"വിമല ടീച്ചറെങ്കിലും ഇതിന് കൂട്ടുനിൽക്കരുതായിരുന്നു; നല്ല കാലത്ത് ഇത്തരം ദുര്യോ​ഗങ്ങൾക്കൊന്നും വഴങ്ങിയില്ല"

ആരോ​ഗ്യ പ്രശ്നങ്ങളാൽ അഭിനയ രം​ഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് ശ്രീനിവാസൻ. ശ്വാസകോശ, ഹൃദയസംബന്ധമായ പ്രശ്നങ്ങളാൽ കുറേനാൾ ആശുപത്രിയിലായിരുന്നു ഇദ്ദേഹം. കുടുംബത്തിന്റെ പരിചരണത്തിലാണിപ്പോൾ ശ്രീനിവാസൻ. ഇടയ്ക്ക് പൊതുവേദികളിൽ എത്താറുണ്ട്. എപ്പോഴും സഹായത്തിന് ഒപ്പം ആൾ വേണം. 69 കാരനാണ് ശ്രീനിവാസൻ. താരത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. അവശതകളുള്ള ഈ സമയത്ത് ശ്രീനിവാസനെ പൊതുവേദികളിൽ കൊണ്ട് വരേണ്ടതില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ലെെറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടൻ.

നല്ല കാലത്ത് ഇത്തരം ദുര്യോ​ഗങ്ങൾക്കൊന്നും വഴങ്ങാത്ത ആളായിരുന്നു ശ്രീനി ചേട്ടൻ. സിംപിളായ ഡ്രസ് ഇട്ട് സിനിമാ ഭാരം ഒന്നുമില്ലാതെ ജീവിച്ച മനുഷ്യനെ ഇപ്പോൾ ചില ചാനലുകാർ വിഡ്ഢി വേഷം കെട്ടിക്കുന്നു. വിമല ടീച്ചറെങ്കിലും ഇതിനൊന്നും കൂട്ടുനിൽക്കരുതായിരുന്നു. ഒരുപാട് ഫെെറ്റ് ചെയ്ത്. സ്വന്തമായി വഴി വെട്ടി വിജയശ്രീലാളിതനായ ആളാണല്ലോ ശ്രീനി ചേട്ടൻ. ഇനി കുറച്ച് നാൾ കൃത്യമായി മരുന്നും ഭക്ഷണവും കഴിച്ച് വിശ്രമിക്കട്ടെ ആ മനുഷ്യൻ.

Sreenivasan

നിനക്കിതൊക്കെ പറയാം, കുറച്ച് കാശ് ചാനലുകാർ നൽകുന്നുണ്ട്, ആ ഒരൊറ്റ ഓഫറിലാണ് പൊതുജന മധ്യത്തിൽ ശ്രീനിവാസൻ പൊതുജന മധ്യത്തിലെത്തുന്നത് എന്നായിരിക്കും ചാനൽ മുതലാളിമാർ പറയുക. സത്യൻ അന്തിക്കാടെങ്കിലും ഇങ്ങനെ കോപ്രാട്ടികൾക്ക് പോകരുതെന്ന് അദ്ദേഹത്തോട് പറഞ്ഞ് തടയിടും എന്നാണ് ഞാൻ കരുതിയത്. ഇങ്ങനെ പരിഹാസ്യനാക്കരുത് ആ വലിയ മനുഷ്യനെ എന്നാണ് പറയാനുള്ളതെന്ന് ശാന്തിവിള ദിനേശ് വ്യക്തമാക്കി.

നേരത്തെ ശ്രീനിവാസന്റെ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണം പുകവലിയാണെന്ന് ശാന്തിവിള ​​ദിനേശ് പറഞ്ഞിരുന്നു. ശ്രീനി ചേട്ടൻ സ്വയം പീഡിപ്പിച്ച് നശിപ്പിച്ചു എന്ന് ഞാൻ പറയുമെന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്. സി​ഗരറ്റ് വലിക്കരുതെന്ന് നൂറ് പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്. സ്വയംവര പന്തൽ എന്ന സിനിമയുടെ സ്ക്രിപ്റ്റ് വാങ്ങിക്കാൻ ഞാൻ അദ്ദേഹത്തിന്റെ മുറിയിൽ ചെന്നപ്പോൾ പുകയുടെ നടുവിലാണ് ഇരിക്കുന്നത്. ഒരു സി​ഗരറ്റിൽ നിന്നും അ‌ടുത്ത സി​ഗരറ്റിലേക്ക് കത്തിക്കുകയാണ്. ജീവിതത്തിൽ സി​ഗരറ്റ് വലിക്കാത്ത ആളാണ് ഞാൻ. ഒരു ജന്മം വലിക്കേണ്ട നിക്കോ‌ട്ടിൻ ഉള്ളിൽ പോയിട്ടുണ്ട്.

Sreenivasan

നിങ്ങൾ ജനാലയെങ്കിലും തുറന്നിടണ്ടേ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. ആരോടോ വാശി തീർക്കുന്നത് പോലെയാണ് സി​ഗരറ്റ് വലിച്ച് കൂട്ടിയതെന്നും ശാന്തിവിള ​ദിനേശ് പറഞ്ഞു. വലിയും മദ്യപാനവുമാണ് ബാധിച്ചത്. എഴുതുന്നതിന്റെ മാനസിക ‌ടെൻഷൻ ആയിരിക്കാം. വലിക്കുമ്പോൾ ആശ്വാസം കിട്ടുമെന്നാണ് പുള്ളി പറയുന്നത്. വലിക്കാത്തത് കൊണ്ട് എനിക്ക് വിശദീകരിച്ച് പറയാൻ അറിയില്ല. പക്ഷെ സ്വയം ജീവിതം നശിപ്പിച്ചയാളാണ് ശ്രീനിവാസനെന്നും അന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. അതേസമയം സിനിമാ ലോകത്തെ പേരിലും പ്രശസ്തിയിലും ഇന്നലെകൾ മറക്കാത്ത നല്ല വ്യക്തിയായിരുന്നു ശ്രീനിവാസനെന്നും ശാന്തിവിള ദിനേശ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: sreenivasan santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X