മമ്മൂക്ക എനിക്ക് ഡേറ്റ് തരും, പക്ഷെ...; ഞങ്ങൾ രണ്ട് പേരുടെയും നക്ഷത്രമൊന്നാണ്: ശാന്തിവിള ദിനേശ്
കരിയറിൽ ബംഗ്ലാവിൽ ഔത എന്ന ഒരു സിനിമ മാത്രമാണ് ശാന്തിവിള ദിനേശ് സംവിധാനം ചെയ്തത്. സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും സിനിമാ രംഗത്ത് ശാന്തിവിള ദിനേശിന് വളരാനായില്ല. മമ്മൂട്ടിയെക്കുറിച്ച് സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
സിനിമകൾക്ക് വേണ്ടി ഇനിയൊരാളെ പോയി കാണേണ്ടെന്ന് തീരുമാനിച്ചതാണ്. ഞാൻ രണ്ട് സിനിമകളുടെ സെറ്റിൽ മമ്മൂക്കയുടെ കാരവാനടുത്ത് പോയി നിന്നാൽ എന്താടോ നിൽക്കുന്നത്, വാ എന്ന് പറഞ്ഞ് വിളിക്കുമെന്നും വല്ലാത്ത അവസ്ഥയിലാണ് ജീവിക്കാൻ ഒരു ഡേറ്റ് തന്ന് സഹായിക്കണമെന്ന് രണ്ട് മൂന്ന് സെറ്റിൽ ചെന്ന് പറഞ്ഞാൽ തീർച്ചയായും അദ്ദേഹം ഡേറ്റ് തരുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

പക്ഷെ എന്നെക്കുറിച്ച് അങ്ങേര് പറയുന്നത് പേനയിൽ ഒരെല്ല് കൂടുതൽ ഉണ്ടെന്നാണ്. ഞാൻ തിരിച്ച് പറഞ്ഞത് എന്റെ നാവിന്റെ കുഴപ്പമാണ്, വിശാഖം നാളുകാരന് ഒരു എല്ല് കൂടുതലാണെന്നാണ്. പുള്ളി ഞാൻ പോയപ്പോൾ പറഞ്ഞത് അവൻ എന്നെ ഊതിയതാണെന്നാണ്. കാരണം പുള്ളിയുടെ നാളും വിശാഖമാണെന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.
തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. നിഴൽക്കണ്ണാടി എന്ന സീരിയൽ പെട്ടെന്ന് നിർത്തി. അതിലാണ് എന്റെ വീട് പോയത്. 58 ലക്ഷം രൂപ നഷ്ടം വന്നു. മൂന്ന് വർഷം കൊണ്ട് ഒരു കോടി പതിനെട്ട് ലക്ഷം രൂപയായി വളർന്നു. സിനിമയിൽ നിന്ന് കഷ്ടപ്പെട്ടും കടം വാങ്ങിയും ഉണ്ടാക്കിയ പെെസ കൊണ്ട് പണിത തന്റെ വീട് വിൽക്കേണ്ടി വന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications