നിന്ന നിൽപ്പിൽ മൂന്ന് കോടി, സിദ്ദിഖ് കണ്ണ് നിറഞ്ഞ് കൊണ്ട് പറഞ്ഞത്; ബോഡി​ഗാർഡിന് പിന്നിൽ സംഭവിച്ചത്: ശാന്തിവിള

അന്തരിച്ച സംവിധായകൻ സിദ്ദിഖിനെക്കുറിച്ച് സംസാരിച്ച് ശാന്തിവിള ദിനേശ്. ബോഡിഗാർഡ‍് എന്ന സിനിമയ്ക്ക് പിന്നിൽ നടന്ന ഒരു സംഭവമാണ് ഇദ്ദേഹം യൂട്യൂബ് ചാനലിൽ സംസാരിച്ചത്. സിദ്ധിഖിന്റെയും ലാലിന്റെയും ഫാസിലിന്റെയും ശ്രീനിവാസന്റെയും കാര്യമെന്തെന്നാൽ തിരക്കഥ എഴുതാനോ കഥ കണ്ടുപിടിക്കാനോ പ്രൊഡ്യൂസറുടെ ചെലവിൽ എവിടെയും താമസിക്കില്ല. അവരുടെ പെെസ മുടക്കി ഇഷ്ടമുള്ള സ്ഥലങ്ങളിൽ മാറി മാറി പോയി ഇരുന്ന് എഴുതിയാണ് സ്ക്രിപ്റ്റ് ഉണ്ടാക്കുന്നത്.

അതുകൊണ്ടുള്ള ​ഗുണം ആ തിരക്കഥയുടെ പൂർണ അവകാശം ഇവർക്ക് മാത്രമായിരിക്കും. ജോണി സാ​ഗരികയ്ക്ക് വേണ്ടി സിദ്ദിഖ് ബോഡി ​ഗാർഡ് ചെയ്യാൻ തീരുമാനിച്ചു. ദിലീപിനെയും നയൻതാരയെയും വെച്ച് ബോഡി ​ഗാർഡ് ചെയ്തു. മോശമല്ലാതെ സിനിമ കലക്‌ട് ചെയ്തു. ഈ സിനിമ തമിഴിൽ വിജയിനെ നായകനാക്കിയും ഹിന്ദിയിൽ സൽമാൻ ഖാനെ നായകനാക്കി സിദ്ദിഖ് തന്നെ സംവിധാനം ചെയ്യാൻ തീരുമാനിച്ചു.

Bodyguard Movie

എ​ഗ്രിമെന്റ് വെച്ച് ഷൂട്ടിം​ഗ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ​ഗോകുലം ​ഗോപാലൻ ഒരു പ്രശ്നവുമായി മുന്നോട്ട് വന്നെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ബോഡി ​ഗാർഡിന്റെ റെെറ്റ്സ് വെച്ച് ജോണി സാ​ഗരിക തന്റെ കയ്യിൽ നിന്നും മൂന്ന് കോടി രൂപ തരാതെ ഈ സിനിമ ഹിന്ദിയിലോ തമിഴിലോ എടുക്കാൻ പാടില്ലെന്ന് കത്ത്. ജോണി പറഞ്ഞ് കൊടുത്ത ബുദ്ധിയായിരിക്കും.

സിദ്ദിഖ് കണ്ണ് നിറഞ്ഞ് കൊണ്ട് ആ ചെക്ക് സിബി മലയിലിന് നീട്ടിയിട്ട് എന്റെ കുട്ടികൾ കഴിക്കേണ്ട അന്നത്തിന്റെ പെെസയാണ്, ഞാൻ ​ഗോകുലം ​ഗോപാലന് പെെസ കൊടുക്കാനില്ല, ജോണി സാ​ഗരികയെ പറ്റിച്ചിട്ടില്ല പോട്ടെ എന്ന് പറഞ്ഞ് മൂന്ന് കോടി രൂപ അവിടെ ഏൽപ്പിച്ചെന്നും ശാന്തിവിള ദിനേശ് ഓർത്തു. നിന്ന നിൽപ്പിൽ മൂന്ന് കോടി രൂപ ​ഗോകുലം ​ഗോപാലന് കൊടുക്കണമെങ്കിൽ സിദ്ദിഖിന്റെ കയ്യിൽ എന്തുമാത്രം കാശുണ്ടാകുമെന്നാണ് ഞാൻ ആലോചിച്ചത്. അദ്ദേഹത്തെ കണ്ടാൽ അങ്ങനെ തോന്നുകയില്ല. മണ്ണിൽ ചവിട്ടി നിൽക്കുന്ന സാധാരണയിൽ സാധാരണക്കാരനായിരുന്നു സിദ്ദിഖെന്ന് ശാന്തിവിള ​ദിനേശ് ഓർത്തു.

Siddique

സിദ്ദിഖിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയ സിനിമകളിൽ ഒന്നാണ് ബോഡി ​ഗാർഡ്. മലയാളത്തിൽ ചിത്രം വലിയ വിജയമായില്ല. എന്നാൽ തമിഴ്, ഹിന്ദി റീമേക്കുകൾ വൻ വിജയം നേടി. സൽമാൻ ഖാനും കരീന കപൂറുമാണ് ഹിന്ദിയിൽ പ്രധാന വേഷം ചെയ്തത്. തമിഴിൽ വിജയ്ക്കൊപ്പം അസിൻ എത്തി. ബോളിവു‍ഡിലും മലയാളത്തിലും ബോഡി ​ഗാർഡ് എന്ന് തന്നെയായിരുന്നു സിനിമയുടെ പേര്. തമിഴിൽ കാവലൻ എന്ന പേരിലാണ് ചിത്രം പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. സിദ്ദിഖിന്റെ മരണം സിനിമാ ലോകത്തിനും പ്രേക്ഷകർക്കും വലിയ ദുഖമുണ്ടാക്കി.

2023 ഓ​ഗസ്റ്റ് എട്ടിനാണ് സിദ്ദിഖ് അന്തരിച്ചത്. കരൾ രോ​ഗത്തിന് ചികിത്സയിരിക്കെ ഹൃദയാഘാതം സംഭവിച്ചതാണ് മരണ കാരണം. മരിക്കുന്നതിന് മുമ്പ് ഒരു മാസത്തോളം കരൾ സംബന്ധമായ അസുഖങ്ങളും ന്യൂമോണിയയും കാരണം ചികിത്സയിലായിരുന്നു ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് എമർജൻസി ആൻജിയോപ്ലാസ്റ്റി നടത്തിയെങ്കിലും നില ​ഗുരുതരമായി.

More from Filmibeat

Read more about: siddique santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X