്റെ പതിവാണെന്നും ഇത് ശരിയല്ലെന്നും ആരാധകർ കുറ്റപ്പെടുത്തി. അതേസമയം കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ മോഹൻലാലിനോട് തനിക്ക് വ്യക്തി വൈരാഗ്യം ഇല്ലെന്നും നടനോടൊപ്പം സിനിമ ചെയ്യാൻ തയ്യാറാണെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് ശ്രീനിവാസൻ സംസാരിച്ചത്. ഇതിന് പുറമെ തന്റെ കുടുംബത്തെക്കുറിച്ചും മറ്റും നടൻ സംസാരിച്ചു. ശ്രീനിവാസന്റെ അഭിമുഖത്തെ വിലയിരുത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശൻ.
നേരത്തെ മോഹൻലാലിനെ കുറ്റപ്പെടുത്തിയത് മറക്കാമെന്നും ഈ അഭിമുഖം കണ്ടപ്പോൾ അത് മനസ്സിൽ വെക്കേണ്ട എന്നെനിക്ക് തോന്നിയെന്ന് ശാന്തിവിള ദിനേശൻ വ്യക്തമാക്കി. 'ശ്രീനിചേട്ടൻ ഒരുപാട് കാലം മലയാള സിനിമയിലുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു'

'ശ്രീനി ചേട്ടൻ അസുഖ ബാധിതനായ ശേഷം പൈസയുടെ കാര്യത്തിൽ അൽപ്പം കോൺഷ്യസ് ആയെന്ന് തോന്നുന്നു. കാരണം വന്നയുടനെ പറഞ്ഞത് മര്യാദയ്ക്കുള്ള ഉത്തരം വേണമെങ്കിൽ 5000 രൂപ തരണം, ബോറൻ ഉത്തരങ്ങൾ പറയണമെങ്കിൽ 10000 രൂപ തരണം എന്നാണ്. പിന്നെ ചാനൽ 50000 രൂപ കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ച കഥയും പറഞ്ഞു. ശ്രീനിചേട്ടൻ അങ്ങനെ പൈസയുടെ കാര്യങ്ങൾ പറയുന്ന ആളായിരുന്നില്ല'
'എനിക്ക് തോന്നുന്നു കുറേക്കാലമായി വേറെ വരുമാനമൊന്നും ഇല്ലാത്തത് കൊണ്ടായിരിക്കാം. എന്ന് കരുതിയ ദാരിദ്ര്യമൊന്നും ശ്രീനി ചേട്ടനില്ല. കാരണം സമ്പന്നനാണ്. എങ്കിൽപ്പോലും സ്വന്തമായി വർക്ക് ചെയ്ത് പൈസ വാങ്ങാൻ കഴിയാത്തതിന്റെ അവസ്ഥയിൽ നിന്നായിരിക്കണം 50000 രൂപ പറ്റിച്ച കഥ പറഞ്ഞത്,' ശാന്തിവിള ദിനേശൻ പറഞ്ഞു. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിയ ശേഷം തനിക്ക് പണം നൽകിയില്ലെന്നാണ് ശ്രീനിവാസൻ അഭിമുഖത്തിൽ ആരോപിച്ചത്.
ഒരു ചാനൽ 50000 രൂപ തരാനുണ്ട്. കള്ളൻമാർ ഇതുവരെ തന്നിട്ടില്ല. അഞ്ച് കൊല്ലമായി. ഞാൻ തൃശൂരിൽ തിരക്കഥയെഴുതുന്നതിനിടയിൽ അവാർഡ് ഉണ്ടെന്ന് പറഞ്ഞു. വരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ 50000 രൂപയാണ് എന്ന് പറഞ്ഞ് കുറേ നിർബന്ധിച്ചു. ആളെ വ്യക്തിപരമായി അറിയാവുന്നത് കൊണ്ട് വരാമെന്ന് പറഞ്ഞു. 50000 രൂപയുടെ കവർ തന്നു. കവർ ഫേക്കാണ്. പൈസ തരാം, അക്കൗണ്ട് നമ്പർ അയച്ച് തരണേ എന്ന് പറഞ്ഞു. എന്നാൽ അഞ്ച് കൊല്ലമായിട്ടും പൈസ തന്നില്ലെന്ന് ശ്രീനിവാസൻ തുറന്ന് പറഞ്ഞു.
സിനിമകളിൽ കഴിഞ്ഞ കുറച്ച് നാളുകളായി സജീവമല്ല നടൻ. ആരോഗ്യം തിരിച്ച് കിട്ടിയ ശേഷം നടനെ വീണ്ടും സിനിമകളിൽ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ശ്രീനിവാസന്റെ മക്കളായ ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും സിനിമകളിൽ സജീവമാണ്.


Click it and Unblock the Notifications