ശബ്ദത്തെ നന്നായി വിറ്റെടുത്തു, ഒരുപാട് നിർമാക്കൾക്ക് ദാസേട്ടൻ കാശ് നൽകാനുണ്ട്: ശാന്തിവിള ദിനേശ്

​ഗാന​ഗന്ധർവൻ യേശുദാസിനെ വിമർശിക്കാൻ മടിയില്ലാത്ത ആളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഇപ്പോഴിതാ യേശുദാസിനെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സ്വന്തം ശബ്ദത്തെ നന്നായി വിറ്റെടുത്തയാളാണ് യേശുദാസെന്ന് സംവിധായകൻ പറയുന്നു. അമ്മയ്ക്കൊരു താരാട്ട് എന്ന സിനിമയിൽ പാട്ടുകൾ എഴുതുകയും സം​ഗീതം നൽകുകയും ചെയ്തത് തമ്പി സാറായിരുന്നല്ലോ. രണ്ട് പാട്ടുകൾ ഈ ചിത്രത്തിൽ ദാസേട്ടൻ പാടി. ഒരു പാ‌ട്ട് പി ജയചന്ദ്രൻ ചേട്ടനും.

അച്ഛനും അമ്മയും പിരിഞ്ഞതിന് സ്വയം പഴിച്ചു, സഹപാഠികളുടെ പെരുമാറ്റം മാറി; അൻഷുള കപൂറിന്റെ വാക്കുകൾ
അച്ഛനും അമ്മയും പിരിഞ്ഞതിന് സ്വയം പഴിച്ചു, സഹപാഠികളുടെ പെരുമാറ്റം മാറി; അൻഷുള കപൂറിന്റെ വാക്കുകൾ

ട്രാക്ക് ഒക്കെ എടുത്ത് ചെന്നെെയ്ക്ക് തമ്പി സർ പോയി. യേശുദാസിനെക്കൊണ്ട് പാടിക്കാനാണ് പോയത്. നാളെ പാടേണ്ട സമയം പറയാൻ മാനേജർ തമ്പി സാറിനെ വിളിച്ചു. ഒപ്പം ഒരു കാര്യം കൂടെ പറഞ്ഞു. രണ്ട് പാട്ട് പാടാൻ രണ്ട് ലക്ഷം രൂപ പ്രതിഫലം, ടാക്സ്, ടിഡിഎസ് എല്ലാം കൂടെ ചേർത്ത് 32000 രൂപയും ചേർത്തിടണം എന്ന്. ഒരിക്കലും ശ്രീകുമാരൻ തമ്പിയോട് ഒരു മാനേജർ പറയാൻ പാടില്ലാത്ത കാര്യമാണ് അയാൾ പറഞ്ഞത്.

Santhivila Dinesh  Yesudas

ഹൃദയസരസ്സിലേ പ്രണയ പുഷ്പമേ എഴുതിയ ആളല്ലേ ഒന്നുമല്ലെങ്കിലും തമ്പി സർ. അദ്ദേഹം നിർമ്മിച്ച് സംവിധാനം ചെയ്ത പടങ്ങളിലൊക്കെ യേശുദാസിനെക്കൊണ്ട് പാടിച്ചു. പത്ത് പെെസ ആരെയും അദ്ദേഹം പറ്റിച്ചിട്ടില്ല. എന്നിട്ട് മാനേജർ പറയുന്നു 2,32000 രൂപയുണ്ടെങ്കിൽ ഇങ്ങോട്ട് വന്നാൽ മതിയെന്ന്. അത്രയും കാശ് എന്റെ കയ്യിൽ ഇല്ല. ഒരുകാര്യം ചെയ്യാം, ഒരു പാട്ട് യേശുദാസ് പാടിയാൽ മതിയെന്നായി തമ്പി സർ. പിറ്റേന്ന് പാടിക്കാനായി ചെന്നു. കണ്ടയുടനെ യേശുദാസ് ചോദിച്ചത് എന്താ തമ്പി രണ്ട് പാട്ടുകൾ പാടണം എന്ന് പറഞ്ഞിട്ട് ഒന്നായതെന്നാണ്.

നിങ്ങളുടെ മാനേജർ പറഞ്ഞ നിബന്ധനകളൊന്നും എനിക്ക് മുതലാകില്ല, ഒന്ന് പാടിയാൽ മതി, മറ്റത് കൂടെ ജയൻ പാടിക്കോളും എന്ന് പറഞ്ഞു. ഒരു പാട്ടിന്റെ പെെസ തമ്പി കൊടുത്താൽ മതി, ഞാൻ രണ്ട് പാട്ടും പാടിയേക്കാം എന്നായി യേശുദാസ്. രണ്ട് പാട്ടും യേശുദാസ് തന്നെ പാടി. ഒരുപാട് നിർമാക്കൾക്ക് തരം​ഗിണി പാട്ടിറക്കിയതിന്റെ കാശ് നൽകാനുള്ളയാളാണ് നമ്മുടെ ദാസേട്ടൻ. ഉ​​ദാഹരണത്തിന് ​ഗുഡ് നെെറ്റ് മോഹന്റെ ഇസബെല്ല. കാസറ്റിറങ്ങി സൂപ്പർഹിറ്റായ പാട്ടുകളാണ്.

ജോൺസൺ സം​ഗീതം കൊടുത്ത് കുറുപ്പ് സർ എഴുതിയ പാട്ടുകളാണ്. പക്ഷെ ഒരൊറ്റ പെെസ ​ഗുഡ് നെെറ്റിന് നൽകിയില്ല. യേശുദാസിനോട് തന്നെ പണം കിട്ടാത്ത കാര്യം ​ഗുഡ് നെെറ്റ് മോഹൻ പറഞ്ഞപ്പോൾ അതൊക്കെ മാനേജരോട് ചോദിക്കൂ എന്നായിരുന്നു മറുപടിയെന്ന് ​ഗുഡ് നെെറ്റ് മോഹൻ സർ തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. സ്വന്തം ശബ്ദത്തെ, ആ ശബ്ദത്തോട് മലയാളിക്കുള്ള ഇഷ്ടത്തെ നന്നായി വിറ്റെടുത്ത ​ഗായകൻ തന്നെയാണ് ദാസേട്ടൻ എന്നും ശാന്തിവിള ദിനേശ് പറഞ്ഞു. നേരത്തെ യേശുദാസിന്റെ ദേഷ്യത്തെക്കുറിച്ചും മറ്റും ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്.

Read more about: yesudas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X