ദോഷം പറയരുതല്ലോ, മഞ്ജു അതിനൊപ്പം നിന്നില്ല; ​ഗീതു മോ​ഹൻദാസിനെതിരെ വിമർശനവുമായി ശാന്തിവിള ദിനേശ്

ടോക്സിക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ സംവിധായിക ​ഗീതു മോ​ഹൻദാസിനെ വിമർശിച്ച് ശാന്തിവിള ദിനേശ്. മമ്മൂട്ടി നായകനായ കസബ എന്ന സിനിമയെ വിമർശിച്ചവർ സ്വന്തം സിനിമയുടെ കാര്യം വന്നപ്പോൾ ആദർശം മറന്നെന്ന് ശാന്തിവിള ദിനേശ് പറയുന്നു. കസബയിലെ സീൻ വെച്ച് എന്തൊക്കെയാണ് മമ്മൂക്കയ്ക്കെതിരെ തലയിൽ കണ്ണട വെച്ച ഈ ആൾക്കാർ കൂവിയത് എന്ന് നിങ്ങൾ മറന്നിരിക്കില്ല എന്നാണ് എന്റെ വിശ്വാസം. സെൻസർ ബോർ‍ഡ് കണ്ട് സർട്ടിഫെെ ചെയ്ത സിനിമയെ പോലും ഇവരിങ്ങനെയാണ് പറയുന്നത്. ദോഷം പറയരുതല്ലോ ഈ വ്യക്തിഹത്യക്ക് എന്റെ പിന്തുണയില്ല എന്ന് പറഞ്ഞ് മഞ്ജു വാര്യർ ഇവരിൽ നിന്നും ഇറങ്ങിപ്പോയി. അപ്പോൾ മഞ്ജുവിനെതിരെയും തിരിഞ്ഞു. അത്തരം ടീമിലെ ഒരാളാണിപ്പോൾ ഒരു പെണ്ണിനെ എത്ര മാത്രം എക്സ്പോസ് ചെയ്യാമോ അതുക്കും മേലെ ചിത്രീകരിച്ചതെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.

ഐഎംഡിബിയുടെ ജനപ്രിയ സർവേയിൽ ഇന്ത്യൻ സിനിമാ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് കഴിഞ്ഞയാഴ്ച ​ഗീതു മോഹൻദാസ്. പ്രഭാസ്, നയൻതാര, യാഷ് തുടങ്ങിയവരെ പിന്നിലാക്കിയാണ് ​ഗീതു മോഹൻ​ദാസ് ഒന്നാമതെത്തിയത്. അപ്പോൾ ഈ സിനിമയുടെ സ്റ്റാൻഡേർഡ് നിങ്ങൾ ആലോചിക്കണം. തുണിയും മണിയും ഒന്നുമില്ല. തലയിൽ കണ്ണട വെച്ചിരുന്നിട്ട് എന്ത് കാര്യം. റാങ്ക് ഇരിക്കട്ടെ എന്ന് വിചാരിച്ച് കാണും ​ഗീതു.

Manju Warrier  Geethu Mohandas

ആദർശമൊക്കെ വല്ലവന്റെയും കാര്യങ്ങൾ പറയുമ്പോൾ മതി, ഞാൻ തുണിയും മണിയും ഇല്ലാതെ വയലൻസ് കുത്തിക്കയറ്റി സിനിമയെടുക്കും വേണമെങ്കിൽ എന്നെ തലയിൽ കണ്ണട വെച്ച സംഘടനയിൽ നിർത്തിയാൽ മതി എന്നായിരിക്കും വിചാരിക്കുന്നത്. ഇനി അടുത്തത് ​ഗീതു മോഹൻദാസാണോ സംഘടനയിൽ നിന്ന് രാജി വെച്ച് പോകുന്നതെന്ന് അറിയില്ലെന്നും ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

More from Filmibeat

Read more about: santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X