അവസാന കാലത്ത് വന്ന മാറ്റം, വിമലയ്ക്ക് ജീവിക്കണമെങ്കിലും പെെസ വേണം എന്ന ചിന്ത ഉദിച്ചിരിക്കാം: ശാന്തിവിള ദിനേശ്

അന്തരിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെക്കുറിച്ച് സംസാരിച്ച് ശാന്തിവിള ദിനേശ്. അവസാന നാളുകളിൽ ശ്രീനിവാസന് ചില മാറ്റങ്ങൾ വന്നിരിക്കാമെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. താനറിഞ്ഞ കാര്യവും ഇദ്ദേഹം പങ്കുവെച്ചു.
ബെന്നി ആശംസ ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ ധ്യാനിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ട്. സ്ക്രിപ്റ്റിൽ ഒരുപാട് പൊളിച്ചെഴുത്തും കാര്യങ്ങളും നടക്കുന്നുണ്ട്. ഒരു ദിവസം ബെന്നി ധ്യാനിന്റെ കൂടെ ശ്രീനി ചേട്ടന്റെ വീട്ടിൽ പോയി. മിസ്റ്റർ ബെന്നി, നിങ്ങളുടെ പടത്തിൽ എനിക്ക് കനപ്പെട്ട ശമ്പളവും കനപ്പെ‌ട്ട ക്യാരക്ടറും തരണം എന്ന് പറഞ്ഞു.

അതിന് മുന്നോടിയായി അഡ്വാൻസായി കുറച്ച് കാശ് തരണം എന്നും. കാശിന് ഒരിക്കലും വില കൊടുക്കാത്ത, അതേക്കുറിച്ച് ചിന്തിക്കാത്ത ആളായിരുന്നു ശ്രീനിയേട്ടൻ. ആർത്തിയില്ലാത്ത മനുഷ്യൻ. പക്ഷെ രോ​ഗാതുരനായി വർക്കൊന്നും ഇല്ലാതായപ്പോൾ ശ്രീനി ചേ‌ട്ട‌ന്റെ മനസിൽ പെെസ വേണം എന്നായി. ട്രീറ്റ് ചെയ്യണമെങ്കിലും വിമലയ്ക്ക് ജീവിക്കണമെങ്കിലും പെെസ വേണം എന്ന ചിന്ത ഉദിച്ചിരിക്കാമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Santhivila Dinesh  Sreenivasan

ഈയടുത്ത കാലത്ത് ശ്രീനി ചേട്ടൻ തന്നെ ഒരു സന്ദേശം കൊടുത്തു. പുകവലി എന്നെയൊരു രോ​ഗിയാക്കി. പെട്ടെന്ന് ആരോ​ഗ്യം മോശമാക്കാൻ കാരണം പുകവലിയാണ്. ഈ അനാരോ​ഗ്യ കാലത്തും ഒരു സി​ഗരറ്റ് കിട്ടിയാൽ വലിക്കും. അത്രയ്ക്കും അഡിക്ഷനുണ്ടെന്ന് ശ്രീനി ചേട്ടൻ പറഞ്ഞിട്ടുണ്ട്. ഒരു ദിവസം 40 സി​ഗരറ്റ് വരെ ശ്രീനി ചേട്ടൻ. അതാണ് അകാലത്തിൽ പോകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ഏതോ സുഹൃത്താണ് ഒരു ഡോക്ടറെ കാണാൻ പറഞ്ഞത്. ഡോക്ടറെ കണ്ട് എക്സ്റേയെടുത്തു.

സ്കാനിം​ഗൊക്കെ ന‌ടത്തി. റിപ്പോർട്ട് കിട്ടിയപ്പോൾ എന്റെ ശ്വാസകോശം എവിടെയെന്ന് കണ്ടെത്താനാകുന്നില്ലെന്ന് ശ്രീനി ചേട്ടൻ. അതിലൊന്നുമില്ല, പുക മാത്രമേയുള്ളൂ. 35-40 വയസുള്ള സ്നേഹിതൻമാർ പുകവലി നിർത്തണം എന്നാണ് ശ്രീനി ചേട്ടനെ മുന്നിൽ നിർത്തി തനിക്ക് പറയാനുള്ളതെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.

Read more about: sreenivasan santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X