കുറച്ച് കാശിന് വേണ്ടി മമ്മൂട്ടി ഇങ്ങനെ അധപതിക്കാമോ, കിടന്നിരുന്ന കിടപ്പുമുറിയടക്കം...; ശാന്തിവിള ദിനേശ്
നടൻ മമ്മൂട്ടി താമസിച്ച വീട് ടൂറിസ്റ്റുകൾക്ക് താമസിക്കാൻ തുറന്ന് കൊടുത്തതിൽ വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. മമ്മൂട്ടിയെ പോലൊരു മഹാന് ഇതിന്റെ ആവശ്യമില്ലെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. മദ്രാസിൽ അദ്ദേഹമൊരു വീട് വെച്ചു. ഒരൊന്നൊന്നര വീടായിരുന്നു എന്ന് പറയാം. ഞാനവിടെ പോയിട്ടുണ്ട്. അത് പണിത എഞ്ചിനീയറാണ് എന്റെ ഗുരുനാഥനായ ഹരികുമാറിന് സുകൃതം എന്ന വീട് വെച്ച് കൊടുത്തത്. അതും നല്ല വീടാണ്.
നല്ല വീട് പണിത് പിന്നെ അതിന്റെ ചുവരിൽ നല്ല കാശ് ചെലവിട്ട് പായലൊക്കെ പിടിപ്പിച്ചാണ് മമ്മൂക്ക മദ്രാസിൽ താമസിപ്പിച്ചത്. പിന്നെ കൊച്ചിയിലെ പനമ്പിള്ളി നഗറിൽ ഒരു വീട് വെച്ചു. അവിടെ കുറേക്കാലം താമസിച്ചു. ഇപ്പോൾ കടവന്ത്രയിൽ കൊട്ടാരം പോലുള്ള വീട് പണിത് താമസിക്കുന്നു. മകൻ ദുൽഖറും കൊച്ചിയിൽ വേറെ വീട് വെച്ച് താമസിക്കുന്നു. നടുക്കടലിൽ പോയാലും നായ നക്കിയേ കുടിക്കൂ എന്ന് പറഞ്ഞ കണക്ക് നാണം തോന്നിയ ഒരു പരസ്യം ഞാനിന്നലെ കണ്ടു. ഒരു പെൺകുട്ടി താജ് മഹലോ ചെെനയുടെ വന്മതിലോ കാണാൻ വിളിക്കുന്നത് പോലെ മുഖത്ത് ഒരുപാട് അതിശയത്തോടെ അതിശയം വാരി വിതറി പരസ്യത്തിൽ സംസാരിക്കുന്നു.

മമ്മൂക്കയുടെ പനമ്പള്ളി നഗറിലെ വീട്ടിൽ താമസിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ എന്നാണ് ആ കൊച്ച് ചോദിക്കുന്നത്. മനോരമ ഫോർച്യൂൺ ട്രാവൽസ് ആന്റ് എക്സ്പോയ്ക്കായി രജിസ്റ്റർ ചെയ്താൽ മമ്മൂക്കയുടെ വീട്ടിൽ താമസിക്കാം എന്നാണ് പറയുന്നത്. മൂന്ന് ഫാമിലിക്കാണ് അവസരം. മമ്മൂക്കയുടെ അവാർഡ് കലക്ഷൻസ്, ഹോ തിയറ്റർ, ദുൽഖറിന്റെ സ്യൂട്ട് റൂം തുടങ്ങിയവയെല്ലാം കാണാം എന്നാണ് പരസ്യം.
കുറച്ച് കാശിന് വേണ്ടി നമ്മുടെ നടൻ ഇങ്ങനെ അധപതിക്കാമോ എന്നാണെനിക്ക് ചോദിക്കാനുള്ളത്. എന്തൊരു നാണംകെട്ട പണിയാണെന്ന് ആലോചിച്ച് നോക്കൂ. എന്തിനാണ് മമ്മൂട്ടിയെ പോലൊരു നടൻ സ്വന്തം വില കളയുന്നത് എന്നാണെനിക്ക് ചോദിക്കാനുള്ളത്. അദ്ദേഹത്തിന് റേഷനരി വാങ്ങക്കാനുള്ള വക വേറെ കിട്ടുന്നുണ്ടല്ലോ.
കിടന്നിരുന്ന കിടപ്പുമുറിയടക്കം കണ്ടവൻമാർക്ക് കിടക്കാൻ കൊടുത്ത് ആ പെെസ കൊണ്ട് ജീവിക്കേണ്ട ഗതികേട് അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ മകനോ മകൾക്കോ ഇല്ല. അത്രയും കഴിഞ്ഞ ജന്മം പുണ്യം ചെയ്തവരാണ്. എന്തിനാണ് ഈ വില കളഞ്ഞതെന്ന് ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications











