ദിലീപിനെ മാറ്റി നിർത്തി, വേടന് അവാർഡ്, നാണമില്ലേ ജൂറിക്ക്; ദിലീപിനെ അധമൻ എന്ന് വിളിച്ചു: ശാന്തിവിള ദിനേശ്

വേടന് മികച്ച ​ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിൽ വിമർശനവുമായി സംവിധായകൻ ശാന്തിവിള ​ദിനേശ്. ലെെം​ഗികാരോപണം നേരിടുന്ന വേടന് അവാർഡ് കൊടുത്തത് തെറ്റാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. "പയ്യന് മികച്ച ​ഗാനരചനയ്ക്കുള്ള സർക്കാർ അവാർഡ് ബാറ്റ കൊടുക്കും പോലെ അങ്ങ് കൊടുത്തു. ഭാസ്കരൻ മാഷും വയലാറും യൂസഫലിയും ഒഎൻവി കുറുപ്പ് സാറുമൊക്കെ മൺമറഞ്ഞത് നന്നായി"

"അല്ലെങ്കിൽ ഈ പെണ്ണ്പിടിയൻ ചെറുക്കന്റെ കൂടെയായിരുന്നു ഇവർ മത്സരിക്കേണ്ടത്. ജൂറിക്ക് നാണമുണ്ടോ എന്നാലോചിച്ച് നോക്ക്. അവിടെ ഈ ശബ്ദം കൊടുക്കുന്ന സ്ത്രീ ഉണ്ടായിരുന്നല്ലോ. ദിലീപിനെ അധമൻ എന്ന് ആയിരം വട്ടം വിളിച്ചവർ"

Vedan  Santhivila Dinesh

"എങ്ങനെ ഈ സ്ത്രീക്ക് തോന്നി ഈ ബലാത്സം​ഗ വീരന് മികച്ച ​ഗാനരചയിതാവിനുള്ള അവാർ‍ഡ് കൊടുക്കാൻ. നാണമുണ്ടെങ്കിൽ ഈ സ്ത്രീ പറയുമോ. ഇനി പുറത്തിറങ്ങി ഇവർ വാചകമടിക്കുമോ. പ്രകാശ് രാജിന് ഈ ചെറുക്കനെ അറിയില്ലെന്ന് വെക്കാം. ​​ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ പിടിച്ച് അകത്തിടാം, ദിലീപിന് ജാമ്യം നിഷേധിക്കാം. ദിലീപിനെ സർക്കാരിന് മാറ്റി നിർത്താം. അതിന് ഈ പെണ്ണുംപിള്ളയ്ക്ക് കയ്യടിക്കാനും അറിയാം" ശാന്തിവിള ദിനേശ് പറയുന്നു.

മികച്ച നടനായി ഇത്തവണയാണ് ദിലീപിനെ തെരഞ്ഞെടുത്തിരുന്നതെങ്കിൽ പിണറായി ദിലീപിന് ശിൽപ്പമെടുത്ത് നീട്ടുമോ. ഒരിക്കലും ചെയ്യില്ല. ദിലീപിന് അർഹതപ്പെട്ടതാണെങ്കിലും ജൂറിയും മികച്ച നടനാക്കില്ല. എന്നാൽ വേടനെതിരെ വലിയ ആരോപണങ്ങൾ വന്നിട്ടും പുരസ്കാരം ലഭിച്ചെന്നും ശാന്തിവിള ദിനേശ് പറയുന്നു. ആദ്യം ലഹരി പിടിക്കുന്നു, പിന്നെ പുലി നഖം പിടിക്കുന്നു, കണക്കിൽ പെടാത്ത ലക്ഷങ്ങൾ പിടിക്കുന്നു കേസാകുന്നു. കേസെടുത്ത ഫോറസ്റ്റ് ഉദ്യോ​ഗസ്ഥനെ സാംസ്കാരിക മന്ത്രി വഴക്ക് പറഞ്ഞ് ക്ലീൻ സർട്ടിഫിക്കറ്റ് കൊടുത്തു. സർക്കാരിന്റെ പ്രോ​ഗ്രാമിൽ പാടാനും അവസരം കൊടുത്തു. പിന്നീട് വേടനെതിരെ ബലാത്സം​ഗ പരാതി വന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Vedan  Dileep

തന്റെ കുടുംബ ജീവിതത്തിൽ അസ്വസ്ഥത പടർത്തിയ ഒരു സഹപ്രവർത്തകയെ മോശക്കാരിയാക്കാൻ കൊട്ടേഷൻ കൊടുത്തു എന്നതാണല്ലോ ദിലീപിന്റെ പേരിലുള്ള കുറ്റം. അതും ഒന്നരക്കോടിക്ക്. അഡ്വാൻസ് പതിനായിരം രൂപ. അഡ്വാൻസ് കൊടുക്കുമ്പോൾ ദിലീപിന്റെ കുടുംബ ജീവിതം ശിഥിലമായിരുന്നില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ദിലീപിന് വേണ്ടി എപ്പോഴും സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. അടുത്തിടെ ദിലീപ് കേസുമായി ബന്ധപ്പെട്ട് നടൻ പൃഥ്വിരാജിനെ ശാന്തിവിള ദിനേശ് വിമർശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിന് ശേഷം നടന്ന അമ്മ എക്സിക്യൂട്ടീവ് യോ​ഗത്തിൽ മല്ലിക ചേച്ചിയുടെ മകൻ വന്ന് എന്താണ് നിലപാടെന്ന് നോക്കട്ടെയെന്ന് പറഞ്ഞു. ഭീഷണിപ്പെടുത്തിയാണ് ദിലീപിനെക്കൊണ്ട് രാജി വെപ്പിച്ചത്. ദിലീപ് മറന്നാലും മറ്റുള്ളവർ മറക്കില്ല. ഞാൻ എന്തായാലും മറക്കില്ല. സംഘടന പിളരാതിരിക്കാൻ വേണ്ടിയാണ് ദിലീപ് രാജി വെച്ചതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ‌ സൂപ്പർതാരങ്ങളെ പോലും രൂക്ഷ ഭാഷയിൽ ശാന്തിവിള ദിനേശ് വിമർശിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തുറന്നടിക്കുന്നത് കാരണം തന്റെ യൂട്യബ് ചാനൽ പൂട്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ശാന്തിവിള ദിനേശ് അടുത്തിടെ പറഞ്ഞിരുന്നു.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X