'തന്തയ്ക്ക് പിറന്നവനാണെങ്കിൽ വാടാ'; ഭാ​ഗ്യയുടെ വിവാഹ ചടങ്ങിൽ നടന്നത്; ​ഗോകുൽ അങ്ങനെ പറഞ്ഞ് കാണും; ​ശാന്തിവിള

കഴിഞ്ഞ ദിവസമാണ് ആഘോഷപൂർവം സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹം നടന്നത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി വലിയ താര നിര വിവാഹ ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിഥിയായെത്തി. സിനിമാ രം​ഗത്ത് ഒട്ടനവധി സൗഹൃദങ്ങളുള്ള വ്യക്തിയാണ് സുരേഷ് ​ഗോപി. ഇവരിൽ ഭൂരിഭാ​ഗം പേരും വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഇപ്പോഴിതാ ഭാ​ഗ്യയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്നെ വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു. താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തതിനെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു.

'ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രന്റെ മകളുടെ കല്യാണത്തിന് പോലും ഇന്ത്യൻ പ്രധാനമന്ത്രി വന്നിട്ടില്ല. അങ്ങനെയുള്ളിടത്ത് മുൻ എംപിയുടെ മകളുടെ കല്യാണത്തിന് അദ്ദേഹം വന്നു. കോടികൾ ചെലവായെന്ന് പറയുന്നു. എങ്കിലും അദ്ദേഹം വന്നു. ഭാ​ഗ്യം ചെയ്ത അച്ഛനും മകളുമാണെന്ന് ഞാൻ പറയും. വലിയ താര നിബിഡമായിരുന്നു. മമ്മൂട്ടിയും മോഹൻലാലുമെല്ലാം ​ഗുരുവായൂർ കല്യാണത്തിനും എറണാകുളത്ത് പാർട്ടിക്കും ചെന്നു. ​ഗുരുവായൂരും എറണാകുളത്തും തിരുവനന്തപുരത്തുമെല്ലാം ദിലീപ് പങ്കെടുത്തെന്ന് പറയുന്നു'

Suresh Gopis Daughter Wedding

'സുരേഷ് ​ഗോപിയോടുള്ള സ്നേഹം കൊണ്ടാണെന്ന് നല്ല വിഭാ​ഗം പറയുമ്പോൾ ഇഡിയെ പേടിച്ചാണെന്ന് പറയുന്നവരുമുണ്ട്. കാരണം മമ്മൂട്ടിയുടെ മകന്റെയും മകളുടെയും കല്യാണത്തിന് സുരേഷ് ​ഗോപിയെ കണ്ടിട്ടില്ല. പക്ഷെ സുരേഷ് ​ഗോപിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടിയും ഭാര്യയും വന്നു. അതുപോലെ മോഹൻലാലും. ആര് വന്നില്ല എന്ന് ചോദിക്കുന്നതായിരിക്കും എളുപ്പം. എന്നെ വിളിച്ചില്ലേ എന്ന് ചിലർ ചോദിച്ചു. എന്നെ വിളിച്ചിട്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രിയെയൊക്കെ വിളിക്കാവുന്ന കല്യാണത്തിന് ക്ഷണിക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ല'

'സുരേഷ് ​ഗോപിയുടെ നല്ല വശങ്ങൾ ഒരുപാട് പറഞ്ഞെങ്കിലും ചീത്ത വശങ്ങളും പറഞ്ഞിട്ടുണ്ട്. പിന്നെ എന്നെ വിളിക്കും. ഏക സമാധാനം മലയാള സിനിമയിലെ ഒരാളെയും എന്റെ മകന്റെ കല്യാണത്തിന് വിളിച്ചിട്ടില്ല. എന്നെ കല്യാണം വിളിക്കാത്തതിൽ എനിക്ക് വിഷമം ഒന്നുമില്ല. കൊറോണക്കാലമായിരുന്നു,' ശാന്തിവിള ദിനേശ് പറയുന്നു.

Bhagya Suresh, Santhivila Dinesh

ഒരു യൂട്യൂബർക്ക് ഭാ​ഗ്യയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തപ്പോഴുണ്ടായ അനുഭവവും ശാന്തിവിള ​ദിനേശ് പങ്കുവെച്ചു. 'അവിഹിത കഥകൾ പറയുന്ന യൂട്യൂബറാണ്. ശ്രീകണ്ഠൻ നായരെ കാണാൻ വേണ്ടിയാണ് ക്ഷണിക്കാത്ത കല്യാണത്തിന് പോയതെന്ന് ഇയാൾ പറയുന്നു. സുരേഷ് ​ഗോപിയുടെ കൂടെ നിന്ന് സെൽ‌ഫിയൊക്കെ എടുത്തു. ആളുകൾ എത്ര അധപതിച്ച് പോയി'

'നാണമുള്ളവരാണെങ്കിൽ പോവില്ല. സുരേഷ് ​ഗോപിയും ഭാര്യയും ഇളയ മകനുമൊക്കെ വളരെ മാന്യമായി പെരുമാറിയപ്പോൾ ​ഗോകുൽ സുരേഷ് ആഹാരം വിളമ്പുന്നിടത്ത് മോശമായി സംസാരിച്ചെന്ന് ആ യൂട്യൂബർ പറയുന്നു. കള്ളമാണോ എന്ന് അറിയില്ല'

'വിളിക്കാത്തവർ ആരെങ്കിലും ഇതിനകത്ത് കയറിയാൽ വിവരമറിയും എന്നാണ് പറഞ്ഞത്. വിളിക്കാത്തവർ വരില്ലെന്ന് ഒരാൾ പറഞ്ഞപ്പോൾ തന്തയ്ക്ക് പിറന്നവനാണെങ്കിൽ വാടാ, എന്റെ മുന്നിൽ നിന്ന് പറ എന്നാണ് പറഞ്ഞത്. അതൂ ​ഗോ​കുൽ പറഞ്ഞോ എന്നെനിക്കറിയില്ല. ചിലപ്പോൾ ​ഗോ​കുൽ പറഞ്ഞ് കാണും. കുട്ടിക്കാലം മുതൽ സുരേഷ് ​ഗോപിയുടെ വീ‌ട്ടിൽ ആരെങ്കിലും ചെന്നാൽ ഈ പയ്യൻ ഫാ.. പുല്ലേ എന്നാണ് പറഞ്ഞ് പഠിച്ചത്. അത് ആസ്വദിച്ച് സുരേഷ് ​ഗോപി ചിരിക്കുന്നതും കാണാം'

'അങ്ങനെ വളർന്നത് കൊണ്ടായിരിക്കാം ആരോ രാഷ്ട്രീയപരമായ സംസാരിച്ചപ്പോൾ ​ഗോകുൽ എന്ന പയ്യൻ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചു,' ശാന്തിവിള ദിനേശ് പറയുന്നു. വിവാഹത്തിന് നടന്നെന്ന് പറയുന്നത് താൻ കേട്ട കാര്യം മാത്രമാണെന്നും നേരിട്ട് കണ്ടിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഭാ​ഗ്യയുടെ വിവാഹത്തിന് അതിഥികളായെത്തിയ എല്ലാവരും ​ഗോകുൽ സുരേഷിനെയും കുടുംബത്തെയും പുകഴ്ത്തിയാണ് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചത്.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X