ഒരു വാക്ക് പറയാനാകാതെ ഞാൻ വെള്ളം കുടിച്ചു, റിയ ഷിബുവിനൊപ്പം അഭിനയിച്ചപ്പോൾ: ശാന്തിവിള ദിനേശ്
അതിരടി എന്ന സിനിമയിൽ അഭിനയിച്ച അനുഭവം പങ്കുവെച്ച് ശാന്തിവിള ദിനേശ്. നല്ല അനുഭവമായിരുന്നു സെറ്റിലെന്ന് ശാന്തിവിള ദിനേശ് പറയുന്നു. എനിക്ക് നല്ല അനുഭവമായിരുന്നു അതിരടിയുടെ സെറ്റ്. തിരുവനന്തപുരത്തുകാരനായ സംവിധായകനും തിരക്കഥാകൃത്തും. സഹസംവിധായകനും കലാസംവിധായകനുമൊക്കെ തിരുവനന്തപുരത്തുകാരായ സെറ്റ്. ബേസിൽ ജോസഫ് നിർമിക്കുന്ന സിനിമയാണ്. യൂത്തിന്റെ സിനിമയെന്ന് പറയാം, സർവം മായയിൽ അസാമാന്യ പ്രകടനം കാഴ്ച വെച്ച റിയ ഷിബു എന്ന മിടുക്കി കുട്ടിയാണ് നായിക.
അവളുടെ പ്രകടനം കാണണം. ഒന്നരപ്പേജ് ഡയലോഗ് കാണാപാഠം പറയുന്നു. ഞാൻ ഒരു സെന്റൻസ് പറയാൻ പറ്റാതെ വെള്ളം കുടിച്ചു. എനിക്ക് പ്രോംപ്റ്റിംഗ് ഉണ്ടായിരുന്നു. പക്ഷെ അവൾക്ക് പ്രോംപ്റ്റിംഗ് ഒന്നും വേണ്ട. ഒരു തുടക്കക്കാരിയാണെന്ന് തോന്നുകയേ ഇല്ല. റിയയും തിരുവനന്തപുരത്തുകാരിയാണ്. നല്ല ട്രീറ്റ്മെന്റാണ് എനിക്ക് ആ സെറ്റിൽ ലഭിച്ചത്. മാന്യമായ പ്രതിഫലവും അക്കൗണ്ടിൽ ഇട്ട് തന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു.

എന്റെ എല്ലാ സീനുകളും ബേസിൽ ജോസഫിനൊപ്പമാണ്. എനിക്ക് വളരെ കംഫർട്ടബിൾ ആയിരുന്നു. എന്ത് നല്ല പെരുമാറ്റമാണ് ബേസിലിന്. വിനീത് ശ്രീനിവാസനും ടൊവിനോ തോമസുമുണ്ട്. അവരെ ആരെയും പരിചയപ്പെടാൻ കഴിഞ്ഞില്ല. അവരുള്ള സീനിൽ ഞാനില്ല. സിനിമ ഫെെനൽ എഡിറ്റ് ചെയ്യുമ്പോൾ അതിലെത്ര സീനുകൾ ഉണ്ടാകും എത്ര തൂങ്ങും എന്നൊന്നും എനിക്കറിയില്ല. പ്രിയദർശന്റെ കിലുക്കം എന്ന സിനിമയിൽ തിക്കുറിശ്ശി മാമനും ജഗദീഷും മുപ്പതോളം സീനുകളിൽ അഭിനയിച്ചിട്ട് ഒരൊറ്റ ഷോട്ടാണ് പടത്തിലുള്ളത്. ബാക്കിയെല്ലാം വെട്ടിക്കളഞ്ഞു. ഞാനെന്തായാലും ഡബ് ചെയ്തപ്പോൾ എല്ലാ സീനും ഉണ്ടായിരുന്നു. പടം വരുമ്പോൾ എത്ര സീനുണ്ടാകുമെന്നറിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഈ സെറ്റിൽ വെച്ച് രണ്ട് സിനിമകൾക്കായി എന്നെ വിളിച്ചു. ഒന്ന് ധൂമകേതു. അതിരടിയുടെ പാർട്ണർ കൂടിയായ സമീർ താഹിർ നിർമിക്കുന്ന സിനിമയാണ് ധൂമകേതു. ധൂമകേതുവിൽ ഒരു വേഷമുണ്ട്, ചെയ്യാമോ എന്ന് സമീറാണ് ആദ്യം ചോദിച്ചത്. ചെയ്യാം എന്ന് ഉറപ്പ് കൊടുത്തു. തിരക്കഥാകാരനും സംവിധായകനും ലൊക്കേഷനിൽ വന്ന് സംസാരിച്ചു.
രണ്ട് തവണ പറഞ്ഞ ഡേറ്റുകൾ മാറ്റി. പിന്നെ ആരും എന്നെ വിളിച്ചില്ല. ആ വേഷം വേറെ ആർക്കോ വിധിച്ചതാകും. അവരങ്ങ് ചെയ്തു. ഞാൻ ഔട്ടായി. അടുത്ത വേഷമാണ് എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്. ഒരുനാൾ ഒരു സംവിധായകൻ എന്നെ വിളിച്ചു. ഭരതനാട്യം സംവിധാനം ചെയ്ത കൃഷ്ണദാസ് മുരളിയാണ് ഞാൻ, ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം മോഹിനിയാട്ടത്തിൽ ഒരു റോൾ ചെയ്യാമോ എന്ന് ചോദിച്ചു.
എനിക്ക് വലിയ സന്തോഷം തോന്നി. ഭരതനാട്യം എനിക്കിഷ്ടപ്പെട്ട സിനിമയായിരുന്നു. 2024 ൽ പരാജയപ്പെട്ട സിനിമയാണ്. ഒടിടിയിൽ വന്നപ്പോൾ ജനം ഏറ്റെടുത്തു. മോഹിനിയാട്ടത്തിലെ റോളും ഡേറ്റും പറയാമെന്ന് പറഞ്ഞ് സംവിധായകൻ ഫോൺ വെച്ചു. എന്നാൽ തന്നെ വിളിച്ചില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications

