ദിലീപിനും കാവ്യക്കും അറിയാമെന്നാണതിന്റെ അർത്ഥം, എന്നിട്ടും ഞാൻ വീണില്ല; തുറന്നടിച്ച് ശാന്തിവിള ദിനേശ്

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് കുറ്റാരോപിതനായപ്പോൾ ദിലീപിന് വേണ്ടി ഏറ്റവും കൂടുതൽ സംസാരിച്ചത് സംവിധായകൻ ശാന്തിവിള ദിനേശാണ്. ദിലീപ് കുറ്റക്കാരനല്ലെന്ന് ഇയാൾ ഉറപ്പിച്ച് പറഞ്ഞു. ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി പറഞ്ഞതോടെ കുറേക്കൂടി ശക്തമായി ദിലീപിന് വേണ്ടി ശാന്തിവിള ദിനേശ് സംസാരിക്കുന്നു. ഇതിനിടെ ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിർഷയുടെ പുതിയ സിനിമയിൽ ശാന്തിവിള ദിനേശിന് ഒരു വേഷം ലഭിച്ചു.

ഇത് ദിലീപ് പ്രത്യുപകാരമായി ചെയ്തതാണെന്ന വിമർശനം കഴിഞ്ഞ ദിവസം സംവിധായകൻ ബെെജു കൊട്ടാരക്കര ഉന്നയിച്ചിരുന്നു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ ഇതിനെതിരെ ശാന്തിവിള ദിനേശ് രൂക്ഷമായി സംസാരിക്കുന്നുണ്ട്. നിനക്ക് ജന്മം തന്നയാളല്ല ദിനേശിന് ജന്മം നൽകിയത്. ബാങ്കർ അപ്പു പിള്ള എന്ന് അഭിമാനത്തോടെ ആളുകൾ വിളിച്ചിരുന്ന ജയിലർ പരമേശ്വരൻ പിള്ളയുടെ മകനാണ് ഞാൻ. നീ കൊണ്ട് നടന്ന ബാലചന്ദ്രകുമാർ എന്ന മറ്റൊരു മഹാൻ എന്റെ വീട്ടിൽ ഒരിക്കൽ വന്നിരുന്നു. പടവും സീരിയലും ഒന്നുമില്ലാതെ വാടക വീട്ടിൽ കഴിയുന്ന ​ദിനേശ് ജിയുടെ അവസ്ഥ വാടക വീട്ടിൽ കഴിയുന്ന ഞങ്ങൾക്ക് അറിയാം എന്ന് പറഞ്ഞു.

Dileep  Kavya Madhavan  Santhivila Dinesh

ഞങ്ങൾക്കറിയാം എന്ന് പറഞ്ഞതിന് അർത്ഥമുണ്ട്. അന്ന് ബാലചന്ദ്രകുമാർ ദിലീപിന്റെ എച്ചിൽ തിന്ന് നടക്കുന്ന കാലമാണ്. ​ദിലീപിനും അഡ്വക്കേറ്റ് സൂരജിനും കാവ്യ മാധവനും എല്ലാമറിയാം എന്നാണ് ആ പറഞ്ഞതിന്റെ അർത്ഥം. പത്ത് ലക്ഷം രൂപ ഞങ്ങൾ താങ്കൾക്ക് ഇട്ട് തരാം എന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.

എന്തിനെന്ന് ചോദിച്ചപ്പോൾ താങ്കൾക്ക് വർക്കൊന്നുമില്ലല്ലോ ജീവിക്കണ്ടേ, അഥവാ ഇനിയത് മോശമായി തോന്നിയാൽ താങ്കൾക്ക് സിനിമയോ സീരിയലോ കിട്ടുമ്പോൾ കുറേശ്ശെ കൊടുത്താൽ മതി, പലിശയൊന്നും വേണ്ടെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞിട്ട് പോലും വീഴാത്തയാളാണ് താനെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X