അതോടെ എല്ലാം തകിടം മറിഞ്ഞു, യേശുദാസവിടെ തളയ്ക്കപ്പെട്ടു, വിജയ് യേശുദാസ് അത്രയെങ്കിലും ചെയ്തല്ലോ: ശാന്തിവിള

​ഗാന​ഗന്ധർവൻ യേശുദാസ് കരിയറിൽ പഴയത് പോലെ സജീവമല്ല ഇപ്പോൾ. 86 കാരനായ ​ഗായകൻ വർഷങ്ങളായി അമേരിക്കയിലാണ് താമസിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള ഇദ്ദേഹത്തിന്റെ ഫോട്ടോകൾ ഇടയ്ക്ക് പുറത്ത് വരാറുണ്ട്. സഹപ്രവർത്തകരിൽ പലരും ഇദ്ദേഹത്തെ പോയി കാണാറുമുണ്ട്. യേശുദാസിനെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഏതാണ്ട് പത്ത് വർഷമായി അദ്ദേഹം അമേരിക്കയിൽ മൂന്നാമത്തെ മകൻ വിശാലിന്റെ വീട്ടിലാണ്. പത്തും പതിനൊന്നും പാട്ടുകൾ ഒരു ദിവസം റെക്കോഡ് ചെയ്യുന്ന കാലത്ത് പോലും അദ്ദേഹത്തിന് ചില ചിട്ടകളുണ്ടായിരുന്നു. ജനിച്ച് വീണ വീടിന്റെ മുറ്റത്തെ മാവിന് ദാഹനീർ കൊടുക്കുമായിരുന്നു. വീട് വിറ്റതാണ്. മണ്ഡലകാലത്ത് ശബരിമലയിൽ പോയി അദ്ദേഹം പാടുമായിരുന്നു. ഹരിവരാസനം മെെക്കൊന്നുമില്ലാതെ അദ്ദേഹം പാടുന്നത് കേൾക്കണം. ജന്മനാളിന്റെ തലേന്ന് മൂകാംബികയിലെത്തി ജന്മദിനത്തിന്റെ അന്ന് മൂകാംബികാമ്മയുടെ മുന്നിൽ പാടുമായിരുന്നു.

Vijay Yesudas  Yesudas
Photo Credit: Instagram / Vijay Yesudas

ഒക്ടോബർ ഒന്നാം തിയതി ലോകത്ത് എവിടെയായിരുന്നാലും അദ്ദേ​ഹം തലസ്ഥാനത്ത് എത്തുകയും സൂര്യ ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയിൽ ശാസ്ത്രീയ സം​ഗീത കച്ചേരി അവതരിപ്പിക്കുമായിരുന്നു. ഇതൊന്നും മുടക്കാത്ത ​ഗന്ധർവനായിരുന്നു അദ്ദേഹം. എല്ലാം കൊറോണയോടെ തകിടം മറിഞ്ഞു. അദ്ദേഹം അമേരിക്കയിൽ തളയ്ക്കപ്പെട്ടു. ഇക്കഴിഞ്ഞ ഒക്ടോബറിൽ യേശുദാസ് തലസ്ഥാനത്ത് എത്തും, സൂര്യ ഫെസ്റ്റിവലിൽ പാടും എന്നൊക്കെ വാർത്ത വന്നു. പക്ഷെ അദ്ദേഹം വന്നില്ല.

എആർ റഹ്മാനും എംജി ശ്രീകുമാറുമൊക്കെ അമേരിക്കയിലെ വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടു. മനസമാധാനത്തോടെ ഇനിയുള്ള കാലം കഴിയണം എന്ന് കരുതിയാണോ അമേരിക്കയിൽ തങ്ങുന്നതെന്ന് എനിക്കറിയില്ല. ഇനിയുള്ള കാലം കേരളത്തിൽ അദ്ദേഹം സ്വസ്ഥമായി ജീവിക്കണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. ഇതൊക്കെ ഇപ്പോൾ ഓർമ്മിപ്പിക്കാൻ കാരണം യേശുദാസിന്റെ 86ാം പിറന്നാൾ മകൻ വിജയ് യേശുദാസ് മൂകാംബികയിൽ പാടിയതാണ്. ഒരു മകൻ എന്ന നിലയ്ക്ക് അത്രയെങ്കിലും വിജയ് യേശുദാസ് ചെയ്തല്ലോ എന്നെനിക്ക് തോന്നിയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

More from Filmibeat

Read more about: yesudas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X