മലയാളത്തിലെ മുൻകാമുകന്റെ സുഹൃത്താണ്! അടുത്ത് ഭർത്താവ്, സുമലത വിളറി; അന്നുണ്ടായത്: ശാന്തിവിള ദിനേശ്

മലയാളികൾക്ക് പ്രിയങ്കരിയാണ് നടി സുമലത. എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തരം​ഗമായി മാറിയ നായിക നടി. മലയാളത്തിൽ ശ്രദ്ധേയമായ ഒരുപിടി സിനിമകളിൽ സുമലത അഭിനയിച്ചു. ആന്ധ്രാപ്രദേശുകാരിയാണ് സുമലത. നടിയുടെ സൗന്ദര്യത്തെ പുകഴ്ത്താത്ത ആരാധകരില്ല. പിൽക്കാലത്ത് രാഷ്ട്രീയത്തിലും സുമലത സാന്നിധ്യം അറിയിച്ചു. കന്നഡ നടനും രാഷ്ട്രീയക്കാരനുമായ അംബരീഷാണ് സുമലതയുടെ ഭർത്താവ്. 1991 ലായിരുന്നു വിവാഹം. ഒരു മകനും ഇവർക്കുണ്ട്.

2018 ൽ അംബരീഷ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. സുമലതയെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സുമലതയുടെ മുൻ പ്രണയത്തെക്കുറിച്ചാണ് ഇദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പരാമർശിച്ചത്. "സുമലത പാർലമെന്റ് മെമ്പറായിരുന്നല്ലോ. സുരേഷ് കുറുപ്പം അവിടെ എംപിയായിരുന്നു. സുരേഷ് കുറുപ്പ് സിനിമയിലൊക്കെ ഇവരെ കണ്ടിട്ടുണ്ട്. സുമലതയ്ക്ക് ഡെന്നിസ് ജോസഫുമായി മാനസികമായി അടുപ്പമുണ്ടായിരുന്നെന്നും അവർ തമ്മിൽ കല്യാണം കഴിക്കാൻ ധാരണകൾ ഉണ്ടായിരുന്നു എന്ന് സുരേഷ് കുമാറിന് അറിയാം. കാരണം രണ്ട് പേരും ഒരേ സ്ഥലത്ത് ഉള്ളവരല്ലേ. പാർലമെന്റിലൂടെ നടന്ന് പോകുമ്പോൾ ഒരു ദിവസം സുരേഷ് കുറുപ്പിന്റെ അടുത്ത് കൂടെ സുമലത പോയി"

Sumalatha

"അപ്പോൾ സുമലതയെ സുരേഷ് കുറുപ്പ് പരിചയപ്പെട്ടു. കാര്യങ്ങൾ ഇങ്ങനെ പറഞ്ഞ കൂട്ടത്തിൽ ഞാൻ ഡെന്നിസ് ജോസഫിന്റെ സുഹൃത്താണെന്ന് പറഞ്ഞു. അതായത് നിങ്ങളുടെ പഴയ കാമുകന്റെ സുഹൃത്താണെന്ന്. പെട്ടെന്ന് സുമലതയുടെ മുഖം വിളറി. കാരണം അടുത്ത് അവരുടെ ഭർത്താവ് അംബരീഷനുമുണ്ട്. അംബരീഷൻ ഇവരുടെ ഭർത്താവാണെന്ന് സുരേഷ് കുറുപ്പിന് അറിയില്ല. അംബീഷൻ കേൾക്കുകയല്ലേ. എന്നെ കെട്ടും മുമ്പ് വേറെ കാമുകനുണ്ടായിരുന്നെന്ന് മനസിലാക്കില്ലേ"

"​ഗാനത്തിലൊക്കെ നായകനായതല്ലേ. കുറച്ചൊക്കെ മലയാളം അറിയാം. ഈ കഥ എന്നോട് ഡെന്നിസ് ജോസഫാണ് പറഞ്ഞത്. ‍ഡെന്നിസ് ഇത് പറഞ്ഞ് പൊട്ടിച്ചിരിച്ചു. ഡെന്നിസിന്റേത് മനോഹരമായ ചിരിയാണ്. ആ വിഷയം അറിഞ്ഞപ്പോൾ നിങ്ങൾക്ക് പ്രയാസം തോന്നിയില്ലേ എന്ന് ഞാൻ ചോദിച്ചു. പ്രയാസം തോന്നുന്നതെന്തിന്. അതൊക്കെ അപ്പോഴേ നമ്മൾ വിട്ടില്ലേ എന്നായിരുന്നു ഡെന്നിസ് ജോസഫ് നൽകിയ മറുപടി" ശാന്തിവിള ദിനേശ് പറഞ്ഞതിങ്ങനെ.

Sumalatha

ആഹുടി എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സുമലതയും അംബരീഷും പരിചയപ്പെടുന്നത്. അംബരീഷുമായി അടുത്തതിനെക്കുറിച്ച് ഒരിക്കൽ സുമലത സംസാരിച്ചിട്ടുണ്ട്. അന്തർമുഖയായിരുന്നു ഞാൻ. അദ്ദേഹം എല്ലാവരോടും ഇടപഴകുന്ന ആളും. സഹപ്രവർത്തകരുമായി ഇടപഴകണമെന്നും അല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടുമെന്നും അദ്ദേഹം സൗഹൃദത്തോടെ ഉപദേശിച്ചു. അംബരീഷിന്റെ സ്വഭാവ രീതികൾ തനിക്കിഷ്ടമായെന്നും സുമലത അന്ന് പറഞ്ഞു.

Read more about: santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X